IndiaNEWS

ഗര്‍ഭിണിയായ ഭാര്യയെ ബസില്‍ നിന്ന് തള്ളിയിട്ടു കൊന്നു; സംഭവം തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ

ചെന്നൈ: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന വളര്‍മതി (19) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവരുടെ ഭര്‍ത്താവ് പാണ്ഡ്യനെ (24)  പൊലീസ് അറസ്റ്റ് ചെയ്തു.

Signature-ad

 വളര്‍മതിയുടെ അച്ഛന്‍ സമ്മാനമായി നല്‍കുന്ന ഇരുചക്രവാഹനം വാങ്ങാനായി ഇരുവരും ബസില്‍ പോകുമ്പോഴായിരുന്നു സംഭവം.

യാത്രക്കിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പാണ്ഡ്യന്‍ ഭാര്യയെ ബസിൽ നിന്നും തള്ളിയിടുകയുമായിരുന്നു.മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍  എന്നാണ് വിവരം.

കണ്ടക്ടര്‍ വിവരമറിയിച്ചതിന തുടര്‍ന്നു ദിണ്ഡിഗല്‍ പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കി. എട്ട് മാസം മുന്‍പായിരുന്നു പാണ്ഡ്യനും വളര്‍മതിയും തമ്മിലുള്ള വിവാഹം നടന്നത്.

Back to top button
error: