Month: January 2024

  • India

    രാജസ്ഥാനില്‍ ഓടുന്ന ബസില്‍ 13 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി

    ജയ്പൂർ: രാജസ്ഥാനില്‍ ഓടുന്ന ബസില്‍ വച്ച്‌ 13 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ആദ്യം അകന്ന ബന്ധുവായ 21 കാരനാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പിന്നീട് കൂട്ടുകാർക്ക് കാഴ്ച വയ്ക്കുകയായിരുന്നു. ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം. മധ്യപ്രദേശ് സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം ജയ്പൂരിലെ കർണി വിഹാർ ഏരിയയിലാണ് താമസിച്ചിരുന്നത്. അകന്ന ബന്ധുകൂടിയായ 21 കാരൻ  ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ വരുമായിരുന്നു. സംഭവം നടന്ന ദിവസം, പ്രതി പെണ്‍കുട്ടിയെ സിനിമ കാണാമെന്ന് പറഞ്ഞു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട്  ഇയാള്‍ കുട്ടിയുമായി ഓട്ടോയില്‍ കയറി ബസ് സ്റ്റാൻഡില്‍ എത്തി, സ്റ്റാൻഡില്‍ വച്ച്‌ തന്നോടൊപ്പം മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് വരണമെന്ന്  ആവശ്യപ്പെടുകയുമായിരുന്നു. ഒപ്പം വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ സ്ലീപ്പർ ബസില്‍ കയറ്റി യാത്രാമധ്യേ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്‌   പീഡിപ്പിക്കുകയായിരുന്നു.പിന്നീട് ബസിലുണ്ടായിരുന്ന ഇയാളുടെ ഗ്രാമത്തിൽ നിന്നുതന്നെയുള്ള കൂട്ടുകാർക്ക് കൈമാറുകയായിരുന്നു. പിന്നീട് സ്വന്തം നാട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ തൻ്റെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടെങ്കിലും അടുത്ത ദിവസം വൈകുന്നേരത്തോടെ ഗ്രാമത്തിലെ മറ്റ്…

    Read More »
  • India

    ഗര്‍ഭിണിയായ ഭാര്യയെ ബസില്‍ നിന്ന് തള്ളിയിട്ടു കൊന്നു; സംഭവം തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ

    ചെന്നൈ: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന വളര്‍മതി (19) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവരുടെ ഭര്‍ത്താവ് പാണ്ഡ്യനെ (24)  പൊലീസ് അറസ്റ്റ് ചെയ്തു.  വളര്‍മതിയുടെ അച്ഛന്‍ സമ്മാനമായി നല്‍കുന്ന ഇരുചക്രവാഹനം വാങ്ങാനായി ഇരുവരും ബസില്‍ പോകുമ്പോഴായിരുന്നു സംഭവം. യാത്രക്കിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പാണ്ഡ്യന്‍ ഭാര്യയെ ബസിൽ നിന്നും തള്ളിയിടുകയുമായിരുന്നു.മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍  എന്നാണ് വിവരം. കണ്ടക്ടര്‍ വിവരമറിയിച്ചതിന തുടര്‍ന്നു ദിണ്ഡിഗല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കി. എട്ട് മാസം മുന്‍പായിരുന്നു പാണ്ഡ്യനും വളര്‍മതിയും തമ്മിലുള്ള വിവാഹം നടന്നത്.

    Read More »
  • Kerala

    ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്ക് പുതിയൊരു ട്രെയിന്‍ കൂടി

    കോഴിക്കോട്:  ബെംഗളൂരുവിൽ നിന്നും കണ്ണൂർ വരെയുള്ള ട്രെയിൻ കോഴിക്കോട്ടേക്ക് ദീര്‍ഘിപ്പിച്ച് സതേൺ റെയിൽവേ. പുതിയ സമയപ്രകാരം ബെംഗളൂരുവില്‍ നിന്നും രാത്രി 9.35ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16511 കെഎസ്‌ആര്‍ ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് പിറ്റേന്ന് രാവിലെ 10.55ന് കണ്ണൂരിലും ഉച്ചക്ക് 12.40ന് കോഴിക്കോടും എത്തും. വൈകിട്ട് 3.30ന് തിരിച്ച്‌ ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന ട്രയിന്‍ പിറ്റേന്ന് രാവിലെ 6.35ന് കെഎസ്‌ആര്‍ ബെംഗളൂരുവിലെത്തും.   തലശ്ശേരി,വടകര,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ സ്‌റ്റോപ്പുകള്‍ ഉണ്ടാകും.മംഗളൂരു, ഹസ്സൻ,ശ്രാവണബലഗോള,യശ്വന്ത്പൂർ വഴിയാണ് ട്രെയിൻ ബെംഗളൂരുവിൽ എത്തുക. അതേസമയം ഗോവ – മംഗളൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടാന്‍ ശ്രമം തുടങ്ങിയതായാണ് വിവരം.യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നിലുള്ളത് മംഗളൂരു-ഗോവ വന്ദേഭാരതാണ്. ഈ റൂട്ടില്‍ 50 ശതമാനം യാത്രക്കാർ മാത്രമാണുള്ളത്. നിലവില്‍ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്.ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം പേരാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടില്‍ യാത്ര ചെയ്യുന്നത്.രണ്ട് വന്ദേഭാരത് എക്സ്‌പ്രസുകളാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടില്‍ സർവീസ്…

    Read More »
  • Kerala

    രാജ്യസഭയിലേക്ക് ഇനി സീറ്റില്ല;ശോഭയെ വെട്ടി മുരളീധരൻ ആറ്റിങ്ങലിലേക്ക് 

    തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങലിൽ മത്സരിക്കാൻ വി മുരളീധരൻ. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി തുടരുന്ന മുരളീധരന്റെ രാജ്യസഭാ അംഗത്വ കാലാവധി ഈ വർഷം ഏപ്രിലോടെ അവസാനിക്കും.ഇനി സീറ്റില്ല, കേരളത്തിൽ നിന്നും മത്സരിച്ചു ജയിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ഉത്തരവ്. 2018 ഏപ്രിലിലാണ് വി. മുരളീധരൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും തുടർന്ന് മന്ത്രിയാകുകയും ചെയ്തത്.മഹാരാഷ്ട്രയില്‍ നിന്നായിരുന്നു വി മുരളീധരന്റെ രാജ്യസഭാ പ്രവേശനം.മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളനുസരിച്ച്‌ ബി.ജെ.പിക്ക് മൂന്ന് സീറ്റുകളിലും എതിരില്ലാതെ തങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിച്ചെടുക്കാൻ സാധിക്കും.എന്നാൽ വി മുരളീധരനോട് ലോക് സഭാ ഇലക്ഷനിൽ മത്സരിക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ഉപദേശം. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം നിർദേശം നല്‍കിയതായുള്ള സൂചന മുരളീധരൻ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മുരളീധരൻ ജനവിധി തേടുമെന്നാണറിയുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച്‌ മുരളീധരൻ പ്രവർത്തിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് ആറ്റിങ്ങലില്‍ പ്രവർത്തിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ…

    Read More »
  • NEWS

    ഇസ്രായേലിന്റെ ‘പൊട്ടാത്ത’  സ്ഫോടക വസ്തുക്കളാണ് ഹമാസിന്റെ പ്രധാന ആയുധം; മൂന്നു മാസങ്ങൾ പിന്നിട്ടിട്ടും  പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ലാതെ ഹമാസ്

    ഗാസ: ഹമാസിന് ആയുധം കിട്ടുന്ന വഴി കണ്ട് ഞെട്ടി ഇസ്രായേൽ.എവിടെ നിന്ന് ഇത്രയധികം ആയുധം ഹമാസ് ഭീകരര്‍ക്ക് ലഭിക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായ് ഉയര്‍ന്നിരിക്കെയാണ് ഇസ്രായേൽ സേന തന്നെ അത് കണ്ടെത്തിയത്. ഇസ്രയേല്‍ സേന കയറി അടിച്ചിട്ടും ആയുധപ്പുരകള്‍ റെയ്ഡ് ചെയ്തിട്ടും ഇപ്പോഴും ഹമാസിന്റെ ആവനാഴിയില്‍ നിരവധി ആയുധങ്ങൾ ബാക്കിയായതോടെ എല്ലാം കണ്ണുകളും ഇറിനിലേക്കായിരുന്നു.എന്നാൽഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ ഇസ്രായേലിന്റേതു തന്നെയായിരിന്നു. മൂന്നു മാസത്തിലധികമായി യുദ്ധം തുടര്‍ന്നിട്ടും ഇസ്രായിലിന് എതിരായ ഹമാസിന്റെ പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ല. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെനിന്നെന്നത് അന്നുമുതലേ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പേര് പലരും ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത സ്രോതസ്സില്‍ നിന്നായിരുന്നു ഹമാസിന് ആയുധങ്ങൾ കിട്ടിക്കൊണ്ടിരുന്നത്. ഗാസ മുനമ്ബില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇത്രയധികം സായുധരായത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങളായി, വിശകലന…

    Read More »
  • India

    ചായക്കും ബ്രഡ് പീസിനും  252 രൂപ; അയോധ്യയിലെ റെസ്‌റ്റൊറന്റുകളുടെ പകൽക്കൊള്ള !!

    അയോധ്യ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമാണ് അയോധ്യ.ഇതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടേക്ക് എത്തിച്ചേരുന്നത്.ഇതോടെ ഹോട്ടലുകാർക്കും റെസ്‌റ്റൊറന്റുകൾക്കും ചാകരയാണ്. രണ്ട് കപ്പ് ചായയ്ക്കും രണ്ട് വൈറ്റ് ടോസ്റ്റിനും(ബ്രഡ് പീസ് ഫ്രൈ) കൂടി 252 രൂപ ഈടാക്കിയ റെസ്റ്റൊറന്റിന്റെ ബില്ല് കഴിഞ്ഞയാഴ്ച സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. അയോധ്യയിലെ ‘ശബരി രസോയ്’ എന്ന റെസ്‌റ്റൊറന്റിലായിരൂന്നു സംഭവം. സംഭവത്തിൽ റെസ്‌റ്റൊറന്റിന്റെ ഉടമയ്ക്ക്  അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു കപ്പ് ചായയ്ക്ക് പത്തുരൂപയും  ഒരു ടോസ്റ്റിന് പതിനഞ്ച് രൂപായുമാണ് സാധാരണ ഇവിടുത്തെ വില.ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കു ശേഷം ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ കച്ചവടക്കാർ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വില ഉയർത്തുകയായിരുന്നു. രാമക്ഷേത്രത്തിന് സമീപമുള്ള തെഹ്‌രി ബസാറില്‍ അയോധ്യ ഡവലപ്മെന്റ് അതോറിറ്റിയുടെ (എഡിഎ) നേതൃത്വത്തില്‍ പുതിയതായി നിര്‍മിച്ച ബഹുനില വാണിജ്യ സമുച്ചയമായ അരുന്ധതി ഭവനിലാണ് റെസ്റ്റൊറന്റ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം/എസ് കവച് ഫസിലിറ്റി മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റെസ്റ്റൊറന്റ്. മൂന്ന് ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിക്കണമെന്നാണ് റെസ്റ്റൊറന്റിനോട്…

    Read More »
  • Sports

    വീണ്ടും തിരിച്ചടി; പഞ്ചാബ് എഫ് സിയിലേക്ക് കൂടുമാറി കേരള ബ്ലാസ്റ്റേഴ്സിന്റെ താരം

    കൊച്ചി: അഡ്രിയാൻ ലൂണയും ഖ്വാമെ പെപ്രയും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ഇതാ ബ്ലാസ്‌റ്റേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ക്ലബ് വിട്ട് പഞ്ചാബ് എഫ്സിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ യുവ വിങർ ബ്രൈസ് മിറാണ്ടയാണ് ക്ലബ് വിട്ടത്. ഈ ജനുവരിയിൽ നടന്ന ട്രാൻസ്ഫർ വിൻഡോയിലാണ് താരം ഐ എസ് എല്‍ ക്ലബായ പഞ്ചാബ് എഫ് സിയിലേക്ക് മാറിയത്. ഈ സീസണില്‍ അധികം അവസരം ബ്രൈസിന് ലഭിച്ചിരുന്നില്ല.ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ആയിരുന്നു ബ്രൈസ് മിറാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്‌. കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് ആദ്യ ഇലവനിലേക്ക് എത്താൻ ബ്രൈസിനും ആയില്ല. 2026വരെ ബ്രൈസിന് കേരള ബ്ലാസ്റ്റേഴില്‍ കരാർ ഉണ്ട്. ലോണ്‍ കഴിഞ്ഞ് താരം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരികെയെത്തുമെന്നാണ് സൂചന. മുംബൈ എഫ്‌സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. 2018ല്‍ എഫ്‌സി ഗോവയിൽ   ചേരുന്നതിന് മുമ്ബ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്‌സിക്കായി കളിച്ചു. ഒരു…

    Read More »
  • Sports

    ഐഎസ്‌എൽ ഇന്ന് പുനരാരംഭിക്കുന്നു;കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരം ഫെബ്രുവരി 2 ന്

    കൊച്ചി :ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ ഇന്ന് പുനരാരംഭിക്കുന്നു.നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ജംഷഡ്‌പൂരും തമ്മിലാണ് മത്സരം. ജംഷെഡ്പുരിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ രാത്രി ഏഴരയ്‌ക്കാണ് മത്സരം.സീസണിലെ 13-ാം റൗണ്ട് മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. ഇതുവരെയുള്ള 12 മത്സരങ്ങളില്‍ എട്ട് വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ആണ്  ഒന്നാം സ്ഥാനത്ത്.26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സീസണില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ കഴിയാത്തത് മുന്‍ ചാമ്ബ്യന്‍മാരായ ഹൈദരാബാദ് എഫ്‌സിക്കാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന് ഒഡീഷ എഫ്സിക്കെതിരെയാണ്.ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ 6 എണ്ണവും എവേ മാച്ചാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരങ്ങൾ ഇങ്ങനെയാണ് :  Feb 2  ഒഡീഷ എഫ്സി(ഭുവനേശ്വർ) Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2  ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13 …

    Read More »
  • NEWS

    അഞ്ചു സംവിധായകരുടെ അപൂർവ്വ സംഗമം, നേമം പുഷ്പരാജിൻ്റെ ‘രണ്ടാംയാമം’ ശ്രദ്ധേയമാകുന്നു

        പലപ്പോഴും പല പ്രതിഭകളും ഒത്തുചേരുമ്പോൾ അവർ പോലും അറിയാതെ അവിടെ പല പ്രത്യേകതകളും വന്നുഭവിക്കാറുണ്ട്. മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിദ്ധ്യം ഒരു ചിത്രത്തിൽ ഉണ്ടാകുന്നു എന്നതാണ് ഇപ്പോൾ ഇതു പറയാനുണ്ടായ കാരണം. ഇത്തരമൊരു അപൂർവ്വതയ്ക്ക്  വഴിയൊരുങ്ങിയത് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാംയാമം’ എന്ന ചിത്രത്തിലാണ്. പാലക്കാട് മണ്ണാർകാട്ടും, പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകനായ അഴകപ്പൻ ദുൽക്കർ സൽമാൻ നായകനായ ‘പട്ടം പോലെ’ ചിത്രത്തിൻ്റെ സംവിധായകനാണ്. രാജസേനനാണ് മറ്റൊരു സംവിധായകൻ. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി  സജീവമായി സംവിധാന രംഗത്തു തുടരുന്ന രാജസേനൻ ഇപ്പോൾ അഭിനയ രംഗത്തും ഏറെ സജീവമാണ്. വി.കെ.പ്രകാശ് ഉൾപ്പടെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. നല്ലൊരു ഗായകൻ കൂടിയാണ് രാജസേനൻ. ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തെയാണ് രാജസേനൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവാണ് മറ്റൊരു സംവിധായകൻ. കലാപരവും സാമ്പത്തികവുമായ…

    Read More »
  • Health

    കോവിഡ്: പുരുഷൻമാരുടെ പ്രത്യുത്പാദനത്തെ ബാധിക്കുന്നു, പുരുഷബീജത്തിന്റെ കൗണ്ട് കുറയാൻ വേറെയും നിരവധി കാരണങ്ങള്‍; വിശദ വിവരങ്ങൾ അറിയുക

        പുരുഷ ബീജം അഥവാ സ്പേം എന്നത് ഗര്‍ഭധാരണത്തിന് അത്യന്താപേക്ഷിതമാണ്. സാധാരണ ഗതിയില്‍ ഒരു ബീജമാണ് അണ്ഡവുമായി സംയോജിച്ച് ഗര്‍ഭധാരണം സംഭവിയ്ക്കുന്നതെങ്കിലും ഗര്‍ഭധാരണം സാധ്യമാക്കാന്‍ കുറഞ്ഞത് 15 മില്യണ്‍ സ്പേം ഓരോ മില്ലീലിറ്ററിലും വേണമെന്നാണ് കണക്ക്. ഇതില്‍ കുറവെങ്കില്‍ ബീജസംഖ്യ കുറവ് എന്ന ഗണത്തില്‍ ആ വ്യക്തിയെ പെടുത്താം. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഒന്നാണ് കുറവ് ബീജസംഖ്യ. അടുത്തിടെ നടത്തിയ പഠനത്തിൽ കോവിഡ് ബാധിച്ച പുരുഷന്മാർക്ക്  അതവരുടെ  ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന്  വ്യക്തമായി. കോവിഡ് വ്യാപനം പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് നേരത്തെ ആശങ്കകൾ ഉയർന്നിരുന്നു. കോവിഡ് മുക്തമാകുന്നതോടെ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നും പഠനത്തിൽ ചൂണ്ടികാണിക്കുന്നു. ചൈനയിൽ വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2022 ജൂൺ മുതൽ 2023 ജൂലൈ വരെയുള്ള കാലഘട്ടത്തിൽ ചൈനയിലെ ഗുലിൻ പീപ്പിൾസ് ആശുപത്രിയിൽ ബീജ പരിശോധനയ്ക്ക് വിധേയരായി ഫെർട്ടിലിറ്റി ആവശ്യകതകളുള്ള 85 പുരുഷന്മാരുടെ ബീജസാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. മൂന്ന് സമയക്രമങ്ങളിലൂടെയാണ് ബീജ…

    Read More »
Back to top button
error: