KeralaNEWS

ഇവരാണ് ആലുവയിലെ പെൺകുട്ടിയെ പീഡിപ്പിച്ച ആ കാപാലികനെ പിടികൂടിയത്

ലുവ ചാത്തുമ്പുറത്തെ പിഞ്ചു ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ആലുവ മാർത്താണ്ഡവർമ്മ പാലത്തിനു സമീപത്തു നിന്നും പുഴയിൽ ഇറങ്ങി പിടികൂടിയത് തൊഴിലാളികളായ വി.കെ.ജോഷിയും, ജി.മുരുകനും.
 ആലുവ ബൈപ്പാസ് ചുമട്ടു തൊഴിലാളി യൂണിയൻ യൂണിറ്റിലെ തൊഴിലാളികളാണ് ഇരുവരും.ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റില്‍ രാജിനെയാണ് ഇരുവരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തൻപുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലര്‍ച്ചെ 2.15-ഓടെ വീട്ടില്‍ക്കയറി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു.

കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്.ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി നടന്നുപോകുന്നതു  കണ്ടു.ഇതോടെ അയൽക്കാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

പീഡിപ്പിച്ചതിനു ശേഷം കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് ഇയാൾ‌ രക്ഷപ്പെടുകയായിരുന്നു. തിരച്ചിലിനിടെ ചോരയൊലിച്ച നിലയിലാണ് പെണ്‍കുട്ടിയെ നാട്ടുകാർ കണ്ടെത്തിയത്.തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഇവർ പോലീസിനെയും വിവരം അറിയിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.എന്നാൽ ‍ഇയാൾ പുഴയിൽ ചാടി രക്ഷപെടുകയായിരുന്നു.തുടർന്നാണ് ആലുവ മാർത്താണ്ഡവർമ്മ പാലത്തിനു സമീപത്തു നിന്നും പുഴയിൽ ഇറങ്ങി തൊഴിലാളികളായ വി.കെ.ജോഷിയും, ജി.മുരുകനും പ്രതിയെ പിടികൂടിയത്.

നിലവിൽ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.വ്യാഴാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: