KeralaNEWS

ഉത്തര്‍പ്രദേശില്‍ മദ്റസ നിയമം റദ്ദാക്കി ഹൈക്കോടതി

ലക്നൗ: ഉത്തര്‍പ്രദേശില്‍ മദ്‌റസകളെ സംബന്ധിക്കുന്ന 2004ലെ നിയമം ഹൈക്കോടതി റദ്ദാക്കി.നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മദ്‌റസകള്‍ അടച്ചുപൂട്ടാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ഉത്തരവിന് പിന്നാലെ പതിനായിരത്തോളം മദ്‌റസാ അധ്യാപകരും 26 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അരക്ഷിതാവസ്ഥ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. മദ്‌റസകളിലെ  നിര്‍ബന്ധിത വിദ്യാഭ്യാസം  ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മദ്‌സ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 21എ, 1956 ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ആക്ടിന്റെ 22-ാം വകുപ്പ് എന്നിവയെ ലംഘിക്കുന്നുവെന്ന് ജസ്റ്റിസുമാരായ വിവേക് ചൗധരിയും സുഭാഷ് വിദ്യാര്‍ത്ഥിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. മാര്‍ച്ച്‌ 22ന് യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് മദ്‌സാ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. മദ്‌സകളില്‍ നല്‍കുന്ന വിദ്യാഭ്യാസം ഗുണനിലവാരമുള്ളതും സാര്‍വത്രികവുമല്ലെന്നും കോടതി പറഞ്ഞു.

Back to top button
error: