KeralaNEWS

രാഹുല്‍ ഗാന്ധിക്ക് അമേഠിയിലെ അതേ ഗതി വയനാട്ടിലും വരുമെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: 2019ല്‍ സ്മൃതി ഇറാനിയോട് തോറ്റ അമേഠിയിലെ അതേ ഫലം തന്നെയാണ് ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടാവുകയെന്ന് കേരള ബിജെപി അധ്യക്ഷനും വയനാട് ലോക്‌സസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രൻ.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ വയനാട്ടില്‍ ഞായറാഴ്ചയാണ് ബിജെപി, കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

Signature-ad

വയനാട് മണ്ഡലത്തിലെ പോരാട്ടം ഏറ്റെടുക്കാന്‍ ‘കേന്ദ്ര നേതൃത്വം എന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ഇത്തവണ താൻ തന്നെ വയനാട്ടിൽ വിജയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.എന്തുകൊണ്ടാണ് ഇന്ത്യാ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഒരേ മണ്ഡലത്തില്‍ പരസ്പരം മത്സരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

Back to top button
error: