Month: February 2024
-
NEWS
സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ ഷരീഫ്; പിടിഐ സ്വതന്ത്രര്‍ക്ക് 101 സീറ്റ്
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്ന മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (പിഎംഎല്‍എന്‍) നേതാവുമായ നവാസ് ഷരീഫ്, ഇമ്രാന്‍ ഖാന്റെ പിടിഐ ഒഴികെയുള്ള പാര്‍ട്ടികളെ സഖ്യത്തിനു ക്ഷണിച്ചു. ഈ മാസം 8നു നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതിനിടെ, സ്വതന്ത്ര അംഗം സര്‍ദാര്‍ ഷംസീര്‍ മസാരി മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസവും പിടിഐ പിന്തുണയോടെ ജയിച്ച മറ്റൊരു സ്വതന്ത്രന്‍ ലീഗില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്‍ ഫലം ഔദ്യോഗികമായി പുറത്തുവിട്ടു. ഇതനുസരിച്ച് 336 അംഗ ദേശീയ അസംബ്ലിയില്‍ സംവരണ സീറ്റുകളൊഴികെയുള്ള 265 സീറ്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിടിഐ പിന്തുണയുള്ള സ്വതന്ത്രര്‍ക്ക് 101 സീറ്റ് ലഭിച്ചു. പിഎംഎല്‍എന്‍ 75 സീറ്റുമായി രാഷ്ട്രീയ കക്ഷികളില്‍ ഒന്നാമതെത്തി. മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (പിപിപി) 54 സീറ്റുണ്ട്. മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാക്കിസ്ഥാന്‍ (എംക്യുഎംപി) 17, ജംഇയ്യത്തുല്‍ ഉലമാഇല്‍ ഇസ്‌ലാം (ജെയുഐ) 4, പിഎംഎക്യു 3, ഐപിപി2,…
Read More » -
India
ഒറ്റരാത്രികൊണ്ട് കനത്ത മഴയും ഇടിമിന്നലും; മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയായി കുറച്ചു
അബുദാബി: യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അബുദബിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ്‌ലന്‍ മോദി’ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയായി കുറച്ചു. 85000 പേരില്‍ നിന്ന് 35,000 ആയാണ് കുറച്ചിരിക്കുന്നത്. യുഎഇയില്‍ ഒറ്റരാത്രികൊണ്ട് കനത്ത മഴയും ഇടിമിന്നലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതികൂല കാലാവസ്ഥ രാജ്യത്തുടനീളം ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും കാരണമായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അബുദബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മോദി പങ്കെടുക്കുന്ന ‘അഹ്‌ലന്‍ മോദി’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധ ചെയ്ത് സംസാരിക്കും. ‘അഹ്‌ലന്‍ മോദി’ ഏറ്റവും വലിയ പ്രവാസി പരിപാടികളിലൊന്നായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ 150ല്‍ അധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Read More » -
Health
അമിതദേഷ്യം അപകടം…! ദേഷ്യം നിയന്ത്രിക്കാൻ ഫലപ്രദമായ ഈ വഴികൾ പരീക്ഷിക്കൂ
എന്താണ് ഈ ദേഷ്യം? നാം പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കാതെ വരുകയോ മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ നമ്മെ അലോസരപ്പെടുത്തുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അനാരോഗ്യകരമായ വൈകാരിക പ്രതികരണമാണ് ദേഷ്യം. കുടുംബങ്ങൾ ശിഥിലമാകുക, വ്യക്തി വിരോധം, സാമൂഹ്യമായ ഒറ്റപ്പെടൽ തുടങ്ങി ഇതിനു ദൂഷ്യഫലങ്ങൾ ഏറെയാണ്. ദേഷ്യം സമാധാനമല്ല, രൂക്ഷമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സമ്മർദം, വിഷാദം, ഉത്കണ്ഠ എന്നിവയവയാണ ദേഷ്യത്തിന്റെ അനന്തരഫലങ്ങൾ. സന്തോഷകരമായ ജീവിതത്തിന് ആദ്യം വേണ്ടത് ദേഷ്യത്തെ ഇല്ലാതാക്കുക എന്നതാണ്. നമ്മുടെ മാനസികാരോഗ്യത്തെ ഇത് അപകടകരമായി സ്വാധീനിക്കും, ദൈനംദിന ജീവിതത്തെ തകരാറിലാക്കും. അമിതദേഷ്യം എങ്ങനെ എങ്ങനെ പരിഹരിക്കാം…? അതിനുള്ള ചില മാർഗങ്ങൾ ഇതാ. ☸ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ദേഷ്യം അകറ്റാനുള്ള പ്രധാനം മാർഗം. മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കുകയും നല്ലതും ചീത്തയുമായ വികാരങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നത് ദേഷ്യം ഇല്ലാത്ത മനസികാരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. ☸ മദ്യപാനം, പുകവലി, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ അമിത ഉപയോഗം മാനസികവും ശാരീരികവുമായ ആരോഗ്യം നശിപ്പിക്കുകയും…
Read More » -
Crime
ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസിലെ പ്രതി 35 വര്‍ഷത്തിനുശേഷം പിടിയില്‍
പാലക്കാട്: ചന്ദ്രനഗറില്‍ സീഡ് ഫാം ക്വാട്ടേഴ്‌സില്‍ വീട് കുത്തിത്തുറന്ന് നാലുപവന്‍ സ്വര്‍ണവും 6,000 രൂപയും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതി 35 വര്‍ഷത്തിനുശേഷം പിടിയില്‍. എടപ്പള്ളി കണ്ടങ്ങാകുളം സ്വദേശിയായ നസീറിനെയാണ് (55) എറണാകുളത്തുനിന്ന് കസബ പോലീസ് അറസ്റ്റുചെയ്തത്. 1989-ലാണ് മോഷണം നടന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറിലധികം ഭവനഭേദനക്കേസിലെ പ്രതിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. ആളില്ലാത്ത വീടുകള്‍ നോക്കിവെച്ച് രാത്രിയിലും പകല്‍സമയത്തും മോഷണം നടത്തിയിട്ടുണ്ട്. പാലക്കാട് കസബ പോലീസ് പഴയ കേസുകളില്‍ പിടികിട്ടാപുള്ളികളെ പിടികൂടുന്നതിനായി പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു. അതിനോടനുബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നസീര്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കു വെടിവെച്ചു
കണ്ണൂര്‍: കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കടുവയെ മയക്കു വെടിവെച്ചു. കടുവ മയങ്ങിയാല്‍ കടുവയെ വനംവകുപ്പ് കൂട്ടിലേക്ക് മാറ്റും. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലാണ് കടുവയെ കണ്ടത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ കണ്ടെത്തിയത്. കടുവ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പൊലീസ് ഇവിടേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു. ആന ഇറങ്ങാറുണ്ടെങ്കിലും ആദ്യമായിട്ടാണ് കടുവ കൃഷിയിടത്തിലെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Read More » -
Crime
സംവിധായകന്റെ വീട്ടിലെ മോഷണം: ദേശീയപുരസ്‌കാരം തിരിച്ചുനല്‍കി മോഷ്ടാക്കള്‍, ഒപ്പം മാപ്പപേക്ഷയും
ചെന്നൈ: ദേശീയപുരസ്‌കാര ജേതാവായ തമിഴ്‌സംവിധായകന്‍ എം. മണികണ്ഠന്റെ വസതിയില്‍ നടന്ന മോഷണമായിരുന്നു തമിഴ്‌സിനിമാലോകത്തെ കഴിഞ്ഞദിവസത്തെ പ്രധാന ചര്‍ച്ചകളിലൊന്ന്. സംവിധായകന്റെ ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തില്‍ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കവര്‍ച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം തിരിച്ചുനല്‍കിയിരിക്കുകയാണ് മോഷ്ടാക്കള്‍. കഴിഞ്ഞദിവസമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയില്‍നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് ദേശീയ അവാര്‍ഡ് മെഡലുകളും മോഷണംപോയത്. ഇതിലെ ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കള്‍ കഴിഞ്ഞദിവസം രാത്രി തിരികെ നല്‍കിയത്. പോളിത്തീന്‍ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളില്‍ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങള്‍ അധ്വാനിച്ച് സമ്പാദിച്ച് നിങ്ങള്‍ക്കുള്ളതാണ് എന്നുമാണ് കത്തിന്റെ ഉള്ളടക്കം. മോഷ്ടാക്കള്‍ നാടുവിട്ടതായാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉസലംപട്ടിയിലാണ് എം മണികണ്ഠന്‍ ജനിച്ചത്. സിനിമാത്തിരക്കുകള്‍ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേല്‍നോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ…
Read More » -
India
ജെഇഇ പ്രവേശനപരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്കില്ല; കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി
ജയ്പുര്‍: രാജസ്ഥാന്‍ കോട്ടയില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയായ ശുഭ് ചൗധരിയെയാണ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോട്ടയില്‍ താമസിച്ച് ജെഇഇ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശുഭ്. കഴിഞ്ഞ ദിവസമാണ് പ്രവേശന പരീക്ഷയുടെ ഫലം വന്നത്. പ്രതീക്ഷിച്ച സ്‌കോര്‍ ശുഭിന് ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തില്‍ ഹോസ്റ്റലിലേക്ക് മടങ്ങിയ ശുഭ് ആത്മഹത്യ ചെയ്യുകയായിരുന്നു. ശുഭിന്റെ കുടുംബാംഹങ്ങളെ പൊലീസ് വിവരമറിയിച്ചു. രക്ഷിതാക്കള്‍ സ്ഥലത്തെത്തിയാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വിട്ടുനല്‍കും. പ്രവേശന പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്ററുകളുടെ കേന്ദ്രമാണ് കോട്ട. വിദ്യാര്‍ഥി ആത്മഹത്യകള്‍ വര്‍ധിച്ച കോട്ടയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണ് ഇത്. ആത്മഹത്യകള്‍ വര്‍ധിച്ചതോടെ കുട്ടികളുടെ ദിനചര്യയില്‍ മാറ്റങ്ങള്‍ വരുത്തി മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള നടപടികള്‍ക്ക് ഉന്നതതല നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ ആത്മഹത്യ കുറയ്ക്കാന്‍ ഇതിനൊന്നും സാധിച്ചിട്ടില്ല.
Read More » -
Food
കെഎഫ്‌സിയുടെ അതേ രുചിയില്‍ വീട്ടിൽത്തന്നെ ഫ്രൈഡ് ചിക്കൻ
കെഎഫ്‌സിയുടെ അതേ രുചിയില്‍ വളരെ സിംപിളായി ഫ്രൈഡ് ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ 1. ചിക്കന്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡര്‍ -മൂന്ന് ടീസ്പൂണ്‍ കുരുമുളകു പൊടി – രണ്ട് ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂണ്‍ നാരങ്ങാനീര്- മൂന്ന് ടീസ്പൂണ്‍ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് 3. കോണ്‍ഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ് അരിപ്പൊടി – അരക്കപ്പ് കോണ്‍ ഫ്ലോർ – അരക്കപ്പ് കുരുമുളകു പൊടി – ഒരു ടീസ്പൂണ്‍ ഇറ്റാലിയന്‍ സീസണിങ് – രണ്ട് ടീസ്പൂണ്‍ മുട്ടവെള്ള – 4 മുട്ടയുടേത് എണ്ണ – വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ചിക്കന്‍ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകള്‍ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ യോജിപ്പിക്കുക. ചിക്കന്‍ കഷണങ്ങള്‍ ഇതില്‍ പൊതിഞ്ഞ്…
Read More »

