FoodLIFE

കെഎഫ്‌സിയുടെ അതേ രുചിയില്‍ വീട്ടിൽത്തന്നെ ഫ്രൈഡ് ചിക്കൻ

കെഎഫ്‌സിയുടെ അതേ രുചിയില്‍  വളരെ സിംപിളായി ഫ്രൈഡ് ചിക്കന്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

1. ചിക്കന്‍ നീളത്തില്‍ കനം കുറച്ച്‌ അരിഞ്ഞത് – 500 ഗ്രാം

Signature-ad

2. കാശ്മീരി ചില്ലി പൗഡര്‍ -മൂന്ന് ടീസ്പൂണ്‍

കുരുമുളകു പൊടി – രണ്ട് ടീസ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –

രണ്ടു ടീസ്പൂണ്‍

നാരങ്ങാനീര്- മൂന്ന് ടീസ്പൂണ്‍

റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

3. കോണ്‍ഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ്

അരിപ്പൊടി – അരക്കപ്പ്

കോണ്‍ ഫ്ലോർ – അരക്കപ്പ്

കുരുമുളകു പൊടി – ഒരു ടീസ്പൂണ്‍

ഇറ്റാലിയന്‍ സീസണിങ് – രണ്ട്
ടീസ്പൂണ്‍

മുട്ടവെള്ള – 4 മുട്ടയുടേത്

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകള്‍ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക.

മൂന്നാമത്തെ ചേരുവകള്‍ യോജിപ്പിക്കുക.

ചിക്കന്‍ കഷണങ്ങള്‍ ഇതില്‍ പൊതിഞ്ഞ് മുട്ടയുടെ വെള്ളയില്‍ മുക്കി വറുത്തെടുക്കാം.

Back to top button
error: