തിരുവനന്തപുരം:കേരളത്തിൽ വിദേശനിര്‍മിത വിദേശമദ്യത്തിന്‍റെ വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നു.ഒക്ടോബര്‍ മൂന്ന് മുതൽ പുതിയ വില നിലവില്‍ വരുമെന്നാണ് സൂചന.
വിദേശമദ്യം നിര്‍മിക്കുന്ന കമ്ബനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിൻ 14 ശതമാനമായും ഷോപ്പ് മാര്‍ജിൻ 20 ശതമാനമായും വര്‍ദ്ധിപ്പിക്കാൻ ബെവ്കോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.നിലവില്‍ വിദേശനിര്‍മിത വിദേശമദ്യത്തിന് വെയര്‍ഹൗസ് മാര്‍ജിൻ അഞ്ച് ശതമാനവും ഷോപ്പ് മാര്‍ജിൻ മൂന്ന് ശതമാനവുമാണ്.
മദ്യം വെയര്‍ഹൗസുകളില്‍ സൂക്ഷിക്കാനാണ് വെയര്‍ഹൗസ് മാര്‍ജിൻ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വില്‍പനയ്ക്കായാണ് ഷോപ്പ് മാര്‍ജിൻ ഈടാക്കുന്നത്. ആറ് മാസം മുമ്ബും വിദേശനിര്‍മിത വിദേശമദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan