Month: February 2024

  • Social Media

    ആനയ്ക്കൊരുക്കാം തേനീച്ചക്കെണി

    ആനക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തേനീച്ച വേലി.ആനയെ തുരത്തുക മാത്രമല്ല ആദായവും ലഭിക്കും. ഇതിനായി പരസ്പരം  ബന്ധിപ്പിക്കപ്പെട്ട  തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നു.അതൊരു വേലിയായി മാറുന്നു. വേലിയിൽ എവിടെയെങ്കിലും ആന തൊട്ടാൽ  എല്ലാ തേനീച്ചപ്പെട്ടികളും അനങ്ങും.  അതോടെ തേനീച്ചകൾ കൂട്ടത്തോടെ പുറത്തിറങ്ങി ശത്രുവിനെ ആക്രമിക്കും. ആനയ്ക്ക് ലോകത്ത് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത്  തേനീച്ചകളെ മാത്രമാണ്! ഡോ.മരിയ ലിസ മാത്യു

    Read More »
  • Sports

    ആഫ്രിക്ക കപ്പിൽ നൈജീരിയയെ തോല്‍പ്പിച്ച്‌ ഐവറി കോസ്റ്റ് കിരീടമുയർത്തി

    അബിജാൻ:  ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോള്‍ ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ച്‌ ഐവറി കോസ്റ്റ് കിരീടമുയർത്തി. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം.ഈ കിരീടത്തോടെ ഐവറി കോസ്റ്റിന്‍റെ ആഫ്രിക്കൻ കപ്പുകളുടെ എണ്ണം മൂന്നായി. 2015നുശേഷം ആദ്യമായാണ് ഐവറി കോസ്റ്റ് വൻകരയുടെ ചാന്പ്യന്മാരാകുന്നത്. നൈജീരിയയ്ക്കും ഇത്രതന്നെ കിരീടങ്ങളുണ്ട്. ഘാന (നാല്), കാമറൂണ്‍ (അഞ്ച്), ഈജിപ്ത് (ഏഴ്) തുടങ്ങിയവരാണ് മുന്നില്‍. അഞ്ചാം തവണയാണ് നൈജീരിയ ഫൈനലില്‍ തോല്‍ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐവറി കോസ്റ്റിനെതിരേ നൈജീരിയയ്ക്കായിരുന്നു വിജയം

    Read More »
  • India

    വകുപ്പില്ലാമന്ത്രിയായി എട്ടുമാസം; ഒടുവില്‍ സെന്തില്‍ ബാലാജി രാജിവച്ചു

    ചെന്നൈ: കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു. ജയിലിലാണെങ്കിലും കഴിഞ്ഞ എട്ടുമാസമായി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ തുടരുകയായിരുന്നു. വൈദ്യുതി,എക്‌സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന സെന്തിലിനെ 2023 ജൂണ്‍ 14നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇ.ഡി അറസ്റ്റ് ചെയ്തതിനു ശേഷവും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സെന്തില്‍ ബാലാജിയെ വകുപ്പില്ലാതെ മന്ത്രിയായി നിലനിര്‍ത്തിയിരുന്നു. 2011 മുതല്‍ 2015 വരെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കായി കോഴ വാങ്ങിയെന്നാണ് സെന്തില്‍ ബാലാജിക്ക് എതിരെയുള്ള ആരോപണം.ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സെന്തില്‍ ബാലാജി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കില്‍ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷണ്‍മുഖം, എം.കാര്‍ത്തികേയന്‍ എന്നിവരാണ് ഇടപാടുകള്‍ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടി…

    Read More »
  • Sports

    ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ താരം ഇടിമിന്നലേറ്റ് മരിച്ചു

    ജക്കാർത്ത: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈന്‍ രഹര്‍ജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യന്‍ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്. മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35വയസായിരുന്നു.

    Read More »
  • Kerala

    നേന്ത്രക്കായ വില ഉയര്‍ന്നുതുടങ്ങി

    പത്തനംതിട്ട: വേനല്‍ ആരംഭിച്ചതോടെ വിപണിയില്‍ നേന്ത്രക്കായ വില വർധിച്ചു. പ്രാദേശിക കാർഷിക വിപണികളില്‍ കിലോയ്ക്ക് 30-32 രൂപ തോതിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കച്ചവടം നടന്നത്. ഒരുമാസം മുൻപ് വില 20 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. ജലസേചനസൗകര്യം കുറഞ്ഞ പ്രദേശങ്ങളിലെല്ലാം നേരത്തെ വിളവെടുപ്പ് പൂർത്തിയായതിനാല്‍ വിപണിയില്‍ ഉത്പന്നം കുറഞ്ഞതാണ് വില ഉയരാൻ കാരണം. നേരത്തെ പഴത്തിന് മൂന്നു കിലോയ്ക്ക് 100 രൂപയായിരുന്നു വില. പച്ചക്കായ വില ഉയർന്നുതുടങ്ങിയതോടെ പഴത്തിനും വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

    Read More »
  • Kerala

    ലോണെടുത്ത് വീടുപണിതു, ഞായറാഴ്ച ഗൃഹപ്രവേശം; പിറ്റേന്ന് തകര്‍ന്നു തരിപ്പണം, അന്തിയുറങ്ങാന്‍ പോലുമാകാത്ത നിരാശയില്‍ ദമ്പതികള്‍

    കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ തകര്‍ന്ന വീടുകളില്‍ ഒന്നിന്റെ ഗൃഹപ്രവേശനം നടന്നത് ഞായറാഴ്ച. ചൂരക്കാട് വൈഎംഎ റോഡിലെ ശ്രീവിലാസില്‍ ശ്രീനാഥിന്റെ വീടാണ് ഗൃഹപ്രവേശനത്തിന് തൊട്ടടുത്ത ദിവസം തന്നെ തകര്‍ന്നത്. സ്ഫോടനമുണ്ടായ പടക്കശാലയ്ക്ക് സമീപത്തായിരുന്നു വീട്. ഒന്ന് അന്തിയുറങ്ങാന്‍ പോലും പറ്റാത്ത വിധത്തില്‍ പൊട്ടിത്തെറിയില്‍ വീടിന് നാശനഷ്ടമുണ്ടായി. വീടിന്റെ അകത്തും പുറത്തുമെല്ലാം ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറിക്കിടക്കുകയാണ്. ബാല്‍ക്കണിയിലെ വാതിലിന്റെ പൂട്ട് തകര്‍ന്നു. ബാല്‍ക്കണിയിലെ ഗ്ലാസും പൊട്ടിത്തകര്‍ന്നു. വീടാകെ പൊട്ടിയ ജനല്‍ച്ചില്ലുകളാണ്. വീടിന്റെ കട്ടിലയുടെ ഒരു ഭാഗം ഉള്‍പ്പെടെ അടര്‍ന്നു വീണു. മുപ്പതിലേറെ ജനലുകള്‍ തകര്‍ന്നു. നാലു ബാത്റൂമുകള്‍ വാതിലുകള്‍ അടയ്ക്കാന്‍ പറ്റാത്ത വിധം നാശമായതായും ശ്രീനാഥ് പറഞ്ഞു. പഴയ വീടിരുന്ന സ്ഥലത്ത് അതു പൊളിച്ചാണ് പുതിയ വീടു വെച്ചത്. ഇതിനു സമീപം വാടക വീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. ഞായറാഴ്ചയാണ് ഗൃഹപ്രവേശം നടന്നത്. ഫെബ്രുവരി 15 ഓടെ പുതിയ വീട്ടിലേക്ക് താമസം മാറ്റാനാണ് തീരുമാനിച്ചിരുന്നത്. വീടു തകര്‍ന്നതോടെ വീണ്ടും വാടക വീടിനെ ആശ്രയിക്കേണ്ട അവസ്ഥയായി.…

    Read More »
  • India

    ഹിമാചലില്‍ കാറപകടത്തില്‍ കാണാതായ സംവിധായകന്റെ മൃതദേഹം നദിയില്‍നിന്ന് കണ്ടെത്തി

    ചെന്നൈ: ഹിമാചല്‍പ്രദേശിലെ സത്ലജ് നദിയിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ ചെന്നൈ മുന്‍ മേയര്‍ സൈദൈ ദുരൈസാമിയുടെ മകനും സംവിധായകനുമായ വെട്രി ദുരൈസാമി (45) യുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയായി തിരച്ചില്‍ തുടരുന്നതിനിടെ തിങ്കളാഴ്ച നദിയില്‍നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കഷാംഗ് നലയില്‍ തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാര്‍ സത്ലജ് നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ മരിക്കുകയും ഒപ്പമുണ്ടായ തിരുപ്പൂര്‍ സ്വദേശി ഗോപിനാഥിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെയുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. സിനിമ സംവിധായകനായ വെട്രി ഒരു ഷൂട്ടിങ് സംഘത്തിനൊപ്പമാണ്…

    Read More »
  • Kerala

    പാര്‍ട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി; കടകംപള്ളിക്കെതിരെ സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം

    തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നാണ് ആക്ഷേപം. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. മുതിര്‍ന്ന നേതാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് കടകംപള്ളിയില്‍നിന്നുണ്ടായത്. പ്രശ്‌നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ട്. സ്മാര്‍ട് റോഡ് വികസനത്തിന്റെ പേരില്‍ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലില്‍ ആക്കുന്നുവെന്നു കടകംപള്ളി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. ‘കരാറുകാരെ മാറ്റിയതിന്റെ പൊള്ളല്‍ ചിലര്‍ക്കുണ്ടെന്നാ’യിരുന്നു ഇതിനു മറുപടിയെന്നോണം റിയാസ് തുറന്നടിച്ചത്. ഇതിന്റെ പേരില്‍ മുഹമ്മദ് റിയാസിനെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമര്‍ശിച്ചെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത റിയാസും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നിഷേധിച്ചു. ഇതിനു പിന്നാലെയാണ് ഇതേ വിഷയത്തില്‍ കടകംപള്ളിയെ സംസ്ഥാന സമിതി വിമര്‍ശിക്കുന്നത്.

    Read More »
  • NEWS

    റാഫയില്‍ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്‍; രണ്ട് ബന്ദികളെ ഹമാസില്‍ നിന്നും മോചിപ്പിച്ചു

    ഗാസ: ദക്ഷിണ ഗാസയിലെ റഫാ സിറ്റിയില്‍ ഇസ്രായേലിന്റെ സൈനിക ഓപ്പറേഷന്‍. ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിച്ചതായി ഐഡിഎഫ് അറിയിച്ചു. ഫെര്‍ണാണ്ടോ സൈമന്‍ മാര്‍മന്‍, ലൂയിസ് ഹാര്‍ എന്നിവരെയാണ് ഹമാസില്‍ നിന്ന് ഇസ്രായേല്‍ സൈന്യം മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സൈനിക നീക്കം നടന്നത്. റഫയിലെ ദക്ഷിണ അതിര്‍ത്തിയിലുള്ള റെസിഡെന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്നാണ് രണ്ട് ബന്ദികളെ സൈന്യം കണ്ടെത്തിയത്. അതേസമയം സൈനിക നീക്കത്തിനിടെ ഏഴ് പേര്‍ക്ക് കൊല്ലപ്പെടുകയും ചെയ്തു. പതിനേഴോളം വ്യോമാക്രണങ്ങളെയാണ് ഇസ്രായേല്‍ നടത്തിയതെന്ന് പലസ്തീന്‍ അധികൃതര്‍ പറയുന്നു.ഇനിയും  നൂറിലധികം പേര്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

    Read More »
  • Kerala

    കെ ജി മാരാർ ഭവന്റെ ഗൃഹപ്രവേശന കർമ്മം നിർവ്വഹിച്ചത് ഗോത്ര വർഗ്ഗക്കാരി

    തിരുവനന്തപുരം:  സംസ്ഥാനത്തെ ബിജെപിയുടെ ആസ്ഥാനമന്ദിരമായ കെ ജി മാരാർ ഭവന്റെ ഗൃഹപ്രവേശന കർമ്മം നിർവ്വഹിച്ചത് ഒരു ഗോത്ര വർഗ്ഗക്കാരി. കേരളത്തിലെ ആദ്യത്തെ ഗോത്ര വര്‍ഗ്ഗ പഞ്ചായത്തില്‍ കാവിക്കൊടി ഉയര്‍ത്തിയ ചിന്താമണിയായിരുന്നു അത്. കേരളത്തിലെ ആദ്യത്തെ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലെ ഒമ്ബതാം വാർഡില്‍ നിന്നും താമര വിരിയിച്ചത് ചിന്താമണിയാണ്. വർഷങ്ങളായി ഇടത് കോട്ടയായിരുന്ന വാർഡില്‍ ഒറ്റ വോട്ടിന്റെ അട്ടിമറി വിജയം നേടിയാണ് ബിജെപി ഭരണം പിടിച്ചത്. നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസവും കുടിയിലെ സാധാരണ ജോലിയും തൊഴിലുറപ്പുമായി കഴിഞ്ഞിരുന്ന ചിന്താമണിയെ പ്രാഥമിക ഭരണസിരാ കേന്ദ്രത്തിലേക്ക് കൈപിടിച്ചുയർത്തിയതും ഭാരതീയ ജനത പാർട്ടിയായിരുന്നു. ഇന്നലെ കെ ജി മാരാർ ഭവന്റെ ഗൃഹപ്രവേശന കർമ്മം നടക്കുമ്ബോള്‍ അവിടെ പ്രധാന സ്ഥാനം നല്‍കിയതും ചിന്താമണിയ്‌ക്ക് തന്നെ. കേരളീയ വാസ്തു വിദ്യ അടിസ്ഥാനമാക്കി അത്യാധുനിക സംവിധാനങ്ങളോടെ 55 സെന്‍റില്‍ 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏഴുനിലകളായാണ് കെ.ജി.മാരാർ ഭവന്റെ നിർമ്മാണം.

    Read More »
Back to top button
error: