Month: January 2024

  • Food

    ഞെട്ടരുത്…! നമ്മൾ ഭക്ഷിക്കുന്ന ഗോതമ്പിലും അരിയിലും നിറയെ വിഷം, പോഷകമൂല്യത്തിൽ വൻ ഇടിവ്; രോഗങ്ങൾ ബാധിക്കുമെന്നു  മുന്നറിയിപ്പ്

       ഇന്ത്യയിലെ ജനങ്ങൾ കഴിക്കുന്ന അരിയിലും ഗോതമ്പിലും വിഷാംശം കൂടുതലാണെന്നും പോഷകമൂല്യം വളരെ കുറവാണെന്നും  വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ഗവേഷണ റിപ്പോർട്ട് പുറത്ത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം ‘ഡൗൺ ടു എർത്ത്’ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭക്ഷ്യധാന്യങ്ങളിൽ സിങ്ക്, ഇരുമ്പ് തുടങ്ങിയവയിൽ ഗണ്യമായ കുറവുള്ളതായി ഐസിഎആർ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. അരിയിൽ സിങ്കും ഇരുമ്പും യഥാക്രമം 33 ശതമാനവും 27 ശതമാനവും ഗോതമ്പിൽ 30 ശതമാനവും 19 ശതമാനവും കുറഞ്ഞു. മറ്റൊരു ഭയാനകമായ കാര്യം, അരിയിൽ ആഴ്സനിക്കിൻ്റെ വളരെ വലിയ സാന്ദ്രതയും (1493 ശതമാനം) ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടെ രണ്ട് ഭക്ഷ്യവിളകൾക്കും അവയുടെ പോഷകമൂല്യത്തിൻ്റെ 45 ശതമാനം വരെ നഷ്ടപ്പെട്ടതായി പഠനം ചൂണ്ടിക്കാട്ടി. അരിയുടെയും ഗോതമ്പിൻ്റെയും ഗുണനിലവാരം ഈ നിരക്കിൽ കുറയുന്നത് തുടർന്നാൽ, 2040 ആകുമ്പോഴേക്കും അത് രാജ്യത്ത് മനുഷ്യന് ഉപയോഗിക്കാൻ കഴിയാല്ലെന്നും പഠനം വെളിപ്പെടുത്തി. 1980കൾക്കുശേഷം, കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നതും ലവണാംശം, ഈർപ്പം,…

    Read More »
  • Local

    വസ്ത്രശാല ഉടമ കുഴഞ്ഞുവീണ് മരിച്ചു

        വസ്ത്രക്കട ഉടമ കുഴഞ്ഞുവീണ് മരിച്ചു.  കാസർകോട്ടെ പ്രശസ്തമായ ബ്രാൻഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരിൽ ഒരാളായ മഹ്‍മൂദ് (42) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) വൈകീട്ടായിരുന്നു സംഭവം. കടയിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം വാഹനം ഓടിച്ചു പോയെങ്കിലും വഴിമധ്യേ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വലിയൊരു സുഹൃദ് വലയത്തിന് ഉടമയായ മഹ്‌മൂദിന്റെ ആകസ്മിക വിയോഗം അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കും നാട്ടിനും കണ്ണീരായി. ജനുവരി 28ന് കാസർകോട് ഗവ. കോളജിൽ സംഘടിപ്പിച്ച ‘കിനാവിലെ ജി സി കെ’ പൂർവവിദ്യാർഥി സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം ഇന്ന് (ബുധൻ) രാവിലെ ഏഴ് മണിക്ക് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

    Read More »
  • Kerala

    കാസർകോട് റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ 2 യുവാക്കളെയും തിരിച്ചറിഞ്ഞു

        കാസർകോട് സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് യുവാക്കളെയും തിരിച്ചറിഞ്ഞു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ സ്വാദിഖ് – ആമിന ദമ്പതികളുടെ മകൻ മുഹമ്മദ് സാഹിർ (19) ബദിയടുക്ക ബീജന്തടുക്കയിലെ നിഹാൽ (20) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് പള്ളം റയിൽവേ അടിപ്പാതയ്ക്ക് സമീപം യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമികമായി സംശയിച്ചത്. ഒരാളുടെ മൃതദേഹം റെയിൽ പാളത്തിന്റെ മധ്യത്തിലും മറ്റൊരാളുടേത് കുറച്ച് അകലെ റെയിൽ പാളത്തോട് ചേർന്ന് കമിഴ്ന്ന് കിടന്ന നിലയിലുമാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹത്തിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുഹമ്മദ് സാഹിറിന്റെ ബന്ധുക്കളെ ബന്ധപ്പെട്ടു. തുടർന്ന് മാതാവ് എത്തിയാണ് മരിച്ചത് മകൻ സാഹിർ ആണെന്ന് സ്ഥിരീകരിച്ചത്. മരിച്ച രണ്ടാമത്തെ യുവാവ് നിഹാൽ ആണെന്ന് നേരത്തെ സംശയം ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് ചൊവ്വാഴ്ച വൈകീട്ടോടെ നിഹാലിന്റെ…

    Read More »
  • NEWS

    ഷാജി കൈലാസ്- ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്നു, പ്രജീവ് സത്യവർദ്ധൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷെബി ചൗഘട്ട്

    പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന പുതിയ ചിത്രം നാളെ (ജനുവരി 31 ബുധൻ ) തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്നു. ഇവരുടെ മൂത്ത മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. സിജുവിൽസൻ നായകനായ തൻ്റെ ചിത്രം പൂർത്തിയാക്കി പ്രദർശനത്തിനു തയ്യാറെടുക്കുന്നു. അതിനോപ്പമാണ് ഇളയ സഹോദരനും സിനിമാ രംഗത്തേക്കു കടന്നു വരുന്നത്. ‘ഫൈനൽസ്’ എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്നു ബിഗ്‌ ബഡ്ജറ്റ് സിനിമകളാണ്‌ തുടർന്ന് പ്രജീവം മൂവീസ് നിർമ്മിക്കുന്നത്.ആ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. ഹരിനാരായണൻ്റെ വരികൾക്ക്…

    Read More »
  • Kerala

    ചിന്മയി ബാബുരാജ് ദേശീയ തലത്തില്‍ എന്‍.സി.സിയില്‍ മികച്ച രണ്ടാമത്തെ കേഡറ്റ്

        ദേശീയതലത്തില്‍ എന്‍.സി.സി ജൂനിയര്‍ വിംഗ് വിഭാഗത്തിലെ ബെസ്റ്റ് കേഡറ്റ് മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചിന്മയി ബാബുരാജ് വെള്ളി മെഡലുമായി രണ്ടാം സ്ഥാനത്തിനര്‍ഹയായി. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍.സി.സി റിപ്പബ്ലിക്ക് ദിന ക്യാമ്പിലാണ് രാജ്യത്തെ മികച്ച കേഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടന്നത്. 32 കേരള ബറ്റാലിയന്‍ തലത്തിലും കോഴിക്കോട് ഗ്രൂപ്പ്, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് തലത്തിലും മികച്ച കേഡറ്റായിരുന്നു ചിന്മയി. ഫയറിംഗ് സംവാദം, പൊതുവിജ്ഞാനം, ഇന്റര്‍വ്യൂ എന്നിവയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. പതിനാല് ലക്ഷത്തിലധികം വരുന്ന കേഡറ്റുകളില്‍ നിന്നാണ് വെള്ളി മെഡല്‍ നേടിയത്. കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ സി. സജീന്ദ്രന്‍, അസോസിയേറ്റ് എന്‍.സി.സി ഓഫിസര്‍ പി. ഗോപീകൃഷ്ണന്‍ തുടങ്ങിയവരുടെ ശിക്ഷണത്തിലാണ് ചിന്മയി മികച്ച നേട്ടം കൈവരിച്ചത്. ബിസിനസുകാരന്‍ നെല്ലിക്കാട്ടെ എ.സി ബാബുരാജിന്റെയും കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ് ക്ലാര്‍ക്ക് സിന്ധു പി. രാമന്റെയും മകളായ ചിന്മയി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്

    Read More »
  • Local

    ഇൻകംടാക്സ് അധികൃതർ കുട്ടികളുടെ ലൈബ്രറി പാർക്കിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു

    കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി പാർക്കിൽ കേന്ദ്ര സർക്കാർ ‘സ്വച്ചതാ പക്കഡ ‘കാമ്പയിന്റെ ഭാഗമായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് അധികൃതർ മരങ്ങൾ വച്ചു പിടിപ്പിച്ചു. കോട്ടയം ഇൻകംടാക്സ് ജോയിന്റ് കമ്മീഷണർ സി.ഒ ഫ്രാൻസിസ്, അസിസ്റ്റന്റ് കമ്മീഷണർ റാംകുമാർ, ഇൻകടാക്സ് ഓഫീസർ ജോർജ് ഡാനിയൽ, കു ട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത്, എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

    Read More »
  • Kerala

    കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കോളജ് വിദ്യാർഥിനി മരിച്ചു, സംഭവം കൊല്ലത്ത്

           കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥിനി മരിച്ചു. ടികെഎം എൻജിനീയറിങ് കോളജ് വിദ്യാർഥിനി തൃക്കടവൂർ മതിലിൽ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിൻ്റെ പിൻവശം തട്ടിയെന്നാണ് കെഎസ്ആർടിസി വിശദീകരണം.

    Read More »
  • India

    ഇസ്ലാമില്‍ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രമായാണ് കാണുന്നത്; മൂന്നാം ഭാര്യയായി ഇനിയും ജീവിക്കാൻ വയ്യ :  റസിയ ബീവി

    ഭോപ്പാല്‍ : സ്വാതന്ത്ര്യമുള്ള ജീവിതം വേണമെന്ന ആഗ്രഹത്തില്‍ ഹിന്ദുമതം സ്വീകരിച്ച്‌ മുസ്ലീം യുവതി. മധ്യപ്രദേശിലെ ജബല്‍പൂർ ഗോഹല്‍പൂർ നിവാസിയായ റസിയയാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. നിരവധി പേരുടെ സാന്നിദ്ധ്യത്തിലാണ് റസിയ ഹിന്ദുമതം സ്വീകരിച്ചത് . സമ്മർദമില്ലാതെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും , അതിനായാണ് സനാതന ധർമ്മത്തിലേക്ക് വന്നതെന്നും നന്ദനിയായി മാറിയ റസിയ പറഞ്ഞു. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ബഹുമാനമില്ലെന്നും, ഇസ്ലാമില്‍ സ്ത്രീകളെ പ്രസവിക്കുന്ന യന്ത്രമായാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു. റസിയ 12 വർഷം മുമ്ബ് ഷെർഷാ നവാസ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഷെർഷായുടെ മൂന്നാമത്തെ ഭാര്യയായിരുന്നു റസിയ.ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. തന്റെ കുടുംബത്തിലെ മറ്റുള്ളവരും ഇസ്‌ലാം ഉപേക്ഷിച്ച്‌ എത്രയും വേഗം സനാതന ധർമ്മം സ്വീകരിക്കുമെന്ന് റസിയ പറഞ്ഞു.

    Read More »
  • Kerala

    അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

    മലപ്പുറം: അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മഞ്ചേരി തിരുമണിക്കര സ്വദേശി ഷീബമോളാണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിനു പിന്നാലെ ഷീബയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മണിക്കൂറുകളോളം കുടുംബത്തെ അറിയിച്ചില്ലെന്നാണ് ആരോപണം. സംഭവത്തില്‍ മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. രക്തസ്രാവത്തെ തുടർന്ന് ഈമാസം പതിനാറിനാണ് ഷീബയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗർഭപാത്രം ഒഴിവാക്കണമെന്ന് നിർദേശിച്ച ഡോക്ടർ ഓപ്പറേഷനായി അനസ്തേഷ്യ നല്‍കി. തൊട്ടുപിന്നാലെ അബോധവസ്ഥയിലായ ഷീബയുടെ ആരോഗ്യസ്ഥിതി വഷളായി.ഇത് തങ്ങളെ അറിയിച്ചില്ലെന്നും മണിക്കൂറുകള്‍ക്കു ശേഷം മരിച്ചു എന്ന് അറിയിക്കുകയായിരുന്നുവെന്നും കുടുംബം  പരാതിയിൽ പറയുന്നു. സംഭവത്തില്‍ മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആരോഗ്യവിദഗ്ധന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

    Read More »
  • Kerala

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ

    കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ, നിയമസഭാ എന്നിങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏഴ് തവണ സുരേന്ദ്രന്‍  മത്സരിച്ചിട്ടുണ്ട്.2019 ല്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായും സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം ഉള്ളതുകൊണ്ട് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നാണ് സുരേന്ദ്രന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. നിലവിൽ  കെ. സുരേന്ദ്രൻ നടത്തുന്ന പദയാത്ര വയനാട് ജില്ലയിൽ പ്രവേശിച്ചു. കല്പറ്റ പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് തുടങ്ങി മുട്ടിൽ ടൗൺവരെയാണ് പദയാത്ര. വൈകീട്ട് മൂന്നിന് പുതിയ ബസ്‌സ്റ്റാൻഡിൽ ഉദ്ഘാടനസമ്മേളനത്തിനുശേഷമാണ് പദയാത്ര തുടങ്ങിയത്.

    Read More »
Back to top button
error: