ജയ്പുര്‍: രാജസ്ഥാന്‍ കോട്ടയില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശിയായ ശുഭ് ചൗധരിയെയാണ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോട്ടയില്‍ താമസിച്ച് ജെഇഇ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശുഭ്. കഴിഞ്ഞ ദിവസമാണ് പ്രവേശന പരീക്ഷയുടെ ഫലം വന്നത്. പ്രതീക്ഷിച്ച സ്‌കോര്‍ ശുഭിന് ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തില്‍ ഹോസ്റ്റലിലേക്ക് മടങ്ങിയ ശുഭ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ശുഭിന്റെ കുടുംബാംഹങ്ങളെ പൊലീസ് വിവരമറിയിച്ചു. രക്ഷിതാക്കള്‍ സ്ഥലത്തെത്തിയാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് വിട്ടുനല്‍കും.
പ്രവേശന പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്ററുകളുടെ കേന്ദ്രമാണ് കോട്ട. വിദ്യാര്‍ഥി ആത്മഹത്യകള്‍ വര്‍ധിച്ച കോട്ടയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണ് ഇത്. ആത്മഹത്യകള്‍ വര്‍ധിച്ചതോടെ കുട്ടികളുടെ ദിനചര്യയില്‍ മാറ്റങ്ങള്‍ വരുത്തി മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള നടപടികള്‍ക്ക് ഉന്നതതല നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ ആത്മഹത്യ കുറയ്ക്കാന്‍ ഇതിനൊന്നും സാധിച്ചിട്ടില്ല.