IndiaNEWS

രാജസ്ഥാനില്‍ ഓടുന്ന ബസില്‍ 13 കാരി കൂട്ടബലാത്സംഗത്തിന് ഇരയായി

ജയ്പൂർ: രാജസ്ഥാനില്‍ ഓടുന്ന ബസില്‍ വച്ച്‌ 13 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ആദ്യം അകന്ന ബന്ധുവായ 21 കാരനാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പിന്നീട് കൂട്ടുകാർക്ക് കാഴ്ച വയ്ക്കുകയായിരുന്നു.

ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം. മധ്യപ്രദേശ് സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം ജയ്പൂരിലെ കർണി വിഹാർ ഏരിയയിലാണ് താമസിച്ചിരുന്നത്. അകന്ന ബന്ധുകൂടിയായ 21 കാരൻ  ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ വരുമായിരുന്നു. സംഭവം നടന്ന ദിവസം, പ്രതി പെണ്‍കുട്ടിയെ സിനിമ കാണാമെന്ന് പറഞ്ഞു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

പിന്നീട്  ഇയാള്‍ കുട്ടിയുമായി ഓട്ടോയില്‍ കയറി ബസ് സ്റ്റാൻഡില്‍ എത്തി, സ്റ്റാൻഡില്‍ വച്ച്‌ തന്നോടൊപ്പം മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് വരണമെന്ന്  ആവശ്യപ്പെടുകയുമായിരുന്നു. ഒപ്പം വന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ സ്ലീപ്പർ ബസില്‍ കയറ്റി യാത്രാമധ്യേ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്‌   പീഡിപ്പിക്കുകയായിരുന്നു.പിന്നീട് ബസിലുണ്ടായിരുന്ന ഇയാളുടെ ഗ്രാമത്തിൽ നിന്നുതന്നെയുള്ള കൂട്ടുകാർക്ക് കൈമാറുകയായിരുന്നു.

Signature-ad

പിന്നീട് സ്വന്തം നാട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ തൻ്റെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടെങ്കിലും അടുത്ത ദിവസം വൈകുന്നേരത്തോടെ ഗ്രാമത്തിലെ മറ്റ് ബന്ധുക്കളുടെ സഹായത്തോടെ  ജയ്പൂരിൽ തിരിച്ചെത്തുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി നടന്ന സംഭവം മാതാപിതാക്കളോട് പറഞ്ഞതിനു പിന്നാലെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Back to top button
error: