SportsTRENDING

വീണ്ടും തിരിച്ചടി; പഞ്ചാബ് എഫ് സിയിലേക്ക് കൂടുമാറി കേരള ബ്ലാസ്റ്റേഴ്സിന്റെ താരം

കൊച്ചി: അഡ്രിയാൻ ലൂണയും ഖ്വാമെ പെപ്രയും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ഇതാ ബ്ലാസ്‌റ്റേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ക്ലബ് വിട്ട് പഞ്ചാബ് എഫ്സിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സിന്റെ യുവ വിങർ ബ്രൈസ് മിറാണ്ടയാണ് ക്ലബ് വിട്ടത്. ഈ ജനുവരിയിൽ നടന്ന ട്രാൻസ്ഫർ വിൻഡോയിലാണ് താരം ഐ എസ് എല്‍ ക്ലബായ പഞ്ചാബ് എഫ് സിയിലേക്ക് മാറിയത്.

ഈ സീസണില്‍ അധികം അവസരം ബ്രൈസിന് ലഭിച്ചിരുന്നില്ല.ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ആയിരുന്നു ബ്രൈസ് മിറാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയത്‌. കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് ആദ്യ ഇലവനിലേക്ക് എത്താൻ ബ്രൈസിനും ആയില്ല. 2026വരെ ബ്രൈസിന് കേരള ബ്ലാസ്റ്റേഴില്‍ കരാർ ഉണ്ട്. ലോണ്‍ കഴിഞ്ഞ് താരം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരികെയെത്തുമെന്നാണ് സൂചന.

Signature-ad

മുംബൈ എഫ്‌സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. 2018ല്‍ എഫ്‌സി ഗോവയിൽ   ചേരുന്നതിന് മുമ്ബ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്‌സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്‌സ് എഫ്‌സിയില്‍ ചേര്‍ന്നു.പിന്നീട് 2020ല്‍ ഗോവന്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ബ്രൈസ് കരാര്‍ ഒപ്പിട്ടു. ക്ലബ്ബിനായി 33 മത്സരങ്ങള്‍ കളിച്ചു.

Back to top button
error: