Breaking NewsIndiaLead NewsNEWSNewsthen Specialpolitics

‘തന്റെ കീഴിലുള്ളവര്‍ എന്താണു ചെയ്യുന്നതെന്ന് അറിയാത്തവര്‍ ആ കസേരയില്‍ ഇരിക്കരുത്; അദ്ദേഹം പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്’: രാഹുല്‍ ഗാന്ധിക്കെതിരേ തുറന്നടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് കൗര്‍ സിദ്ധു

ചെന്നൈ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് കൗര്‍ സിദ്ധു. പഞ്ചാബ് കോണ്‍ഗ്രസിലെ അഴിമതി തടയുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും അവര്‍ ആരോപിച്ചു. രാഹുലിന്റെ നിഷ്‌ക്രിയത്വം പഞ്ചാബില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃത്തങ്ങള്‍ തിരഞ്ഞെടുപ്പ് ടിക്കറ്റുകള്‍ വില്‍ക്കുകയാണെന്നും എന്നാല്‍ തന്റെ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അദ്ദേഹം അറിയുന്നില്ലെന്നും സിദ്ധു കുറ്റപ്പെടുത്തി. രാഹുല്‍ നന്നായി സംസാരിക്കുമെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു.

Signature-ad

പഞ്ചാബിലെ പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞ എട്ടു മാസമായി താന്‍ സമയം ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ കീഴിലുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെങ്കില്‍ ആ കസേരയില്‍ ഇരിക്കാന്‍ രാഹുല്‍ അര്‍ഹനല്ലെന്നും നവ്ജോത് കൗര്‍ സിദ്ധു തുറന്നടിച്ചു. പഞ്ചാബിന് വേണ്ടി തങ്ങള്‍ എല്ലാം ഉപേക്ഷിച്ചവരാണെന്നും എന്നാല്‍ വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം ചുറ്റുമുള്ളവര്‍ അഴിമതിക്കാരായിരിക്കുമ്പോള്‍ എന്തിനാണ് രാഹുല്‍ പുറത്തുള്ള അഴിമതിയെക്കുറിച്ച് സംസാരിക്കുന്നതെന്നും അവര്‍ ചോദിച്ചു. താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാതെ ഒരു സ്വപ്നലോകത്താണ് രാഹുല്‍ കഴിയുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിരല്‍ ചൂണ്ടാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും വ്യക്തിപരമായ സത്യസന്ധതയില്‍ മോദിയെ സ്പര്‍ശിക്കാന്‍ പോലും രാഹുലിന് കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ കൂടിയായ നവ്ജോത് കൗര്‍ സിദ്ദുവിനെ അച്ചടക്ക ലംഘനത്തിന് ഈയിടെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.

ന്യൂസ്ദെൻവാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

#NavjotKaurSidhu, #RahulGandhi, #CongressCrisis, #PunjabPolitics, #NavjotSinghSidhu, #CongressVsSidhu, #PoliticalNews, #BreakingNews, #IndiaNews, #DailyhuntMalayalam, #CongressDecline, #PoliticalControversy, #KeralaPolitics, #News18Malayalam, #IndianPolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: