Month: January 2024

  • India

    ഗതാഗത കുരുക്കഴിക്കാൻ ബാംഗ്ലൂരിൽ ടണല്‍ റോഡ്, ചെലവ് 50,000 കോടി രൂപ

    ബംഗളൂരു: ഇവിടുത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്ക് എന്നും ഒരു തലവേദന തന്നെയാണ്. ചെറിയ റോഡെന്നോ വലിയ റോഡെന്നോ വ്യത്യാസമില്ലാതെ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന ട്രാഫിക് നഗരത്തെ ഏറ്റവും വേഗത കുറഞ്ഞ നഗരമാക്കിയും മാറ്റുന്നു. ഇതിനൊരു പരിഹാമെന്ന നിലയിലാണ് തുരങ്കപാത എന്ന നിർദ്ദേശം ഉയർന്നു വന്നത്. ബംഗളൂരുവിലെ നിർദിഷ്ട ടണല്‍ റോഡ് നഗരത്തിലെ അഞ്ച് പ്രധാന റോഡുകള്‍ക്കിടയിലുള്ള യാത്രാസമയം 20 മിനിറ്റായി കുറയ്ക്കുന്ന വിധത്തിലാണ് പദ്ധതി. നിർദിഷ്ട ടണല്‍ റോഡ് നിർമ്മാണത്തിന് 50,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മൈസൂരു റോഡിനെയും ഹൊസൂർ റോഡിനെയും തുമകുരു റോഡ്, ബല്ലാരി റോഡ്, പഴയ മദ്രാസ് റോഡ് വഴി 30 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ ബന്ധിപ്പിക്കാനുള്ള  നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) യുടെ പദ്ധതിയിയാണിത്. നഗരത്തിലെ തിരക്കൊഴിവാക്കാനാണ് ടണല്‍ റോഡ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍, അഞ്ച് റോഡുകളും 62 കിലോമീറ്റർ ഔട്ടർ റിംഗ് റോഡിലൂടെ (ORR) ബന്ധിപ്പിച്ചിരിക്കുന്നു, ഇത് തിരക്കുള്ള സമയങ്ങളില്‍…

    Read More »
  • India

    കുന്നിൻ മുകളില്‍ തീയണക്കാൻ കയറിയ ദമ്ബതികള്‍ വെന്തുമരിച്ചു

    മംഗളൂരു: വീടിനടുത്തുള്ള കുന്നിൻ മുകളില്‍ തീ കണ്ടതിനെ തുടർന്ന് അണക്കാൻ ചെന്ന വൃദ്ധ ദമ്ബതികള്‍  വെന്തുമരിച്ചു. മംഗളൂരുവിനടുത്ത ബന്ത്‍വാള്‍ തുണ്ടുപദവില്‍ ഗില്‍ബർട്ട് കാർലോ(79), ഭാര്യ ക്രിസ്റ്റിനെ കാർലോ(70) എന്നിവർക്കാണ് ദാരുണാന്ത്യം. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെ ആളിപ്പടർന്ന തീയില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഇരുവരും  കുടുങ്ങുകയായിരുന്നു. രംഗം കണ്ട് പരിസരവാസികള്‍ എത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.

    Read More »
  • Kerala

    ഫോര്‍ട്ട്‌കൊച്ചി ബീച്ച്‌ വൃത്തിയാക്കി റഷ്യൻ വിനോദ സഞ്ചാരികള്‍ 

    കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബീച്ച്‌ വൃത്തിയാക്കി റഷ്യൻ വിനോദ സഞ്ചാരികൾ.ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ റിപ്പോ‌ര്‍ട്ട് തേടിയിരിക്കുകയാണ് ടൂറിസം വകുപ്പ്. റഷ്യൻ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ ബീച്ചില്‍ നിന്ന് വാരി ചാക്കുകളില്‍ നിറയ്ക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. ചാക്കുകെട്ടുകള്‍ക്ക് മുകളില്‍ പ്രദേശവാസികള്‍ക്കായി ഒരു സന്ദേശവും സഞ്ചാരികള്‍ കുറിച്ചുവച്ചിരുന്നു. ക്ലീൻ യുവർ ലെെഫ്, മാലിന്യം ശേഖരിച്ച്‌ അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക. എന്നതായിരുന്നു സന്ദേശം. പ്ലാസ്റ്റിക്, കുളവാഴ, തെർമോക്കോള്‍, ഗ്ലാസ് ബോട്ടിലുകള്‍ തുടങ്ങിയവയൊക്കെയാണ് ബീച്ചില്‍ നിന്ന് കണ്ടെത്തിയത്. ഓള്‍ കേരള ടൂർ ഗെെഡ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി സതീഷിന്റെ സാന്നിദ്ധ്യത്തിലാണ് റഷ്യൻ സംഘം ബീച്ച്‌ വ്യത്തിയാക്കിയത്.   സംഭവത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.ജില്ലാ ഭരണകൂടത്തിനെതിരെയും കൊച്ചി കോർപ്പറേഷനെതിരെയും വിമർശനം ഉയരുന്നുണ്ട്. കൊച്ചിൻ ഹെറിറ്റേജ് കണ്‍സർവേഷൻ സൊസെെറ്റിയെയാണ് ഫോർട്ട് കൊച്ചി ബീച്ച്‌ ശുചീകരിക്കാൻ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ശുചീകരണ പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം.

    Read More »
  • Kerala

    കണ്ണൂരില്‍ ബിജെപി നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു

    കണ്ണൂര്‍: ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ധനേഷ് മൊത്തങ്ങ സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍എസ്‌എസ് മുൻ താലൂക്ക് കാര്യവാഹുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ചുവന്ന ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സിപിഎം ശരിയുടെ പക്ഷത്താണെന്ന് മനസിലാക്കിയാണ്  സിപിഎമ്മിലേക്ക് ചേരുന്നതെന്ന് ധനേഷ് പറഞ്ഞു.മതവും വിശ്വാസവും ദുരുപയോഗം ചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നത്. വിശ്വാസവും മതവും വ്യക്തിപരമാണ്. സിപിഎം അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു – ധനേഷ് പറഞ്ഞു. ധനേഷ് മൊത്തങ്ങയെ ചുവന്ന ഷാള്‍ അണിയിച്ച്‌ സ്വീകരിക്കുന്നതിന്‍റെ ചിത്രം എം വി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

    Read More »
  • Kerala

    അതിഥിത്തൊഴിലാളി ഉപേക്ഷിച്ച കുരുന്നിന്‌ തണലായി ലോട്ടറിവില്‍പ്പനക്കാരി

    പാലക്കാട് : അസം സ്വദേശി ഉപേക്ഷിച്ച കുഞ്ഞിന് തണലായി ലോട്ടറിവില്‍പ്പനക്കാരിയേയ വിജയകുമാരി. ഞായറാഴ്ച രാവിലെ ആണ് വിജയകുമാരിയുടെ കൈകളില്‍ അസം സ്വദേശി കുഞ്ഞിനെ ഏൽപ്പിച്ചു കടന്നു കളഞ്ഞത്. ചന്ദ്രനഗര്‍ കൂട്ടുപാതയില്‍ ലോട്ടറിവില്‍പന നടത്തുന്ന രാമശ്ശേരി കോവില്‍പാളയത്തെ വിജയകുമാരിയുടെ കൈകളിലാണ് അസം സ്വദേശി കുഞ്ഞിനെ നല്‍കിയത്. താൻ ഉറങ്ങിക്കിടക്കുമ്ബോള്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭാര്യ പോയെന്നാണ് ഇയാൾ വിജയകുമാരിയോടു പറഞ്ഞത്. തന്റെ കടയ്ക്കുമുന്നിലൂടെ കൈയില്‍ കുഞ്ഞുമായി അയാള്‍ എങ്ങോട്ടെന്നില്ലാതെ അലയുന്നതുകണ്ടപ്പോള്‍ വിജയകുമാരി കാര്യമന്വേഷിക്കുകയായിരുന്നു. അസം സ്വദേശികളായ ദമ്ബതിമാര്‍ ഒരുവര്‍ഷംമുമ്ബാണ് കൂട്ടുപാതയ്ക്കുസമീപം താമസത്തിനെത്തിയത്. കുഞ്ഞിന്റെ അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ കുഞ്ഞിനെ വിജയകുമാരി ഏറ്റെടുക്കുകയായിരുന്നു. “രണ്ടുവയസ്സുള്ള ഒരു കുഞ്ഞ് എനിക്കുമുണ്ട്. അവനൊന്നു കരഞ്ഞാല്‍ എന്റെ ചങ്കുപിടയ്ക്കും. അതുപോലൊരു കുഞ്ഞ് അമ്മയില്ലാതെ കണ്‍മുന്നിലിരുന്നു കരഞ്ഞപ്പോള്‍ കണ്ടുനില്‍ക്കാനായില്ല”-വിജയകുമാരി പറഞ്ഞു.

    Read More »
  • Kerala

    അച്ഛനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിട്ട് വെറും നാലുദിവസം; മകന്റെ വിയോഗ വാർത്ത പിതാവിനെ അറിയിക്കാതെ കുടുംബം

    തിരുവല്ല: ജനുവരി ഒന്നിനുണ്ടായ അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജു മുരളീധരനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിട്ട് വെറും നാലുദിവസമേ ആകുന്നുള്ളൂ. പൂര്‍ണമായി ഓര്‍മ തിരിച്ചുകിട്ടിയിട്ടില്ല. ആശുപത്രിവിട്ടെത്തുമ്ബോള്‍ കാത്തിരിക്കാന്‍ മകന്‍ അഖില്‍കുമാര്‍ വീട്ടിലുണ്ടാകില്ലെന്ന് ഇദ്ദേഹത്തിനറിയില്ല. പത്തനംതിട്ട – തിരുവല്ല റോഡില്‍ കുന്നിലത്തുപടിയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് അഖില്‍കുമാര്‍ (26) മരിച്ചത്.കുട്ടനാട് കണ്ണകി ക്രിയേഷന്‍സിന്റെ ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന വാനിന്റെ ഡ്രൈവറായിരുന്നു അഖില്‍കുമാര്‍. റാന്നി സീതത്തോട് പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴി വാനില്‍ പച്ചക്കറിലോറിയിടിച്ചായിരുന്നു അപകടം. തിരുവല്ലയില്‍ ഗുരുമന്ദിരത്തില്‍ ശാന്തിക്കാരനായിരുന്ന ബിജു മുരളീധരൻ വീട്ടിലേക്കുവരുമ്ബോള്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. തലയ്ക്കു ഗുരുതരപരിക്കേറ്റ ഇദ്ദേഹത്തെ പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തലയ്ക്കു ശസ്ത്രക്രിയ നടത്തിയ ഇദ്ദേഹത്തിന് ആശുപത്രിവിടണമെങ്കില്‍ ചികിത്സാച്ചെലവായ മൂന്നുലക്ഷത്തിലേറെ രൂപ അടയ്ക്കണം. ഇത്രയും വലിയ തുക കണ്ടെത്തുന്നതെങ്ങനെയെന്ന ആശങ്കയിലായിരുന്ന കുടുംബത്തിന് താങ്ങാനാകാത്ത ദുരന്തമായി അഖിലിന്റെ വേര്‍പാട്.  സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീടുകളില്‍ മാറിമാറി താമസിക്കുകയാണ്. പുന്നപ്ര ചള്ളിക്കടപ്പുറത്തിനടുത്ത് പുതുവല്‍ എന്ന വീട്ടിലാണ്…

    Read More »
  • Kerala

    റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം, കോട്ടയം കുറിച്ചിയിൽ വച്ചായിരുന്നു സംഭവം

    ചങ്ങനാശ്ശേരി കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞു വന്ന പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58) , വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്. രാത്രി എട്ടര മണിയോടെ .സി റോഡിൽ കുറിച്ചി ചെറുവേലിപ്പടിയിൽ വച്ചായിരുന്നു അപകടം. സമീപത്തെ പുരയിടത്തിൽ നടന്ന കേരള കർഷക യൂണിയൻ്റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇരുവരെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണവരെ ഓടിക്കൂടിയവർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെ ങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‘

    Read More »
  • Kerala

    ദയാവധത്തിന് അനുമതി തേടിയ കുടുംബത്തെ ഏറ്റെടുത്ത് പാലാ മാര്‍ സ്ലീവാ മെഡിസിറ്റി

    കോട്ടയം: ജീവിക്കാ‍ൻ മാർഗമില്ലാത്തതിനെത്തുടർന്ന് ദയാവധത്തിന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അനുമതി തേടിയ കുടുംബത്തിന് ആശ്വാസം പകർന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രി. കൊഴുവനാല്‍ പഞ്ചായത്ത് പത്താം വാർഡില്‍ താമസിക്കുന്ന സ്മിത ആന്‍റണിയും ഭർത്താവ് മനുവും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് ദയാവധത്തിന് അനുമതി തേടിയത്. വിവരം അറിഞ്ഞ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നിർദേശാനുസരണം മാർ സ്ലീവാ മെഡിസിറ്റി അധികൃതർ ഇവരുടെ ഭവനം സന്ദർശിച്ചു. സ്മിതയ്ക്കും ഭർത്താവ് മനുവിനും പ്രവൃത്തിപരിചയവും പ്രാവീണ്യവും അനുസരിച്ചുള്ള ജോലി നല്‍കാൻ തയാറാണെന്ന് മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ അറിയിച്ചു. ഇവരുടെ ഇളയ രണ്ടു കുട്ടികള്‍ അപൂ‍ർവരോഗബാധിതരാണ്. ഈ കുട്ടികള്‍ക്കു നിലവിലുള്ള രോഗത്തിനു പതിവായി വേണ്ട ലാബ് പരിശോധനകളും എൻഡോക്രൈനോളജി കണ്‍സള്‍ട്ടേഷനും ആശുപത്രിയില്‍ സൗജന്യമായി ചെയ്തു നല്‍കും. മറ്റ് ചികിത്സകളും  സൗജന്യമായി ചെയ്തു നല്‍കുമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു. മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻ‍ഡ് പ്രോജക്‌ട്സ് ഡയറക്ടർ ഫാ.…

    Read More »
  • Kerala

    നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് തകർത്ത് ബേക്കറിയിലേക്ക് പാഞ്ഞു കയറി; മദ്യലഹരിയിലായിരുന്ന ഡ്രൈവർ അറസ്റ്റിൽ

    കൊല്ലം: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് തകർത്ത് സമീപത്തെ ബേക്കറിയിലേക്ക് പാഞ്ഞു കയറി. ബേക്കറിക്ക് മുൻപിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചശേഷമാണ് ലോറി ബേക്കറിയും തകർത്തത്. സംഭവത്തിൽ മദ്യലഹരിയിലായ ഡ്രൈവർ കാരേറ്റ് സ്വദേശി വിപീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് 2.30-ന് എംസി റോഡിലായിരുന്നു സംഭവം. ഗൃഹോപകരണങ്ങള്‍ കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ബേക്കറിയുടെ മുൻ വശത്ത് തിരക്ക് കുറവായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

    Read More »
  • Kerala

    വയനാട് ചുരത്തിന് ബദലായ തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക്; ടെൻഡർ നടപടികൾ ഉടൻ 

    വയനാട്: വയനാട് ചുരത്തിന് ബദലായ തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക്. തുരങ്കപാതയുടെ ടെൻഡര്‍ നടപടികളിലേക്ക് കടക്കുകയാണെന്നും ഇക്കൊല്ലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച്‌ ഏഴു കിലോമീറ്റര്‍ ഇരട്ട തുരങ്കവും   തുരങ്കത്തിലൂടെ 4 വരി ഗതാഗതവുമാകും പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. നാലു വര്‍ഷം കൊണ്ട് പണി പൂർത്തീകരിക്ക വിധത്തിലാണ് ടെൻഡർ.ആനക്കാമ്ബൊയില്‍ – മേപ്പാടി ടൗണുകളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട തുരങ്കപ്പാത. മലബാറുകാരുടെ പതിറ്റാണ്ടുകളായുള്ള വികസന സ്വപ്നമാണ് വയനാട് ചുരം ബദല്‍പ്പാത.കോഴിക്കോട് – മലപ്പുറം ജില്ലകളില്‍നിന്ന് വയനാട്ടിലെത്താനുള്ള ഏളുപ്പമാര്‍ഗവുമാണിത് .പാത യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

    Read More »
Back to top button
error: