KeralaNEWS

വീട്ടുമുറ്റത്തു കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കായംകുളം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് മുല്ലേളില്‍ കിഴക്കേതില്‍ അബ്ദുള്‍ ഷിജി (34) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

31 കഞ്ചാവുചെടികള്‍ ഇയാളുടെ വീട്ടുമുറ്റത്ത് കണ്ടെത്തി. ഭാര്യയെയും അമ്മയേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ശേഷം ഒറ്റയ്ക്ക് താമസിച്ചു വന്ന ഷിജി മാസങ്ങളായി ലഹരിവില്പന നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച്‌ നാട്ടില്‍ എത്തിയതിന് ശേഷം മയക്കുമരുന്നിന് അടിമയായിരുന്നു ഇയാൾ.

 നാർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കായംകുളം സി.ഐ സുധീർ, എ.എസ്.ഐ രതീഷ് ബാബു, സി.പി.ഒമാരായ സബീഷ്, ബിജു എന്നിവരുമാണ് പരിശോധനയില്‍ പങ്കെടുത്തത്.

Back to top button
error: