Month: February 2024

  • Movie

    ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒരുമിക്കുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’: ചിത്രീകരണം തൃശൂർ മാളയിൽ പുരോഗമിക്കുന്നു

    ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹലോ മമ്മി’യുടെ ചിത്രീകരണം തൃശൂർ മാളയിൽ പുരോഗമിക്കുന്നു. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഈ ഫാന്റസി കോമഡി സിനിമ,നിരവധി പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്നു. ‘ഫാലിമി’യുടെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് ‘ഹലോ മമ്മി’യുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ് , ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രേദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘ഹലോ മമ്മി.’ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ ‘ഹലോ മമ്മി’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ.ഇ.എസ് എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡ്യൂസേഴ്‌സ്. സജിൻ അലി,…

    Read More »
  • Movie

    ഭ്രമയുഗം’ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു: തമിഴ് സംവിധായകൻ ലിങ്കുസ്വാമി, മമ്മൂട്ടിയുടെ   കഥാപാത്രത്തിന്റെ പേര് ‘കുഞ്ചമൺ പോറ്റി’ എന്നതു  മാറ്റി ‘കൊടുമോണ്‍ പോറ്റി’ ‘ എന്നാക്കും: നിർമ്മാതാക്കൾ

       മമ്മൂട്ടിയുടെ ഭാവപ്പകർച്ചയുടെ വേറിട്ട മുഖം അനാവരണം ചെയ്യുന്ന ‘ഭ്രമയുഗം’ ചലച്ചിത്ര രംഗത്ത് വൻചർച്ചയായി മാറിയിരുന്നു. എന്നാൽ ഫെബ്രുവരി 15 ന് റിലീസ് ചെയ്യുന്ന ഈ സിനിമയുടെ  സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  പുഞ്ചമൺ ഇല്ലക്കാര്‍ ഇതിനിടെ ഹൈക്കോടതിയെ സമീപിച്ചു. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരും ആണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്‍കീർത്തിയെ ബാധിക്കും എന്നും കാണിച്ചായിരുന്നു ഹർജി. ഒടുവിൽ ‘ഭ്രമയുഗം’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ‘കൊടുമോൺ പോറ്റി’ എന്നാക്കാൻ തയാറാണെന്നും ഇക്കാര്യത്തിൽ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിയെ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചു. ഇതിനിടെ  ‘ഭ്രമയുഗം’ ട്രെയിലർ കണ്ട ശേഷം തമിഴ് സംവിധായകൻ എൻ. ലിങ്കുസ്വാമി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘ആനന്ദം’ എന്ന മമ്മൂട്ടി…

    Read More »
  • India

    രാമന്‍ പുരാണജീവി, മഹാഭാരതവും രാമായണവും സാങ്കല്‍പികം; ടീച്ചര്‍ക്ക് സസ്‌പെന്‍ഷന്‍

    ബെംഗളൂരു: മഹാഭാരതം, രാമായണം എന്നിവയെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. കര്‍ണാടക മംഗളൂരുവിലെ തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപികയെ ആണ് പുറത്താക്കിയത്. വലതുപക്ഷ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് അധ്യാപികക്ക് എതിരായ നടപടി. പച്ചക്കറികള്‍ ഇവിടെയാണോ സൂക്ഷിക്കുന്നത്..? എങ്കില്‍ കുടുംബം മുടിഞ്ഞ് പോകുംപച്ചക്കറികള്‍ ഇവിടെയാണോ സൂക്ഷിക്കുന്നത്..? എങ്കില്‍ കുടുംബം മുടിഞ്ഞ് പോകും അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ബി ജെ പി എം എല്‍ എ വേദ്യാസ് കാമത്തും അനുയായികളും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അധ്യാപിക മോശം ഭാഷയില്‍ സംസാരിച്ചതായി ഇവര്‍ പറഞ്ഞു. 2002 ലെ ഗോധ്ര കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും അധ്യാപിക മോദിക്കെതിരെ പരാമര്‍ശിച്ചതായി സംഘം ആരോപിച്ചു. കുട്ടികളുടെ മനസില്‍ വെറുപ്പിന്റെ വികാരങ്ങള്‍ ഉണ്ടാക്കാനാണ് അധ്യാപിക ശ്രമിച്ചത് എന്നും സംഘത്തിന്റെ പരാതിയില്‍ പറയുന്നു. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയും ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.…

    Read More »
  • Crime

    കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം; അമല്‍ജിത്തിനായി അഖില്‍ ജിത്ത് പരീക്ഷയെഴുതി

    തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ ജിത്താണെന്നാണ് പൊലീസ് കണ്ടെത്തല്‍. പൂജപ്പുരയില്‍ പിഎസ്സി പരീക്ഷക്കിടെ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ ഉദ്യോഗാര്‍ഥികളുടെ ബയോ മെട്രിക് പരിശോധന നടക്കുന്നതിനിടെയാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരാളോടൊപ്പം ബൈക്കില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അമല്‍ജിത്താണ് പ്രതിയെ ബൈക്കില്‍ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആള്‍ കയറി പോയ ബൈക്ക് അമല്‍ ജിത്തിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമല്‍ജിത്തിന്റെ…

    Read More »
  • India

    കര്‍ഷക മാര്‍ച്ച്: സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര നിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍

    ന്യൂഡല്‍ഹി: കര്‍ഷകസംഘടനകളുടെ രാജ്യതലസ്ഥാനം വളയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ തള്ളി. ഡല്‍ഹി ആഭ്യന്തര മന്ത്രി കൈലാഷ് ഗഹ്ലോത് നിര്‍ദേശം തള്ളി ചീഫ് സെക്രട്ടറി നരേഷ് കുമാറിന് കത്തെഴുതുകയും കര്‍ഷക മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ‘കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണ്. സമാധാനപരമായി പ്രതിഷേധം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണ്. അതിനാല്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് ശരിയല്ല’ ഡല്‍ഹി ആഭ്യന്തര മന്ത്രിയുടെ കത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍, അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് അവരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കണം. രാജ്യത്തെ കര്‍ഷകര്‍ നമുക്ക് അന്നം തരുന്നവരാണ്, അവരെ അറസ്റ്റ് ചെയ്ത് ഈ രീതിയില്‍ പെരുമാറുന്നത് അവരുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് കക്ഷിയാകാന്‍ കഴിയില്ലെന്നും ഗഹ്ലോത് കൂട്ടിച്ചേര്‍ത്തു.      

    Read More »
  • NEWS

    യുക്രെയ്ന്‍ യുദ്ധം റഷ്യന്‍ സേന ഉപയോഗിക്കുന്നത് മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ്

    കീവ്: സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത മേഖലകളില്‍ യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം വ്യാപകമായതായി യുക്രെയ്ന്‍ സേനയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നേരത്തേ യുക്രെയ്ന്‍ സേനയാണ് സ്റ്റാര്‍ലിങ്കിന്റെ ഇത്തരം ടെര്‍മിനലുകള്‍ യുദ്ധനീക്കങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയിരുന്നത്. റഷ്യന്‍ സര്‍ക്കാരുമായോ അവരുടെ സൈന്യവുമായോ ഒരു തരത്തിലുമുള്ള ബിസിനസ് ഇടപാടുകളുമില്ലെന്ന് സ്റ്റാര്‍ലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണെട്‌സ്‌കിലുള്ള ക്ലിഷ്ചിവ്ക, ആന്ദ്രിവ്ക തുടങ്ങിയ മേഖലകളിലാണു റഷ്യന്‍ സേന സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നത്. സ്റ്റാര്‍ലിങ്ക് ടെര്‍മിനല്‍ വിന്യസിക്കുന്നതു സംബന്ധിച്ച് 2 റഷ്യന്‍ സൈനികര്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പുറത്തുവിട്ടു.

    Read More »
  • LIFE

    ”മമ്മൂക്ക ഉള്ള ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ ഞാന്‍ അംഗമാണ്, ആ പോസ്റ്റിന്റെ പേരില്‍ ഞാന്‍ ഇന്നുവരെ എയറില്‍ തന്നെ, ശോഭനയുടെ ഉള്ളിലെ കലാകാരിയെ ഇപ്പോഴും അംഗീകരിക്കുന്നുണ്ട്”

    മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് ശീതള്‍ ശ്യാം.സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ ന്യൂസ് 24 ന്റെ ജനകീയ കോടതിയില്‍ ശീതള്‍ അതേ കുറിച്ച് സംസാരിക്കുകയാണ്.”ആ പോസ്റ്റിന്റെ പേരില്‍ ഞാന്‍ ഇന്നുവരെ എയറില്‍ തന്നെയാണ്. ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത്രയും കാലം കൊണ്ടും കൊടുത്തും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. ഫേസ്ബുക് പോലെയുള്ളതില്‍ ആണ് എന്റെ ജീവിതം എനിക്ക് തുറന്നെഴുതാന്‍ പറ്റിയിട്ടുള്ളത്. ഞാന്‍ ഇപ്പോഴും സംസാരിക്കുന്നത് എന്റെ ആശയങ്ങളെ കുറിച്ചാണ്. അത് എന്റെ ശരികള്‍ ആണ്. മറ്റൊരാളുടെ ശരികള്‍ അല്ല. ശോഭനയുടെ ഉള്ളിലെ കലാകാരിയെ ഇപ്പോഴും അംഗീകരിക്കുന്നുണ്ട്. അവരുടെ ടാലന്റിനെയും സ്‌കില്ലിനെയും ഇപ്പോഴും ബഹുമാനിക്കുന്നു. ഒരു മനുഷ്യ ജീവി ആണെന്ന ബഹുമാനവും കൊടുക്കുന്നു. ഞാന്‍ ആകെ രണ്ടുവാക്കേ എഴുതിയിട്ടുള്ളു. അത് ഇത്രമാത്രം മലയാളികള്‍ക്ക് പ്രശ്‌നം ആവണമെങ്കില്‍ എന്തായിരിക്കും കാരണം എന്ന് ഊഹിക്കാമല്ലോ. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഇന്ത്യ ഭരിക്കുന്ന ഒരു ഭരണാധികാരി നിലനില്‍ക്കുന്ന ഒരു വേദിയില്‍ ഒരു സ്ത്രീ സംസാരിക്കുകയാണ്.…

    Read More »
  • Kerala

    പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക; സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി

    തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി ആണെന്നിരിക്കെ സർക്കാർ പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക.ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. 2016 മുതല്‍ 2022 വരെ സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി രൂപയാണെന്നും 2022- 23 സാമ്ബത്തിക വർഷം വരെ 19,975.43 കോടി രൂപയാണ് നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളതെന്നും ബാലഗോപാൽ വ്യക്തമാക്കി. ഇതില്‍ 5914.13 കോടി രൂപ കേസുകളെ തുടർന്ന് തർക്കത്തിലാണ്.  ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപുള്ള നികുതി കുടിശ്ശികയും പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശികയും ഇതില്‍ ഉള്‍പ്പെടുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു. ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തെ കടം 18. 87 ലക്ഷം കോടി രൂപയാണ്. എന്നാല് പൊതു കടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം കുറഞ്ഞതിനാല്‍ പൊതു കടത്തിൻ്റെ തോതില്‍ വർധന ഉണ്ടായതായി കണക്കാക്കാൻ ആവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനം കടക്കെണിയിലാണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. കേന്ദ്രം അനുവദിക്കുന്ന വായ്പാ പരിധിക്ക് ഉള്ളില്‍…

    Read More »
  • India

    കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്‌ തുടങ്ങി; സംഘർഷം

    ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്‌ തുടങ്ങി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിയമവിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനിറങ്ങിയത്. ദിവസങ്ങളോളം താമസിക്കാനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സമരക്കാരെ തടയാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തികളില്‍ നൂറു കണക്കിന് പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.   റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്. സിംഘു, തിക്രി, ഗാസിപൂര്‍, നോയിഡ തുടങ്ങിയ അതിര്‍ത്തികളിലെല്ലാം നിരവധി ബാരിക്കേഡുകളാണ് കര്‍ഷകരെ തടയാനായി നിരത്തിയിട്ടുള്ളത്. അതിനിടെ പഞ്ചാബ്- ഹരിയാന ശംഭു അതിര്‍ത്തിയില്‍ സമരക്കാരെ പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.   കര്‍ഷകസംഘടനകളുടെ ഡല്‍ഹി വളയല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബാവനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ…

    Read More »
  • India

    ഫെബ്രുവരി 16-ന് ഭാരത് ബന്ദ്

    ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങള്‍ക്കെതിരെ 16-ന് (വെള്ളിയാഴ്ച) ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക  സംഘടനകള്‍. സംയുക്ത കിസാൻ മോർച്ച അടക്കമുള്ള സംഘടനകള്‍ ബന്ദിന്റെ ഭാഗമാകും. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് കിസാൻ യൂണിയൻ നേതാവ്   രാകേഷ് ടികായത്ത് വ്യക്തമാക്കി.   രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെയാണ് ബന്ദ്. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണല്‍ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാല്‍   പറഞ്ഞു. ഉച്ചക്ക് 12 മുതല്‍ 4 വരെ കർഷകർ പ്രകടനങ്ങള്‍ നടത്തും. തൊഴിലുറപ്പ് പണിക്കാർ, കർഷക തൊഴിലാളികള്‍, വിവിധ ഗ്രാമീണ തൊഴിലാളികള്‍ എന്നിവർ അന്ന് ജോലിയില്‍ നിന്ന് മാറി നില്‍ക്കണം എന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
Back to top button
error: