പത്തനംതിട്ട: അടൂരില്‍ മുറിവേറ്റ നിലയില്‍ റോഡില്‍ കിടന്ന മധ്യവയസ്കൻ മരിച്ചു. അടൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാൻഡിന് സമീപം റോഡരികില്‍ മുറിവേറ്റ് അവശനിലയില്‍ ഇന്നലെ വൈകിട്ടാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
നാട്ടുകാരാണ് ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഏഴംകുളം മാങ്കൂട്ടം സ്വദേശിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണമായില്ല.
തെരുവുനായയുടെ ആക്രമണമാണെന്നാണ് സംശയിക്കുന്നത്.