NEWS

കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തു, വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടത് പൂമുള്ളകണ്ടി സീനത്തിന്!! തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം- യുഡിഎഫ് സ്ഥാനാർഥി

കോഴിക്കോട്: കുറ്റ്യാടിയിൽ വോട്ടർ അറിയാതെ പോസ്റ്റൽ വോട്ട് ചെയ്തെന്നു ആരോപണം. പൂമുള്ളകണ്ടി സീനത്തിൻ്റെ വോട്ട് ആണ് പോസ്റ്റൽ വോട്ടായി മറ്റാരോ രേഖപ്പെടുത്തിയത്. കുറ്റ്യാടി മണ്ഡലം ആയഞ്ചേരി പഞ്ചായത്തിലെ 47 നമ്പർ ബൂത്തിലാണ് സംഭവം. ഉദ്യോഗസ്ഥയോ, ജീവനക്കാരിയോ അല്ലാത്ത സീനത്തിന്റെ വോട്ടാണ് പോസ്റ്റലായി ആരോ ചെയ്തത്. വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ള പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോൾ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40% കടന്നു. എസ്ഐആറിനെ തുടർന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് അങ്കത്തിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: