Month: March 2024
-
NEWS
പാക്ക് വ്യോമതാവളത്തിനു നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബലോച് ലിബറേഷന്‍ ആര്‍മി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ പിഎന്‍എസ് സിദ്ദിഖിനു നേരെ ആക്രമണം. വെടിവയ്പ്പും നിരവധി സ്‌ഫോടനങ്ങളും ടര്‍ബറ്റ് പ്രദേശത്ത് ഈ വ്യോമതാവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി പാക്ക് മാധ്യമങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു. പാക്കിസ്ഥാനില്‍ ചൈന നിക്ഷേപിക്കുന്നതിലുള്ള എതിര്‍പ്പാണ് ആക്രമണത്തിന് കാരണമെന്ന് മജീദ് ബ്രിഗേഡ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് പ്രദേശത്തെ വിഭവങ്ങളെല്ലാം ചൂഷണം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. ബ്രിഗേഡ് പ്രവര്‍ത്തകര്‍ വ്യോമതാവളത്തിന് ഉള്ളില്‍ പ്രവേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമതാവളത്തിന് സമീപം ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. മജീദ് ബ്രിഗേഡ് ടര്‍ബറ്റിലെ വ്യോമതാവളത്തിനു നേരെ ഈയാഴ്ച നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ച് 20ന് സമാന സംഭവം അരങ്ങേറിയിരുന്നു. ഇതില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികരും എട്ട് ബലോച്ച് പോരാളികളും കൊല്ലപ്പെട്ടു. ജനുവരി 29ന് ഗ്വാദാറിലെ മിലിറ്ററി ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേരെയും മജീദ് ബ്രിഗേഡ് ആക്രമണം അഴിച്ചുവിട്ടിരുന്നു.
Read More » -
Kerala
ഉത്തര്‍പ്രദേശില്‍ മദ്റസ നിയമം റദ്ദാക്കി ഹൈക്കോടതി
ലക്നൗ: ഉത്തര്‍പ്രദേശില്‍ മദ്‌റസകളെ സംബന്ധിക്കുന്ന 2004ലെ നിയമം ഹൈക്കോടതി റദ്ദാക്കി.നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവിന് പിന്നാലെ പതിനായിരത്തോളം മദ്‌റസാ അധ്യാപകരും 26 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അരക്ഷിതാവസ്ഥ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. മദ്‌റസകളിലെ നിര്‍ബന്ധിത വിദ്യാഭ്യാസം ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. മദ്‌സ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 21എ, 1956 ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ആക്ടിന്റെ 22-ാം വകുപ്പ് എന്നിവയെ ലംഘിക്കുന്നുവെന്ന് ജസ്റ്റിസുമാരായ വിവേക് ചൗധരിയും സുഭാഷ് വിദ്യാര്‍ത്ഥിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മാര്‍ച്ച് 22ന് യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് മദ്‌സാ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. മദ്‌സകളില്‍ നല്‍കുന്ന വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും സാര്‍വത്രികവുമല്ലെന്നും കോടതി പറഞ്ഞു.
Read More » -
Kerala
വീട്ടുമുറ്റത്തു കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കായംകുളം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കേതില്‍ അബ്ദുള്‍ ഷിജി (34) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 31 കഞ്ചാവുചെടികള്‍ ഇയാളുടെ വീട്ടുമുറ്റത്ത് കണ്ടെത്തി. ഭാര്യയെയും അമ്മയേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ശേഷം ഒറ്റയ്ക്ക് താമസിച്ചു വന്ന ഷിജി മാസങ്ങളായി ലഹരിവില്പന നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തിയതിന് ശേഷം മയക്കുമരുന്നിന് അടിമയായിരുന്നു ഇയാൾ. നാർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കായംകുളം സി.ഐ സുധീർ, എ.എസ്.ഐ രതീഷ് ബാബു, സി.പി.ഒമാരായ സബീഷ്, ബിജു എന്നിവരുമാണ് പരിശോധനയില്‍ പങ്കെടുത്തത്.
Read More » -
Kerala
രാഹുല്‍ ഗാന്ധിക്ക് അമേഠിയിലെ അതേ ഗതി വയനാട്ടിലും വരുമെന്ന് കെ.സുരേന്ദ്രൻ
കൊച്ചി: 2019ല്‍ സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിലെ അതേ ഫലം തന്നെയാണ് ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടാവുകയെന്ന് കേരള ബിജെപി അധ്യക്ഷനും വയനാട് ലോക്‌സസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രൻ. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ വയനാട്ടില്‍ ഞായറാഴ്ചയാണ് ബിജെപി, കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. വയനാട് മണ്ഡലത്തിലെ പോരാട്ടം ഏറ്റെടുക്കാന്‍ ‘കേന്ദ്ര നേതൃത്വം എന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ഇത്തവണ താൻ തന്നെ വയനാട്ടിൽ വിജയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.എന്തുകൊണ്ടാണ് ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഒരേ മണ്ഡലത്തില്‍ പരസ്പരം മത്സരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.
Read More » -
Kerala
തെരുവുനായ ആക്രമണം; അടൂരില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു
പത്തനംതിട്ട: അടൂരില്‍ മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ മരിച്ചു. അടൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപം റോഡരികില്‍ മുറിവേറ്റ് അവശനിലയില്‍ ഇന്നലെ വൈകിട്ടാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരാണ് ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഏഴംകുളം മാങ്കൂട്ടം സ്വദേശിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണമായില്ല. തെരുവുനായയുടെ ആക്രമണമാണെന്നാണ് സംശയിക്കുന്നത്.
Read More » -
LIFE
”ഞാനായിരുന്നു സില്‍ക്ക് സ്മിതയുടെ കഴുത്തില്‍ താലികെട്ടിയത്; അമ്മയാകാനുള്ള ആഗ്രഹം ഉള്ളില്‍ കൊണ്ടുനടന്നയാളാണ്”
ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളാണ് ചെയ്തതെങ്കിലും മനോഹരമായ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ച നടനാണ് മധുപാല്‍. കാശ്മീരത്തിലെ പാട്ട് ഇന്നും കാണുമ്പോള്‍ പ്രിയ രാമനെ നോക്കണോ മധുപാലിനെ നോക്കണോ സീനറി നോക്കണോ, അതോ കണ്ണടച്ച് പാട്ട് കേള്‍ക്കണോ എന്നൊക്കയുള്ള സംശയങ്ങളാണ് ഏതൊരു സിനിമാപ്രേമിക്കും ഉണ്ടാവുക. നടനേക്കാളുപരി എഴുത്തുകാരനും സംവിധായകനുമാണ് മധുപാല്‍. മികച്ച നിരവധി ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിത ഇന്ത്യന്‍ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സില്‍ക്ക് സ്മിതയെ കുറിച്ച് മധുപാല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കല്‍ തൊമ്മിച്ചനെന്ന സിനിമയില്‍ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സില്‍ക്ക് സ്മിതയായിരുന്നു. അഭിമുഖത്തില്‍ സില്‍ക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം മധുപാല്‍ പങ്കിട്ടു. ”സില്‍ക്ക് സ്മിത എന്റെ കൂടെ കുറച്ചുനാള്‍ അഭിനയിച്ച സ്ത്രീയാണ്. അവര്‍ എന്നോട് കുറേ കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവരുടെ ഏറ്റവും…
Read More » -
Kerala
ഒഴിവാക്കിയതില്‍ നിരാശയില്ല, കേരളത്തില്‍ ബിജെപി ഏഴ് സീറ്റുകളില്‍ ജയിക്കുമെന്ന് മേജര്‍ രവി
കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിയ‌്ക്ക് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്ന് മേജർ രവി. കേള്‍ക്കുന്നവർ ചിരിച്ചേക്കാം.എങ്കിലും ഇതാണ് വാസ്തവം. ഞെട്ടിക്കുന്ന ഫലമാകും ഇത്തവണ ഉണ്ടാവാൻ പോകുന്നത്. വോട്ട് ഷെയറില്‍ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു. എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതില്‍ നിരാശയില്ലെന്ന് മേജർ വ്യക്തമാക്കി. പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങള്‍ക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർത്ഥി ആയാലും വികസനമാണ് പ്രധാനം. ബിജെപി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.
Read More » -
Kerala
തീവണ്ടിയുടെ ഷട്ടര്‍ വീണ് വീട്ടമ്മയുടെ കൈവിരലുകളറ്റു
കോട്ടയം: തീവണ്ടിയുടെ ഷട്ടർ വീണ് യാത്രക്കാരിയുടെ കൈവിരലുകള്‍ അറ്റു. പാലരുവി എക്സ്പ്രസ്സില്‍ യാത്രചെയ്തിരുന്ന തൂത്തുക്കുടി സ്വദേശിനി വേലമ്മ(62)യുടെ കൈകളിലേയ്ക്കാണ് വിൻഡോ ഷട്ടർ വീണ് വിരലുകള്‍ അറ്റുപോയത്. തൃപ്പൂണിത്തുറയില്‍ വച്ചാണ് ഷട്ടർ വീണത്.കോട്ടയത്തെത്തിയ ഇവരെ റെയില്‍വേ പോലീസ് കോട്ടയം ജില്ലാ ആസ്പത്രിയിലെത്തിച്ചു. ചെങ്ങന്നൂരിലെത്തിയ പാലരുവി എക്സ്പ്രസ്സില്‍ നിന്നും അറ്റ കൈവിരലുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് വീണ്ടെടുത്തു. ഇവ കോട്ടയത്തെ ആസ്പത്രിയിലേയ്ക്ക് അതിവേഗം തന്നെ പോലീസ് എത്തിച്ചു നൽകി.
Read More » -
NEWS
‘നരകം’ നേരില്‍ക്കണ്ട് ഐ.എസ്. ഭീകരര്‍!!! ചെവി മുറിച്ചെടുത്ത് സ്വയം തിന്നാന്‍ കൊടുക്കും, ലൈംഗീകപീഡനത്തിന് പ്രത്യേക ജയില്‍ സ്‌ക്വാഡ്; ജീവനോടെ പുറംലോകം കണ്ടാലും ‘ചത്തതിനൊക്കും’
ലണ്ടന്‍: റഷ്യയില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ ഭീകരന്‍ എന്ന് സംശയിക്കപ്പെടുന്ന സെയ്യ്ദ്ക്രമി മുറോദാലി രാജാബാലിസോഡയുടെ വീഡിയോ ക്ല്പീംഗ് പുറത്തു വന്നു. അയാളുടെ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് അയാളെ അത് തിന്നാന്‍ നിര്‍ബന്ധിക്കുന്നതാണ് വീഡിയോ. തിന്നാന്‍ തയ്യാറായില്ലെങ്കില്‍ വായ കുത്തി തുറന്ന് അതിലേക്ക് ചെവിയുടെ കഷണം കുത്തി കയറ്റുമെന്ന് ഗാര്‍ഡ് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഡെയ്‌ലി മെയില്‍ ആണ് ഈ ഭീകര ദൃശ്യം പുറത്തു വിട്ടിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ഇയാള്‍ ചോര വാര്‍ന്നൊലിക്കുന്ന ശിരസ്സുമായി നിലത്ത് കിടക്കുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ ഷംസിദ്ദീന്‍ ഫൈദുനി എന്ന ഭീകരന്‍ വായില്‍ പതയൊലിപ്പിച്ച് നഗ്നനായി നിലത്ത് കിടക്കുന്നതും കാണാം. ഇയാളുടെ ജനനേന്ദ്രിയത്തില്‍ ഒരു മിലിറ്ററി റേഡിയോ ഘടിപ്പിച്ച് ഇയാള്‍ക്ക് വൈദ്യൂതാഘാതം ഏല്‍പ്പിച്ചതാണ് ഇയാള്‍ പതയും നുരയും ഒലിപ്പിച്ച് താഴേ വീഴാന്‍ ഇടയാക്കിയത്. റഷ്യന്‍ സൈന്യത്തിന്റെ ഏറെ പ്രിയംകരമായ ഒരു ശിക്ഷാ വിധിയാണ് ഈ വൈദ്യൂതാഘാതമേല്‍പ്പിക്കല്‍ എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന്…
Read More » -
Crime
”ഞാന്‍ ചതിക്കപ്പെട്ടു; മുഖ്യമന്ത്രി എന്റെയും കുടുംബത്തിന്റെ വായ അടപ്പിച്ചു; ഒരാഴ്ചയ്ക്കിടെ തെളിവുകള്‍ നശിപ്പിച്ചു”
തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വഷണം വഴിമുട്ടിയെന്ന് പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേരള പൊലീസ് അന്വേഷണം നിര്‍ത്തി. സിബിഐ ഇതുവരെ എത്തിയിട്ടുമില്ലെന്ന് ജയപ്രകാശ് ചൂണ്ടിക്കാട്ടി. സഹായിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടെതെന്നും പിതാവ് പറഞ്ഞു നീതി തേടി പോകേണ്ടത് ഭരണപക്ഷത്തുള്ളവരുടെ അടുത്താണെങ്കിലും, അവരുടെ അടുത്തു പോയാല്‍ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നായിരുന്നു ജയപ്രകാശിന്റെ മറുപടി. പ്രതിപക്ഷ നേതാവിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ രക്ഷിക്കാന്‍ ഉന്നത ശ്രമം നടന്നതായും ജയപ്രകാശ് പറഞ്ഞു. ഞാന്‍ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ട്. എല്ലാവരും ഇതിനെതിരെ രംഗത്തുവന്നപ്പോള്‍ പെട്ടന്ന് അതിന് തടയിടേണ്ട ആവശ്യം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. താന്‍ മണ്ടനായിപ്പോയി. എന്റെയും കുടുംബത്തിന്റെയും വായ അടച്ചുവച്ചു. എല്ലാ നടക്കുമെന്ന് താനും ധരിച്ചു. ഒരാഴ്ച അവര്‍ക്ക് മതിയായിരുന്നു. അതിനിടെ തെളിവുകള്‍ എല്ലാം നശിപ്പിച്ചെന്നും ജയപ്രകാശ് പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ല. അദ്ദേഹം നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചാണ് അന്ന് ഞാന്‍ അവിടെനിന്ന് ഇറങ്ങിപ്പോന്നത്. അതിനുശേഷം…
Read More »