IndiaNEWS

ചായക്കും ബ്രഡ് പീസിനും  252 രൂപ; അയോധ്യയിലെ റെസ്‌റ്റൊറന്റുകളുടെ പകൽക്കൊള്ള !!

അയോധ്യ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടെ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമാണ് അയോധ്യ.ഇതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടേക്ക് എത്തിച്ചേരുന്നത്.ഇതോടെ ഹോട്ടലുകാർക്കും റെസ്‌റ്റൊറന്റുകൾക്കും ചാകരയാണ്.

രണ്ട് കപ്പ് ചായയ്ക്കും രണ്ട് വൈറ്റ് ടോസ്റ്റിനും(ബ്രഡ് പീസ് ഫ്രൈ) കൂടി 252 രൂപ ഈടാക്കിയ റെസ്റ്റൊറന്റിന്റെ ബില്ല് കഴിഞ്ഞയാഴ്ച സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. അയോധ്യയിലെ ‘ശബരി രസോയ്’ എന്ന റെസ്‌റ്റൊറന്റിലായിരൂന്നു സംഭവം.

Signature-ad

സംഭവത്തിൽ റെസ്‌റ്റൊറന്റിന്റെ ഉടമയ്ക്ക്  അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു കപ്പ് ചായയ്ക്ക് പത്തുരൂപയും  ഒരു ടോസ്റ്റിന് പതിനഞ്ച് രൂപായുമാണ് സാധാരണ ഇവിടുത്തെ വില.ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കു ശേഷം ആളുകൾ കൂട്ടത്തോടെ എത്താൻ തുടങ്ങിയതോടെ കച്ചവടക്കാർ അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വില ഉയർത്തുകയായിരുന്നു.

രാമക്ഷേത്രത്തിന് സമീപമുള്ള തെഹ്‌രി ബസാറില്‍ അയോധ്യ ഡവലപ്മെന്റ് അതോറിറ്റിയുടെ (എഡിഎ) നേതൃത്വത്തില്‍ പുതിയതായി നിര്‍മിച്ച ബഹുനില വാണിജ്യ സമുച്ചയമായ അരുന്ധതി ഭവനിലാണ് റെസ്റ്റൊറന്റ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം/എസ് കവച് ഫസിലിറ്റി മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റെസ്റ്റൊറന്റ്. മൂന്ന് ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിക്കണമെന്നാണ് റെസ്റ്റൊറന്റിനോട് എഡിഎ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം ബില്ല് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ശബരി രസോയ് റെസ്‌റ്റൊറന്റിന്റെ പ്രോജക്‌ട് ഹെഡ് സത്യേന്ദ്ര മിശ്ര പറഞ്ഞു. ”ഇവിടെയെത്തി സൗജന്യമായി ഭക്ഷണം വെള്ളം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നില്‍. വലിയ ഹോട്ടലുകളില്‍ നല്‍കുന്ന അതേ സൗകര്യമാണ് ഇവിടെ ഞങ്ങള്‍ കൊടുക്കുന്നത്.” അദ്ദേഹം പറഞ്ഞു

Back to top button
error: