Month: March 2024
-
India
തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി -ജെഡി(എസ്) നേതാക്കളുടെ വാക്കേറ്റം
ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി – ജനതാദള്‍ (എസ്) നേതാക്കളുടെ വാക്കേറ്റം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുപാര്‍ട്ടികളും സംയുക്തമായി കര്‍ണാടകയിലെ തുമകുരുവില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വാക്കേറ്റമുണ്ടായത്. സഖ്യത്തിന്റെ ഭാഗമായ മത്സരാര്‍ഥി വി. സോമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗമായിരുന്നു ഇത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ തോല്‍വിക്ക് കാരണം ബിജെപി നേതാവ് കൊണ്ടജ്ജി വിശ്വനാഥാണെന്ന് ജെഡി(എസ്) എംഎല്‍എ എംടി കൃഷ്ണപ്പ പറഞ്ഞതോടെയാണ് തര്‍ക്കം ആരംഭിച്ചത്. വിശ്വനാഥ് സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ വി. സോമണ്ണ അദ്ദേഹത്തെ തടഞ്ഞു. ഭൂരിപക്ഷം വരുന്ന ജെഡി(എസ്) നേതാക്കള്‍ കൃഷ്ണ്ണപ്പയുടെ പക്ഷം പിടിച്ചതോടെ സംഗതി വഷളായി. ഇതോടെയാണ് യോഗം വാക്കേറ്റത്തില്‍ എത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യം ചേരുന്ന ജെഡി(എസ്) കര്‍ണാടകയില്‍ ഹസ്സന്‍, മണ്ഡ്യ, കോലാര്‍ എന്നീ മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. ജെ.ഡി(എസ്) സ്ഥാപകനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയാണ് ഹസ്സനിലെ സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്…
Read More » -
Kerala
‘ഓള്‍ പാസ്’ തുടരും, മൂല്യ നിര്‍ണയത്തില്‍ അധ്യാപകരെ നിരീക്ഷിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ ഓള്‍പാസ് തുടരും. എന്നാല്‍ ഈ വര്‍ഷം മുതല്‍ പരീക്ഷാമൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഓള്‍ പാസ് ഉള്ളതിനാല്‍ പരീക്ഷപ്പേപ്പര്‍ നോക്കുന്നതില്‍ അധ്യാപകര്‍ ലാഘവബുദ്ധി കാണിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തവണ മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കും. ഇതിനായി പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും. മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്കു നേടാത്ത കുട്ടികളുടെ വിവരം പ്രത്യേകം തയ്യാറാക്കും. അവരുടെ പഠനനിലവാരം ഉറപ്പാക്കാനുള്ള സൗകര്യം സ്‌കൂളുകളില്‍ സജ്ജമാക്കും. ഇതുവഴി ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട ശേഷി വിദ്യാര്‍ത്ഥി നേടിയെന്ന് ഉറപ്പാക്കും. അല്ലാത്തവര്‍ക്ക് അക്കാദിക പിന്തുണ നല്‍കാന്‍ പ്രത്യേക പഠന പരിപാടികള്‍ ആവിഷ്‌കരിക്കും. മേയ് ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. അതിനുശേഷം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ പ്രത്യേക സമ്പര്‍ക്കം പുലര്‍ത്തി പിന്തുണാപദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തിന്റേതാണ് തീരുമാനം.
Read More » -
India
കെ.കവിത ജയിലിലേക്ക്; 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ.കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 15നാണ് കവിത എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ ആകുന്നത്. കവിതയുടെ അറസ്റ്റിന് പിറകേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അറസ്റ്റിലായിരുന്നു. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കള്‍ക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ്…
Read More » -
India
ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ കണ്ടം വഴി ഓടിച്ച് വിദ്യാര്‍ഥികള്‍; വീഡിയോ വൈറൽ
റായ്പൂര്‍: ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്‍ഥികള്‍. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ ദിവസവും മദ്യപിച്ചാണ് സ്കൂളിലെത്തുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം ഇയാള്‍ തറയില്‍ കിടന്നുറങ്ങുകയാണ് പതിവ്. കുട്ടികള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെടുമ്ബോള്‍ അവരെ അധിക്ഷേപിക്കുകയും ഓടിക്കുകയും ചെയ്യും.കുട്ടികളുടെ പരാതിയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചതോടെ ഇയാൾ കുറെനാൾ മദ്യപിക്കാതെ സ്കൂളിലെത്തി. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകന് നേരെ രോഷാകുലരായ കുട്ടികള്‍ തങ്ങളുടെ ചെരിപ്പുകള്‍ വലിച്ചെറിയുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപകന്‍ തന്‍റെ ബൈക്കെടുത്ത് സ്ഥലം വിടുകയും ചെയ്തു. ബൈക്കില്‍ പോകുന്ന അധ്യാപകന്‍റെ പിന്നാലെ ഓടിയെത്തി കുട്ടികള്‍ ചെരിപ്പെറിയുന്നതും വീഡിയോയില്‍ കാണാം.
Read More » -
LIFE
മദ്യലഹരിയില്‍ സല്‍മാനെ കെട്ടിപ്പിടിച്ചും അടുത്തിടപഴകിയും ട്വിങ്കിള്‍; സല്‍മാനെ തല്ലി അക്ഷയ് കുമാര്‍!
ബോളിവുഡിലെ താര സന്തതികളില്‍ പ്രമുഖയാണ് ട്വിങ്കിള്‍ ഖന്ന. സൂപ്പര്‍താരം രാജേഷ് ഖന്നയുടേയും സൗന്ദര്യ റാണി ഡിംപിള്‍ കപാഡിയയുടേയും മകളായ ട്വിങ്കിള്‍ അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍, സിനിമയില്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നില്ല. ഇതോടെ താരം സിനിമ ജീവിതം ഉപേക്ഷിച്ച് എഴുത്തുകാരിയായി മാറുകയായിരുന്നു. എഴുത്തുകാരിയെന്ന നിലയില്‍ വിജയം കൈവരിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നു. അതേസമയം, ട്വിങ്കിള്‍ ഖന്നയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സൂപ്പര്‍താരം അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കലാണുള്ളത്. ഇപ്പോഴിതാ ട്വിങ്കിള്‍ ഖന്നയുടെ പഴയൊരു കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ട്വിങ്കിള്‍ ഖന്നയുടെ പേരില്‍ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും തമ്മില്‍ വഴക്കിലേക്ക് നയിച്ച സംഭവമാണ് ചര്‍ച്ചയാകുന്നത്. ട്വിങ്കിള്‍ ഖന്നയും സല്‍മാന്‍ ഖാനും ഒരുമിച്ച് ‘ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ’ എന്ന റൊമാന്റിക് സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെ ഇരുവരും തമ്മില്‍ നല്ല സൗഹൃദം ഉടലെടുക്കുകയും ചെയ്തു. പിന്നീട്…
Read More » -
Careers
കേന്ദ്ര പോലീസ് സേനകളില്‍ 4187 സബ് ഇൻസ്പെക്‌ടർ ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്‌ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ്‌എസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.(www.ssc.nic.in, www.ssc.gov.in) സെൻട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഡല്‍ഹി പോലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്‌ടർ തസ്തികയിലാണു തെരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കും അവസരം. സിഎപിഎഫില്‍ 4001 ഒഴിവും ഡല്‍ഹി പോലീസില്‍ 186 ഒഴിവുമുണ്ട്. ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷ വഴിയാണു തെരഞ്ഞെടുപ്പ്.മാർച്ച് 28 വരെ അപേക്ഷിക്കാം. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, മറ്റു കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റില്‍.www.ssc.nic.in, www.ssc.gov.in
Read More » -
അക്കൗണ്ടില്‍ പൂച്ച പെറ്റുകിടക്കുന്നു! തെരഞ്ഞെടുപ്പ് ഫണ്ടിനായി കൂപ്പണ്‍ അടിച്ച് പണപ്പിരിവ് നടത്താന്‍ കെ.പി.സി.സി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിനായി ജനങ്ങളില്‍നിന്നു പണപ്പിരിവ് നടത്താന്‍ കെ.പി.സി.സി. കൂപ്പണ്‍ അടിച്ചു പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനം. പ്രചാരണത്തിനു പോകുന്ന പ്രവര്‍ത്തകര്‍ക്ക് നാരങ്ങാവെള്ളം കുടിക്കാന്‍ പോലും പണമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. എ.ഐ.സി.സി അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തില്‍നിന്നുള്ള ഫണ്ട് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സ്വന്തം നിലയ്ക്കു പണം കണ്ടെത്താന്‍ പി.സി.സികള്‍ക്ക് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തില്‍ കൂപ്പണ്‍ അടിച്ച് പണപ്പിരിവ് നടത്താന്‍ തീരുമാനമായിരിക്കുന്നത്. സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. ബി.ജെ.പിയും സി.പി.എമ്മും ഇറക്കുന്നതുപോലെ പണമിറക്കാന്‍ തങ്ങളുടെ കൈയിലില്ലെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രചാരണത്തിനു പോലും പണമില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അതു ബോധ്യമാകും. പി.ആര്‍.ഡിയെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം വീടുകളിലെത്തിക്കുന്നു. 12 കോടി രൂപ…
Read More » -
Kerala
ബോധവത്കരണ പരിപാടികള്‍ വിജയം കണ്ടു: വോട്ടര്‍ പട്ടികയില്‍ മൂന്നു ലക്ഷത്തിലധികം യുവസമ്മതിദായകര്‍ കൂടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബര്‍ 27ന് ശേഷം 3,11,805 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നത്. കരട് വോട്ടര്‍ പട്ടികയില്‍ 77,176 യുവ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 2,88,533 ആയി. മാര്‍ച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടര്‍മാരാണ് ഉള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടര്‍മാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടര്‍മാര്‍കൂടിയാണ് ഇവര്‍. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ദ്ധന ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗകാരായ വോട്ടര്‍മാരുടെ എണ്ണം കരട് പട്ടികയില്‍ 268 ആയിരുന്നു. അന്തിമ വോട്ടര്‍ പട്ടികയില്‍ ഇത് 309 ആയി. ഇന്നുവരെയുള്ള കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേര്‍ പട്ടികയില്‍ ഉണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ…
Read More » -
India
പഞ്ചാബില്‍ ബി.ജെ.പി. ഒറ്റയ്ക്ക്; അകാലിദളുമായി സഖ്യമില്ല
ചണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിക്കും. ശിരോമണി അകാലിദളുമായി (എസ്.എ.ഡി.) സഖ്യത്തിനില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖര്‍ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും സംസ്ഥാനത്തെ ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ജഖാര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ 13 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ജൂണ്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ്. ദേശീയതലതത്തില്‍ എന്‍.ഡി.എയിലെ സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദള്‍. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ചുവെങ്കിലും വിചാരിച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവാദകര്‍ഷക നിയമങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ 2020 സെപ്റ്റംബറില്‍ ശിരോമണി അകാലിദള്‍ എന്‍.ഡി.എ. മുന്നണി വിടുകയും ചെയ്തിരുന്നു. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ കഴിഞ്ഞമാസം പ്രതിഷേധം പുനഃരാരംഭിച്ചിരുന്നു. ഇത് ഇനിയും അവസാനിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍, മുന്‍പ് കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്നണി വിട്ട അകാലിദള്‍ വീണ്ടും എന്‍.ഡി.എയുമായി കൈകോര്‍ക്കാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Read More » -
Kerala
രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി; ഇനിയും മത്സരിക്കാൻ താല്‍പര്യമില്ലെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കൊല്ലത്ത് മത്സരിക്കാന്‍ ബിജെപി നിര്‍ബന്ധിച്ചുവെങ്കിലും ഒഴിഞ്ഞുമാറി കുമ്മനം രാജശേഖരൻ.കൊല്ലത്ത് സ്ഥാനാര്‍ഥിയാകാന്‍ ബിജെപി കേന്ദ്ര നേതൃത്വം അടക്കം കുമ്മനത്തോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു കുമ്മനം. തിരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികളാണ് ഇത്തവണ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് കുമ്മനത്തെ പിന്‍തിരിപ്പിച്ചത്. മാത്രമല്ല തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കുമ്മനത്തിനു അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരം സീറ്റ് തന്നെ വേണമെന്ന നിലപാടിലായിരുന്നു കുമ്മനം. ഈ സാധ്യത നഷ്ടമായതോടെയാണ് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് കുമ്മനം എത്തിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കുമ്മനം.അന്ന് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയ കുമ്മനം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 99,989 വോട്ടുകള്‍ക്കാണ് തരൂര്‍ ജയിച്ചത്.എന്നാൽ ഇത്തവണ രാജീവ് ചന്ദ്രശേഖറിന് മണ്ഡലം കൈമാറുകയായിരുന്നു.
Read More »