കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിയ‌്ക്ക് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്ന് മേജർ രവി. കേള്‍ക്കുന്നവർ ചിരിച്ചേക്കാം.എങ്കിലും ഇതാണ് വാസ്തവം.
ഞെട്ടിക്കുന്ന ഫലമാകും ഇത്തവണ ഉണ്ടാവാൻ പോകുന്നത്. വോട്ട് ഷെയറില്‍ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.
എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതില്‍ നിരാശയില്ലെന്ന് മേജർ വ്യക്തമാക്കി. പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങള്‍ക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർത്ഥി ആയാലും വികസനമാണ് പ്രധാനം.
ബിജെപി സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി പ്രചരണ രംഗത്ത് ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു.