CrimeNEWS

ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസിലെ പ്രതി 35 വര്‍ഷത്തിനുശേഷം പിടിയില്‍

പാലക്കാട്: ചന്ദ്രനഗറില്‍ സീഡ് ഫാം ക്വാട്ടേഴ്‌സില്‍ വീട് കുത്തിത്തുറന്ന് നാലുപവന്‍ സ്വര്‍ണവും 6,000 രൂപയും കവര്‍ന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞ പ്രതി 35 വര്‍ഷത്തിനുശേഷം പിടിയില്‍. എടപ്പള്ളി കണ്ടങ്ങാകുളം സ്വദേശിയായ നസീറിനെയാണ് (55) എറണാകുളത്തുനിന്ന് കസബ പോലീസ് അറസ്റ്റുചെയ്തത്. 1989-ലാണ് മോഷണം നടന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറിലധികം ഭവനഭേദനക്കേസിലെ പ്രതിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. ആളില്ലാത്ത വീടുകള്‍ നോക്കിവെച്ച് രാത്രിയിലും പകല്‍സമയത്തും മോഷണം നടത്തിയിട്ടുണ്ട്.

Signature-ad

പാലക്കാട് കസബ പോലീസ് പഴയ കേസുകളില്‍ പിടികിട്ടാപുള്ളികളെ പിടികൂടുന്നതിനായി പ്രത്യേകസംഘം രൂപവത്കരിച്ചിരുന്നു. അതിനോടനുബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് നസീര്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: