KeralaNEWS

അനിലും പത്മജയും വന്നു; ചാണ്ടി ഉമ്മനുംകൂടി വന്നാല്‍ പട്ടികയ്ക്ക് പൂര്‍ണതവരും: സി.കെ. പത്മനാഭൻ

കണ്ണൂർ: ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുംകൂടി ബി.ജെ.പി.യിലേക്കു വന്നാല്‍ നിലവിലെ പട്ടികയ്ക്ക് പൂർണത വരുമെന്ന് ബി.ജെ.പി.ദേശീയസമിതി അംഗം സി.കെ. പത്മനാഭൻ.

”എ.കെ. ആന്റണിയുടെ മകൻ വന്നു. ലീഡർ കെ. കരുണാകരന്റെ മകള്‍ വന്നു. ഇനി ഉമ്മൻചാണ്ടിയുടെ മകൻകൂടി എത്തണം. അതു സംഭവിക്കാനുള്ള സാധ്യതയേറെയാണ്.പരിവർത്തനം വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയരംഗമാണ് മുന്നിലുള്ളത്” -കണ്ണൂരില്‍ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഡറുമായി വളരെ നല്ല സൗഹൃദമുണ്ടായിരുന്ന ആളാണ് ഞാൻ. അദ്ദേഹം പാർട്ടിയില്‍ നേരിട്ട ചതികള്‍, വഞ്ചന എന്നിവയെക്കുറിച്ചൊക്കെ തന്നോടുപറഞ്ഞിട്ടുണ്ടെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.കാലത്തിന്റെ കാവ്യനീതിയാണ് അദ്ദേഹത്തിന്റെ മകൾ ബിജെപിയിലെത്തിയത്.പത്മജയോട് താൻ ഒരുതരത്തിലുള്ള നീരസവും പ്രകടിപ്പിച്ചിട്ടില്ല. അത് തെറ്റായി ചിത്രീകരിക്കപ്പെട്ടതാണ്- സി കെ പത്മനാഭൻ കൂട്ടിച്ചേർത്തു.

Back to top button
error: