SportsTRENDING

ഐഎസ്‌എൽ ഇന്ന് പുനരാരംഭിക്കുന്നു;കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരം ഫെബ്രുവരി 2 ന്

കൊച്ചി :ഒരു മാസ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ 2023-24 സീസൺ ഇന്ന് പുനരാരംഭിക്കുന്നു.നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ജംഷഡ്‌പൂരും തമ്മിലാണ് മത്സരം.
ജംഷെഡ്പുരിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ രാത്രി ഏഴരയ്‌ക്കാണ് മത്സരം.സീസണിലെ 13-ാം റൗണ്ട് മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. ഇതുവരെയുള്ള 12 മത്സരങ്ങളില്‍ എട്ട് വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ആണ്  ഒന്നാം സ്ഥാനത്ത്.26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
സീസണില്‍ ഇതുവരെ ഒരു വിജയം പോലും നേടാന്‍ കഴിയാത്തത് മുന്‍ ചാമ്ബ്യന്‍മാരായ ഹൈദരാബാദ് എഫ്‌സിക്കാണ്.കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഫെബ്രുവരി 2 ന് ഒഡീഷ എഫ്സിക്കെതിരെയാണ്.ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന 10 മത്സരങ്ങളിൽ 6 എണ്ണവും എവേ മാച്ചാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ  മത്സരങ്ങൾ ഇങ്ങനെയാണ് :
 Feb 2  ഒഡീഷ എഫ്സി(ഭുവനേശ്വർ) Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb 16 ചെന്നൈയിൻ എഫ്സി (ചെന്നൈ) , Feb 25 എഫ്സി ഗോവ (കൊച്ചി), Mar 2  ബംഗളൂരു എഫ്സി(ബംഗളൂരു), Mar 13  മോഹൻ ബഗാൻ (കൊച്ചി), Mar 30  ജംഷഡ്‌പൂർ എഫ്‌സി (ജംഷഡ്‌പൂർ), Apr 3  ഈസ്റ്റ് ബംഗാൾ (കൊച്ചി), Apr 6  നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (ഗുവാഹത്തി), Apr 12 ഹൈദരാബാദ് എഫ്സി (ഹൈദരാബാദ്)

ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് ഗോള്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത് രണ്ട് താരങ്ങളാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍ ദിമിത്രോവ് ഡയമന്റക്കോസും ഒഡീഷ എഫ്‌സിയുടെ റോയ് ക്രിസ്റ്റഫര്‍ കൃഷ്ണയും. ഇരുവരും ഏഴ് വീതം ഗോളുകളാണ് നേടിയിട്ടുള്ളത്.

Signature-ad

ഡയമന്റക്കോസ് പത്ത് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളടിച്ചതെങ്കില്‍ ക്രിസ്റ്റഫര്‍ കൃഷ്ണ 12 കളികളില്‍ നിന്നാണ് ഏഴ് ഗോളുകള്‍ നേടിയിരിക്കുന്നത്. ഇവര്‍ക്കു തൊട്ടുപിന്നില്‍ നില്‍ക്കുന്നത്.ആറ് ഗോളടിച്ച മുംബൈ എഫ്‌സി താരം ജോര്‍ജ് റോളണ്ടോ പെരെയ്‌റ ഡയസ് ആണ്.

Back to top button
error: