NEWSSocial Media

പോണ്‍ താരം ജോണി സിന്‍സിനൊപ്പം അഭിനയിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്; വൈറലായി പരസ്യം

പോണ്‍ താരം ജോണി സിന്‍സിനൊപ്പം അഭിനയിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. ഒരു പരസ്യത്തിലാണ് ജോണി സിന്‍സിന് ഒപ്പം രണ്‍വീര്‍ സിങ് അഭിനയിച്ചത്.

ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാന്‍ഡിനായുള്ള ഒരു പരസ്യത്തിനായാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ചെത്തിയത്. പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

Signature-ad

ഭാവ്ന ചൗഹാന്‍ എന്ന നടിയാണ് രണ്‍വീറിനും ജോണിക്കുമൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.ഹിന്ദി ടെലിവിഷന്‍ സീരിയലിന്റെ സ്പൂഫ് എന്ന നിലയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.

സംവിധാനം അയപ്പ കെ.എം. തന്മയ ഭട്ടിന്റേതാണ് സ്‌ക്രിപ്റ്റ്. രണ്‍വീര്‍സിങ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. അതേസമയം, രസകരമായ കമന്റുകളാണ് ഈ പരസ്യത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

https://x.com/Binged_/status/1756938293013532882?s=20

 

 

Back to top button
error: