NEWSWorld

‘നരകം’ നേരില്‍ക്കണ്ട് ഐ.എസ്. ഭീകരര്‍!!! ചെവി മുറിച്ചെടുത്ത് സ്വയം തിന്നാന്‍ കൊടുക്കും, ലൈംഗീകപീഡനത്തിന് പ്രത്യേക ജയില്‍ സ്‌ക്വാഡ്; ജീവനോടെ പുറംലോകം കണ്ടാലും ‘ചത്തതിനൊക്കും’

ലണ്ടന്‍: റഷ്യയില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിനിടയില്‍ പിടിയിലായ ഭീകരന്‍ എന്ന് സംശയിക്കപ്പെടുന്ന സെയ്യ്ദ്ക്രമി മുറോദാലി രാജാബാലിസോഡയുടെ വീഡിയോ ക്ല്പീംഗ് പുറത്തു വന്നു. അയാളുടെ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് അയാളെ അത് തിന്നാന്‍ നിര്‍ബന്ധിക്കുന്നതാണ് വീഡിയോ. തിന്നാന്‍ തയ്യാറായില്ലെങ്കില്‍ വായ കുത്തി തുറന്ന് അതിലേക്ക് ചെവിയുടെ കഷണം കുത്തി കയറ്റുമെന്ന് ഗാര്‍ഡ് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഡെയ്‌ലി മെയില്‍ ആണ് ഈ ഭീകര ദൃശ്യം പുറത്തു വിട്ടിരിക്കുന്നത്.

നിമിഷങ്ങള്‍ക്കകം ഇയാള്‍ ചോര വാര്‍ന്നൊലിക്കുന്ന ശിരസ്സുമായി നിലത്ത് കിടക്കുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ ഷംസിദ്ദീന്‍ ഫൈദുനി എന്ന ഭീകരന്‍ വായില്‍ പതയൊലിപ്പിച്ച് നഗ്നനായി നിലത്ത് കിടക്കുന്നതും കാണാം. ഇയാളുടെ ജനനേന്ദ്രിയത്തില്‍ ഒരു മിലിറ്ററി റേഡിയോ ഘടിപ്പിച്ച് ഇയാള്‍ക്ക് വൈദ്യൂതാഘാതം ഏല്‍പ്പിച്ചതാണ് ഇയാള്‍ പതയും നുരയും ഒലിപ്പിച്ച് താഴേ വീഴാന്‍ ഇടയാക്കിയത്. റഷ്യന്‍ സൈന്യത്തിന്റെ ഏറെ പ്രിയംകരമായ ഒരു ശിക്ഷാ വിധിയാണ് ഈ വൈദ്യൂതാഘാതമേല്‍പ്പിക്കല്‍ എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന നാലുപേരെയും പിന്നീട് മോസ്‌കോയിലെ ഒരു കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കടുത്ത മര്‍ദ്ദനത്തിന് വിധേയരായി എന്ന് തെളിയിക്കുന്ന പരിക്കുകളൂം മുറിവുകളും ഇവരുടെ ദേഹത്ത് ആകെയുണ്ടായിരുന്നു. എന്നാല്‍, ഇതെല്ലാം അവര്‍ അനുഭവിക്കാന്‍ പോകുന്നതിന്റെ ഒരു ചെറിയ സൂചന മാത്രമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശിക്ഷ വിധിച്ച്, റഷ്യന്‍ ജയിലുകളില്‍ എത്തിയാലായിരിക്കും യഥാര്‍ത്ഥ പീഡനം ആരംഭിക്കുക.

ലൈംഗിക പീഡനം തന്നെയാണ് റഷ്യന്‍ ജയിലുകളിലെ ഏറ്റവും വലിയ ശിക്ഷ. ജയില്‍ ജീവനക്കാരും, സീനിയര്‍ ജയില്‍ പുള്ളികളും ഇവരെ മാറിമാറി ലൈംഗികമായി പീഡിപ്പിക്കും. അടുത്തകാലത്ത്, ഇത്തരത്തിലുള്ള പീഡനങ്ങളുടെ ചില ദൃശ്യങ്ങള്‍ ജയില്‍ വിമോചിതരായ ചിലര്‍ പുറത്ത് വിട്ടിരുന്നു. കൈകാലുകള്‍ കൂട്ടികെട്ടി നിലത്ത് കിടത്തിയായിരിക്കും ഇരകളെ ലൈംഗികമായി പീഡിപ്പിക്കുക് എന്ന് ഈ വീഡിയോകള്‍ക്ക് ഒപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

റഷ്യന്‍ ജയിലുകളില്‍, തടവുപുള്ളികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ മാത്രമായി പ്രത്യേകം സ്‌ക്വാഡ് ഉണ്ടത്രെ. ജയില്‍ ആശുപത്രികളില്‍ കെയറര്‍മാര്‍ ആയും മറ്റുമായിരിക്കും പുറമെ ഇവര്‍ കാണപ്പെടുക. എന്നാല്‍, ജയിലിനകത്തെ ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായ ഇവരുടെ പ്രധാന ജോലി സംഘത്തില്‍ ഉള്‍പ്പെടാത്ത ജയില്‍ പുള്ളികളെ ലൈംഗികമായി പീഡിപ്പിക്കുക എന്നതാണത്രെ. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എഫ്എസ്‌ഐഎന്‍, എഫ്എസ്ബി എന്നീ രഹസ്യാന്വേഷണ സംഘങ്ങള്‍ക്ക് കൈമാറും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ അവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കും.

ലൈംഗിക പീഡനത്തിനു പുറമെ, തടവുകാരെ എന്നും മര്‍ദ്ദിക്കുക എന്നത് ഗാര്‍ഡുകളുടെ ഒരു സ്ഥിരം ജോലിയാണ്. റഷ്യയിലെ എല്ലാ ജയിലുകളിലും ഈ പതിവുകള്‍ ഉണ്ട്. കൈകള്‍ പുറകില്‍ കെട്ടി, കുനിച്ച് നിര്‍ത്തി മുതുകില്‍ ആയിരിക്കും അടിക്കുക. ഇതിനായി പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥന്മാരും ഉണ്ടത്രെ. റബ്ബര്‍ വടികള്‍ ആയിരിക്കും പ്രധാനമായും ഉപയോഗിക്കുക. ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടാകാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍, ചില മര്‍മ്മ ഭാഗങ്ങളില്‍ ഇതിന്റെ മര്‍ദ്ദനം ഏല്‍ക്കുന്നത് ഒരു പക്ഷെ ഭാവി ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചെന്നു വരാം.

ചില സമയങ്ങളില്‍ ഇരകളുടെ ബോധം പോകുന്നത് വരെ മര്‍ദ്ദനം തുടരും. ബോധം മറഞ്ഞാല്‍ ഇരകളെ തൂക്കി അവരവരുടെ സെല്ലുകളിലേക്ക് വലിച്ചെറിയുകയാണ് പതിവ്. മര്‍ദ്ദനത്തിനിടെ തടവുകാരന്‍ മരണപ്പെട്ടാല്‍, ആന്തരികാവയവങ്ങള്‍ എല്ലാം നീക്കം ചെയ്തതിന് ശേഷം മാത്രമായിരിക്കും മൃത ശരീരം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുക. ഇത്തരം പീഡനങ്ങള്‍ ജയിലുകള്‍ക്ക് അകത്ത് മാത്രമല്ല പുറത്തും നടക്കുന്നുണ്ടെന്ന് ഒരു റിപ്പോര്‍ട്ട് അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. യുക്രെയിനിന്റെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലുള്ള യുക്രെയിന്‍ വംശജര്‍ സമാനമായ പീഡനങ്ങള്‍ അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

Back to top button
error: