KeralaNEWS

പപ്പടം അധികം കഴിച്ചാൽ കഴിക്കുന്നവർ ‘പട’മാകും; ഇത് വായിക്കാതെ പോകരുത് !

ണ്ണ അടങ്ങിയിട്ടുള്ളതിനാല്‍ പപ്പടം പൊതുവേ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം.എന്നാൽ മലയാളികള്‍ക്ക് ചോറായാലും ബിരിയാണിയായാലും ഇനി ചെറുപയർ പുഴുങ്ങിയതായാലും കൂടെ പപ്പടം ഇല്ലാതെ ഇറങ്ങുകയില്ല.

അവയില്‍ സോഡിയം ബെൻസോയേറ്റ് പോലുള്ള പ്രിസർവേറ്റീവുകള്‍ അടങ്ങിയിട്ടുണ്ടെന്നതും നമ്മളില്‍ പലർക്കും അറിയില്ല.മാത്രമല്ല, വിവിധ തരം മാവുകള്‍ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളുമുൾപ്പടെയുള്ള അഡിറ്റീവുകള്‍ ചേർത്തുമാണ് പപ്പടം നിർമ്മിക്കുന്നത്.

Signature-ad

സോഡിയം ബെൻസോയേറ്റ് ചില്ലറക്കാരനല്ല ,ശരീരത്തില്‍ നിരവധി ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നവയാണത്.മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെൻസോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്.

എണ്ണയില്‍ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതില്‍ സംശയമില്ല. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങള്‍ക്കും കാരണമാകുന്നു.വറുത്ത പപ്പടത്തില്‍ അക്രിലമൈഡ് അടങ്ങിയിരിക്കുന്നു. ഇത് അർബുദത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉഴുന്നിനു പകരം പലരും ഇതില്‍ ഉപയോഗിക്കുന്നത് മൈദയാണ്. മൈദയെങ്കില്‍ പപ്പടം കൂടുതല്‍ കാലം ഈർപ്പമില്ലാതെ, കേടാകാതെ ഇരിക്കും.അത്രയും വിഷമാകുകയാണ് അത് ചെയ്യുന്നത്.സാധാരണ ഗതിയില്‍ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്നു വച്ചാണ്. എന്നാല്‍ ഇന്നത്തെ ഉഴുന്നു വിലയും മറ്റും കണക്കിലെടുക്കുമ്ബോള്‍ ഉഴുന്ന് അത്ര കണ്ട് ഇതില്‍ ഉപയോഗിയ്ക്കുന്നില്ല എന്നതാണ് വാസ്തവം.

സോഡിയം ബൈ കാര്‍ബണേറ്റ് അഥവാ സോഡാക്കാരം പപ്പടം കേടാകാതെ ഇരിയ്ക്കുന്നതിനാണ് ഉപയോഗിയ്ക്കുന്നത്.ഇതൊരു കെമിക്കലാണ്. ഇതിനാല്‍ തന്നെ ഇത് ശരീരത്തിന് ഉണ്ടാക്കാനിടയുള്ള ദോഷങ്ങളും ചില്ലറയല്ല.

അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇതൊരു പ്രധാന കാരണമാണ്.ഇത് വായില്‍ ചെറിയ പൊളളല്‍ പോലെയുണ്ടാക്കൂം. ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്കും ഇതൊരു പ്രധാന കാരണമാണ്. വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിന് ഇത് ദോഷകരമാണെന്ന് പല ഗവേഷണങ്ങളും പഠനങ്ങളും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: