Month: September 2023
-
India
തക്കാളി റോഡിൽ തള്ളി കർഷകർ, ഞെട്ടിച്ച തക്കാളിവില 300ൽ നിന്ന് 4 രൂപയിലേക്ക് കൂപ്പുകുത്തി
ഹൈദരാബാദ്: വില കുത്തനെ കുറഞ്ഞതിന് പിന്നാലെ തക്കാളി റോഡിൽ തള്ളി കർഷകർ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. തക്കാളി കിലോയ്‌ക്ക് ഇപ്പോൾ വെറും നാല് രൂപയാണ് വില. കഴിഞ്ഞ മാസം തക്കാളി കിലോയ്‌ക്ക് 300 രൂപ വരെ എത്തിയിരുന്നു. നിലവിലെ വിലയിൽ തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ അടിസ്ഥാന സാധനങ്ങൾ വാങ്ങാനോ കഴിയില്ലെന്ന് കർഷകർ കൂട്ടിച്ചേർത്തു. വിപണിയിൽ എത്തിച്ച തക്കാളി വിൽക്കാനും തിരിച്ചെടുക്കാനും കഴിയാതെ വന്നതോടെയാണ് റോഡിൽ ഉപേക്ഷിക്കേണ്ട അവസ്ഥ വന്നതെന്നും കർഷകർ ചൂണ്ടിക്കാട്ടി. കുതിച്ചുയര്‍ന്ന തക്കാളി വില സാധാരണക്കാര്‍ക്ക് മാത്രമല്ല ഗവണ്‍മെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവല്‍ക്കാരെ ഏര്‍പെടുത്തിയ സംഭവം വരെ ഉണ്ടായി. എന്നാല്‍ കുതിച്ചുയര്‍ന്ന് ഞെട്ടിച്ച തക്കാളിവില ആഴ്ചകള്‍ക്കുള്ളില്‍ കൂപ്പുകുത്തി വീണ്ടും ഞെട്ടിച്ചു. കിലോയ്ക്ക് 300 രൂപയില്‍ എത്തിയ തക്കാളി വിലയാണ് കുത്തനെ ഇടിഞ്ഞ് 4 രൂപയില്‍ എത്തിയത്. ഇപ്പോള്‍ ദിനം പ്രതി തക്കാളി വില കുത്തനെ ഇടിയുകയാണ്. വിലയിടിവിന് പിന്നിലെ പ്രധാന കാരണം വിപണിയില്‍ നിറയുന്ന തക്കാളിയുടെ ഗണ്യമായ മിച്ചമാണ്. സീസണായാല്‍ വില…
Read More » -
Kerala
ചാത്തന്‍ സേവയിലൂടെ പഠനവൈകല്യം മാറ്റാമെന്ന് വാഗ്ദാനം, പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അറസ്റ്റില്‍
കണ്ണൂർ: കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റില്‍. വ്യാജസിദ്ധനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന ചാത്തന്‍സേവാമഠം നടത്തിപ്പുകാരനായ ജയേഷ് (44) ആണ് അറസ്റ്റിലായത്. പഠനവൈകല്യമുളള കുട്ടിക്ക് അത് മാറ്റികൊടുക്കാമെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിച്ചാണ് ഇയാള്‍ ചാത്തന്‍ സേവാമഠത്തില്‍ ഒരു മാസത്തോളം താമസിപ്പിച്ചു പീഡിപ്പിച്ചതെന്നാണ് പരാതി. രക്ഷിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട് കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം ഇരയായ കുട്ടി പുറത്തു പറഞ്ഞത്. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ സിദ്ധനെതിരെ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കുകയും കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷം പോക്‌സോ ചുമത്തി കേസെടുത്ത് അറസ്റ്റു ചെയ്യുകയുമായിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ഇതിനു മുന്‍പും സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നുവെങ്കിലും മാനക്കേടു കരുതി ആരും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല’, പൊലീസ് പറഞ്ഞു. സമൂഹത്തില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചു നേരത്തെ യുവജനസംഘടകളുടെ നേതൃത്വത്തില്‍ ജയേഷിന്റെ ചാത്തന്‍സേവാ…
Read More » -
India
സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം
മുംബൈ:സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്‌കൂളില്‍ താലൂക്കുതല മത്സരത്തിനായുള്ള പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്.ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞ ഹുജേഫയുടെ തലയിലേക്ക് ജാവലിന്‍ കൊള്ളുകയായിരുന്നു.ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണല്‍ എസ്പി അതുല്‍ ജെന്‍ഡെ പറഞ്ഞു.പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 147 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി എസ്പി അറിയിച്ചു. അതേസമയം ഗ്രൗണ്ടില്‍ ജാവലിന്‍ ത്രോ പരിശീലനത്തിനു കുട്ടികള്‍ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ലെന്ന് പി ടി അധ്യാപകന്‍ ബന്ധുപവാര്‍ പ്രതികരിച്ചു.
Read More » -
Kerala
അവൻ മയക്കു മരുന്നിന് അടിമ, എങ്ങനെ വഴി തെറ്റി എന്നറിയില്ല; ആലുവ പീഡനക്കേസിലെ പ്രതിയുടെ അമ്മ
ആലുവ ചാത്തന്‍പുറത്ത് 8 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ മയക്കു മരുന്നിന് അടിമയായിരുന്നുവെന്ന് അമ്മ. മകൻ 18 വയസുവരെ കൃത്യമായി ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു.മറ്റ് സ്വഭാവ ദൂഷ്യങ്ങള്‍ ഇല്ലാത്ത ആളായിരുന്നു. എന്നാല്‍ 18 വയസിനു ശേഷമാണ് മയക്കു മരുന്ന് ഉള്‍പ്പെടെ ഉള്ള ലഹരിക്ക് അടിമയായതും കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞതെന്നും പ്രതിയായ ക്രിസ്റ്റിലിന്റെ അമ്മ പറഞ്ഞു. മകന്‍ എന്ത് പറഞ്ഞാലും അനുസരിക്കില്ലെന്നും വഴിതെറ്റിയത് എങ്ങനെയെന്ന് അറിയില്ലെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചാണ് കുറ്റകൃത്യങ്ങളിലേക്ക് ഇയാള്‍ കടക്കുന്നത്.ശേഷം ലാപ്ടോപ്പ്, കോഴി, ആട് തുടങ്ങി കാണുന്നതൊക്കെ മോഷ്ടിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ഇയാള്‍ മാറുകയായിരുന്നു. പെരുമ്ബാവൂരില്‍ ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ പിടിയിലായ ഇയാള്‍ അന്ന് പൊലീസില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. ഇയാളുടെ പേര് സതീഷ് എന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചു. പകല്‍ വീട്ടില്‍ ചെലവഴിച്ച് രാത്രിയാണ് ക്രിസ്റ്റില്‍ മോഷണത്തിനിറങ്ങുന്നത്. ചെങ്കലിലെ വീട്ടില്‍ കണ്ടെത്തിയത് മോഷ്ടിച്ച ഫോണുകളുടെ വൻശേഖരമെന്നാണ് ലഭിക്കുന്ന വിവരം. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബലാത്സംഗം…
Read More » -
Kerala
ഇവരാണ് ആലുവയിലെ പെൺകുട്ടിയെ പീഡിപ്പിച്ച ആ കാപാലികനെ പിടികൂടിയത്
ആലുവ ചാത്തുമ്പുറത്തെ പിഞ്ചു ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിനു സമീപത്തു നിന്നും പുഴയിൽ ഇറങ്ങി പിടികൂടിയത് തൊഴിലാളികളായ വി.കെ.ജോഷിയും, ജി.മുരുകനും. ആലുവ ബൈപ്പാസ് ചുമട്ടു തൊഴിലാളി യൂണിയൻ യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും.ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റില്‍ രാജിനെയാണ് ഇരുവരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തൻപുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലര്‍ച്ചെ 2.15-ഓടെ വീട്ടില്‍ക്കയറി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്.ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി നടന്നുപോകുന്നതു കണ്ടു.ഇതോടെ അയൽക്കാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. പീഡിപ്പിച്ചതിനു ശേഷം കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് ഇയാൾ…
Read More » -
NEWS
കിംഗ്‌സ് കപ്പ് ഫുട്ബോൾ:പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ശക്തരായ ഇറാഖിനോട് തോറ്റ് ഇന്ത്യ പുറത്ത്
ബാങ്കോക്ക്: കിംഗ്‌സ് കപ്പ് ഫുട്ബോൾ സെമി ഫൈനലില്‍ ഇറാഖിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ഇന്ത്യ പുറത്ത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടിയിരുന്നു. പിന്നീട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയതാണ് ഇന്ത്യക്ക് വിനയായത്. നേരത്തെ, രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നത്.നോറം മഹേഷ് സിംഗിന്റെ ഒരു ഗോളും മറ്റൊരു സെല്‍ഫ് ഗോളിലുമാണ് ഇന്ത്യ ലീഡെടുത്തത്. അലി അല്‍-ഹമദി, അയ്മന്‍ ഹുസൈന്‍ എന്നിവരാണ് ഇറാഖിന്റെ ഗോളുകള്‍ നേടിയത്. ഇഞ്ചുറി സമയത്ത് ഇറാഖ് താരം സിദാനെ ഇക്ബാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായെങ്കിലും സാഹചര്യം മുതലാക്കാൻ ഇന്ത്യക്കായില്ല.ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
Read More » -
Kerala
കേരളത്തിൽ വിദേശനിര്‍മിത വിദേശമദ്യത്തിന്‍റെ വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നു; ഒക്ടോബര്‍ മൂന്ന് മുതൽ പുതിയ വില
തിരുവനന്തപുരം:കേരളത്തിൽ വിദേശനിര്‍മിത വിദേശമദ്യത്തിന്‍റെ വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നു.ഒക്ടോബര്‍ മൂന്ന് മുതൽ പുതിയ വില നിലവില്‍ വരുമെന്നാണ് സൂചന. വിദേശമദ്യം നിര്‍മിക്കുന്ന കമ്ബനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിൻ 14 ശതമാനമായും ഷോപ്പ് മാര്‍ജിൻ 20 ശതമാനമായും വര്‍ദ്ധിപ്പിക്കാൻ ബെവ്കോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.നിലവില്‍ വിദേശനിര്‍മിത വിദേശമദ്യത്തിന് വെയര്‍ഹൗസ് മാര്‍ജിൻ അഞ്ച് ശതമാനവും ഷോപ്പ് മാര്‍ജിൻ മൂന്ന് ശതമാനവുമാണ്. മദ്യം വെയര്‍ഹൗസുകളില്‍ സൂക്ഷിക്കാനാണ് വെയര്‍ഹൗസ് മാര്‍ജിൻ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വില്‍പനയ്ക്കായാണ് ഷോപ്പ് മാര്‍ജിൻ ഈടാക്കുന്നത്. ആറ് മാസം മുമ്ബും വിദേശനിര്‍മിത വിദേശമദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
Read More » -
Movie
നടനവിസ്‌മയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ‘കണ്ണൂർ സ്‌ക്വാഡ്’ ട്രയ്ലർ റിലീസായി
മലയാളത്തിൽ കലാമേന്മയുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ റിലീസായി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. “നമ്മൾ മനുഷ്യന്മാർ മാത്രമല്ലലോ പോലീസുകാർ കൂടിയല്ലേ” മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ട്രയ്ലർ സമൂഹത്തിൽ നടന്ന പല കുറ്റകൃത്യങ്ങളും കുറ്റവാളികളെ കണ്ടെത്തിയ പരിശ്രമങ്ങളെയും ആസ്പദമാക്കി ഒരുങ്ങുന്ന റിയലിസ്റ്റിക് ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലെർ ആണെന്ന് സൂചിപ്പിക്കുന്നു. നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തിൽ കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി…
Read More » -
Kerala
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷൻ വികസനത്തിന് 8 കോടി
കോട്ടയം:ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വികസനത്തിന്റെ ചൂളംവിളി.റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ച അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷൻ വികസനത്തിനായി 8 കോടി രൂപ അനുവദിച്ചു. രണ്ടു ഘട്ടങ്ങളായി റെയില്‍വേ സ്റ്റേഷനും പരിസരവും പൂര്‍ണമായും ആധുനികവത്ക്കരിക്കും. ഡിസംബറിൽ പദ്ധതി പൂര്‍ത്തിയാക്കും.നവീകരണം ഇങ്ങനെ: പാര്‍ക്കിംഗ് ഏരിയ വിപുലീകരണം സ്റ്റേഷൻ മോടിപിടിപ്പിക്കല്‍ വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുവാൻ ഷെല്‍ട്ടറുകള്‍ പുതിയ കസേരകള്‍ ഇലക്‌ട്രോണിക് ഡിസ്‌പ്ലേ റെസ്റ്റോറന്റ്, കഫ് റ്റേരിയ പ്ലാറ്റ്‌ഫോം ഗ്രാനൈറ്റ് പാകല്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കല്‍ ടോയ്ലറ്റ്, വെയ്റ്റിംഗ് ഹാള്‍ വിപുലീകരണം ചങ്ങനാശേരി റയിൽവെ സ്റ്റേഷനൊപ്പം കോട്ടയത്ത് ഏറ്റുമാനൂരും അമൃത് ഭാരത് പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More » -
Kerala
മമ്മുട്ടി എന്ന ജാലവിദ്യക്കാരൻ, നാം അനുഭവിക്കാത്ത ജീവിതം വെറും കഥകളാണെന്ന് തോന്നാതെ ഒരു 70 എം.എം സ്ക്രീനിൽ അനുഭവിപ്പിച്ചു തരുന്ന മാന്ത്രികൻ
ജിതേഷ് മംഗലത്ത് എഴുതുന്നു ഒരഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിയെ അനന്യനാക്കുന്ന ഫീച്ചർ അദ്ദേഹത്തിന്റെ അമ്പരപ്പിക്കുന്ന നൈരന്തര്യമാണെന്ന് തോന്നാറുണ്ട്.ബ്രാഡ്സ്മാൻസ് ക്യൂവായിട്ടുള്ള ഒരു തരം കൺസിസ്റ്റൻസിയാണ് തന്റെ അഭിനയ സപര്യയിലുടനീളം ഈ മനുഷ്യൻ പുലർത്തിക്കൊണ്ടിരിക്കുന്നത്. ‘മമ്മൂട്ടിയുടെ ഒരു നല്ല പെർഫോമൻസ് കണ്ടിട്ടെത്ര കാലമായി?’എന്ന് അത്ഭുതപ്പെടേണ്ട ഒരു ഗ്യാപ് ആ കരിയറിൽ അധികം ഉണ്ടായിട്ടില്ല. അഭിനേതാവ്/താരം എന്ന നിലയിൽ മുഖ്യധാരാസിനിമയിൽ ആദ്യമായടയാളപ്പെട്ട കാലം മുതൽ മമ്മൂട്ടി പിന്തുടർന്നുവരുന്ന അഭിനയസങ്കേതം അതിന്റെ ക്രമാനുഗതവും, കാലാനുസൃതവുമായ അപ്ഡേഷനുകളെ പുണരുന്നുണ്ട്. 80കളുടെ മധ്യം തൊട്ടേ ഇത്തരമൊരു അപ്ഡേഷൻ ആ ശൈലിയിൽ ദൃശ്യമാണ്. തന്നെ സിനിമയ്ക്കല്ല, തനിക്ക് സിനിമയെയാണ് ആവശ്യമെന്ന ആ പ്രശസ്തമായ മമ്മൂട്ടിയൻ ഉദ്ധരണിയുടെ ചുവടുപിടിച്ചായിരുന്നു സ്വന്തം കരിയറിനെ അദ്ദേഹം ഡിസൈൻ ചെയ്തതു തന്നെ. മമ്മൂട്ടി ജീവിക്കുന്നതു തന്നെ തന്റെ അഭിനയശേഷിയെ എങ്ങനെ അടുത്ത ലെവലിലേക്ക് അപ്ഗ്രേഡ് ചെയ്യാമെന്ന ചിന്തയോടെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്. അത്രയേറെ അന്വേഷണകുതുകിയാണ് ഓരോ വേഷങ്ങളോടും ആ നടൻ. നായർസാബിന്റെ ഷൂട്ടിങ് സമയത്ത് മിലിട്ടറി മാർച്ച്…
Read More »