പുതിയ സമയപ്രകാരം ബെംഗളൂരുവില്‍ നിന്നും രാത്രി 9.35ന് പുറപ്പെടുന്ന ട്രെയിന്‍ നമ്ബര്‍ 16511 കെഎസ്‌ആര്‍ ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് പിറ്റേന്ന് രാവിലെ 10.55ന് കണ്ണൂരിലും ഉച്ചക്ക് 12.40ന് കോഴിക്കോടും എത്തും.
വൈകിട്ട് 3.30ന് തിരിച്ച് ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന ട്രയിന്‍ പിറ്റേന്ന് രാവിലെ 6.35ന് കെഎസ്‌ആര്‍ ബെംഗളൂരുവിലെത്തും.
തലശ്ശേരി,വടകര,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ സ്‌റ്റോപ്പുകള്‍ ഉണ്ടാകും.മംഗളൂരു, ഹസ്സൻ,ശ്രാവണബലഗോള,യശ്വന്ത്പൂർ വഴിയാണ് ട്രെയിൻ ബെംഗളൂരുവിൽ എത്തുക.
അതേസമയം ഗോവ – മംഗളൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടാന്‍ ശ്രമം തുടങ്ങിയതായാണ് വിവരം.യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും പിന്നിലുള്ളത് മംഗളൂരു-ഗോവ വന്ദേഭാരതാണ്. ഈ റൂട്ടില്‍ 50 ശതമാനം യാത്രക്കാർ മാത്രമാണുള്ളത്.
നിലവില്‍ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണ്.ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം പേരാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടില്‍ യാത്ര ചെയ്യുന്നത്.രണ്ട് വന്ദേഭാരത് എക്സ്‌പ്രസുകളാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടില്‍ സർവീസ് നടത്തുന്നത്.