Month: September 2023
-
Kerala
പുഞ്ചയില്‍ വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ആലപ്പുഴ:ചുനക്കരയില്‍ പുഞ്ചയില്‍ വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. അടൂര്‍ മണക്കാല സ്വദേശികളായ ബിജു-ശ്രീജ ദമ്ബതികളുടെ മകള്‍ ദേവനന്ദ(12) ആണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സ്‌കൂളിനടുത്തുള്ള പുഞ്ചയില്‍ കൂട്ടുകാരിക്കൊപ്പം പോയതായിരുന്നു ദേവനന്ദ. ഏറെ വൈകിയും കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചുനക്കര ഗവണ്‍മെന്റ് വിഎച്ച്‌എസ്‌എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.
Read More » -
Kerala
കോഴിക്കോട് മെത്ത ദേഹത്ത് വീണ് രണ്ടു വയസുകാരന്‍ മരിച്ചു
കോഴിക്കോട്: ചുമരില്‍ ചാരി വച്ച മെത്ത ദേഹത്ത് വീണ് രണ്ടു വയസുകാരന്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ മുക്കത്താണ് സംഭവം. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്ബതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ചുമരില്‍ ചാരി വച്ചിരുന്ന മെത്ത ഉറങ്ങിക്കിടക്കുകയായിരുന്ന ജെഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുളിക്കാന്‍ പോയി വന്ന ശേഷം നോക്കിയപ്പോഴാണ് മെത്തയുടെ അടിയില്‍ കിടക്കുന്ന ജെഫിനെ കണ്ടതെന്നാണ് മാതാവ് ജിന്‍സി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ കുട്ടിയെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നെന്നാണ് മാതാവ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുട്ടിയുടെ പിതാവ് സ്ഥലത്തില്ല.ജെഫിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read More » -
Kerala
ഇത്തവണയും മുടങ്ങാതെ ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജസ്ന സലീം ഗുരുവായൂരില്‍
തൃശൂര്‍ : ഉണ്ണിക്കണ്ണന് പിറന്നാള്‍ സമ്മാനവുമായി പതിവുപോലെ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ഗുരുവായൂരിലെത്തി.കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ജസ്ന അഷ്ടമിരോഹിണിക്കും വിഷുവിനും കണ്ണന്റെ ചിത്രങ്ങള്‍ വരച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ സമര്‍പ്പിക്കാറുണ്ട്. ചിത്രരചനയില്‍ കഴിവ് തെളിയിച്ച ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ വരക്കാറുള്ളൂ.ഡ്രൈവറായ ബാപ്പ അബ്‌ദുള്‍ മജീദും ഭാര്യയുമാണ് ജസ്‌നയ്‌ക്ക് കണ്ണനെ വരയ്‌ക്കാൻ പിന്തുണ നല്‍കിയത്.വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനെയാണ് ജസ്നയ്ക്ക് ഏറെയിഷ്ടം.അതിനാൽ ജസ്‌ന വരയ്‌ക്കുന്നതിൽ ഏറെയും ഈ ചിത്രമാണ്. ആദ്യം വരച്ച ചിത്രം നല്‍കിയത് നാട്ടിലെ തന്നെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കാണ്.അദ്ദേഹമാണ് ഗുരുവായൂരിൽ സമർപ്പിക്കാൻ പറഞ്ഞത്.പിന്നീട് ഇന്നേവരെ മുടക്കിയിട്ടില്ല.ഗുരുവായൂരപ്പനോടുള്ള ഇഷ്ടത്താല്‍ ചിത്രരചന തുടരുമെന്നും ജസ്ന വ്യക്തമാക്കി.
Read More » -
Kerala
ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
കൊച്ചി: ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റില്‍ രാജിനെയാണ് പോലീസ് പിടികൂടിയത്. അമ്മയും കുട്ടികളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രി 12.30-ഓടെ എല്ലാവരും കിടന്നു. വാതില്‍ പൂട്ടിയിരുന്നെങ്കിലും ജനല്‍ തുറന്നിട്ടിരുന്നു. ജനല്‍ വഴി കൈയിട്ട് താക്കോല്‍ കൈക്കലാക്കിയാണ് പ്രതി വാതില്‍തുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളില്‍ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.ഇയാൾ 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തൻപുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ കഴിഞ്ഞ ദിവസം…
Read More » -
Crime
കൊച്ചിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്റ്റിൽ
എറണാകുളം: കൊച്ചിയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിലായി. രണ്ട് പേർ പാലാരിവട്ടത്തും രണ്ട് പേർ ശാന്തിപുരത്തുമാണ് പിടിയിലായത്. പാലാരിവട്ടത്ത് പിടിയിലായവരിൽ നിന്ന് 54 ഗ്രാം എം.ഡി.എം.എയും ശാന്തിപുരത്ത് പിടിയിലായവരിൽ നിന്ന് 4.42 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്ത്. ലഹരി വിൽപനയ്ക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലായി 58.42 ഗ്രാം എംഡിഎംഎയാണ് ഇന്ന് കൊച്ചി പൊലീസ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് സ്വദേശി മുഹമ്മദ് റഷീദ് എന്നിവരാണ് പാലാരിവട്ടത്തു നിന്ന് ലഹരി മരുന്നുമായി പൊലീസിന്റെ പിടിയിലായത്. ഇവർ ബംഗളുരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയാണ് കൈവശമുണ്ടായിരുന്നത്. പാലാരിവട്ടത്തെ ഒരു ഹോട്ടലിന് സമീപം വെച്ച് ഇവർ ഇത് വിൽപന നടത്താൻ ശ്രമിച്ചു. ഇവിടെ വെച്ചുതന്നെ രണ്ട് പേരും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ശാന്തിപുരത്ത് നടത്തിയ പരിശോധനയിൽ കൊച്ചി സ്വദേശികളായ സുൽഫിക്കർ, നോയൽ എന്നിവരും അറസ്റ്റിലായി. ഇവരുടെ കൈവശം 4.42 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. ഇവരും വിൽപനയ്ക്കാണ് എംഡിഎംഎ എത്തിച്ചത് എന്ന് പൊലീസ്…
Read More » -
Health
ഹൃദയത്തെ കാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ…
ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. നല്ല ഹൃദയാരോഗ്യത്തിനായി ചെറുപ്പത്തിലേ തീരുമാനമെടുക്കണം. പ്രധാനമായും പുകയിലയുടെ ഉപയോഗം, വ്യായാമത്തിന്റെ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, മദ്യത്തിന്റെ അമിതോപയോഗം എന്നിവയാണ് ഹൃദയത്തിന്റെ അനാരോഗ്യത്തിലേക്ക് നയിക്കുന്നത്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് നട്സുകൾ. നട്‌സുകൾ ഇല്ലാതെ സമീകൃതാഹാരം അപൂർണ്ണമാണ്. അവശ്യ പോഷകങ്ങൾ അടങ്ങിയതിനാൽ ഊർജ്ജം നൽകുന്ന നട്‌സുകൾ പതിവായി കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായ ഇവയിൽ വിറ്റാമിനുകളും ധാതുക്കളും സമ്പുഷ്ടമായ അളവിൽ നിറഞ്ഞിട്ടുമുണ്ട്. ‘കിഡ്‌നി ബീൻസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങളിൽ ധാതുക്കളും പൂരിത കൊഴുപ്പില്ലാത്ത നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നു. കൂടാതെ, ഉയർന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന് ചില ഗുണങ്ങൾ നൽകുന്നു…’ – പൂനെയിലെ അപ്പോളോ ക്ലിനിക്കിലെ ഡയറ്റീഷ്യൻ ഡോ. പ്രാചി ഭഗവത് പറയുന്നു. ഹൃദയത്തെ കാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ… ഒന്ന്… ബദാം, വാൽനട്ട്, പിസ്ത, തുടങ്ങിയ നട്സുകളിൽ ആരോഗ്യകരമായ…
Read More » -
Kerala
വയലൻസ് ഇത്തിരി കൂടുതലാണ് എന്നതെ ഉള്ളൂ. വില്ലനും കൊള്ളാം. വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു വിനായകന്റേത്: ചാണ്ടി ഉമ്മൻ
റിലീസ് ചെയ്ത് ഒരുമാസം പിന്നിട്ട്, ഒടിടിയിൽ റിലീസ് ചെയ്തിട്ടും എങ്ങും ജയിലർ തന്നെയാണ് തരംഗം. കഴിഞ്ഞ ദിവസം ചിത്രം കാണാൻ ചാണ്ടി ഉമ്മൻ എത്തിയത് വാർത്തകളിൽ ഇടംനേടിയിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം ചാണ്ടി ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “വയലൻസ് ഇത്തിരി കൂടുതലാണ് എന്നതെ ഉള്ളൂ. പിന്നെ എക്സ്പക്ടഡ് ആണ്. വില്ലനും കൊള്ളാം. വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു വിനായകന്റേത്. അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് ഞാൻ”, എന്നാണ് ചാണ്ടി ഉമ്മൻ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നല്ല സിനിമയാണെന്ന് അറിഞ്ഞത് കൊണ്ടാണ് തിയറ്ററിൽ എത്തിയതെന്നും ലാസ്റ്റ് ഷോ കണ്ട് പോകാമെന്ന് കരുതിയെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. സിനിമ കാണുന്നത് ഭാഷ പഠിക്കാനാണെന്നും തമിഴ്, തെലുങ്ക് സിനിമകൾ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇന്ന് മുതൽ ജയിലർ ഒടിടിയിൽ സ്ട്രീംഗ് ആരംഭിച്ചു കഴിഞ്ഞു. ആമസോൺ പ്രൈമിൽ ആണ് സ്ട്രീം. തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്…
Read More » -
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍; മാലിന്യം തള്ളിയാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടി പിഴ ഈടാക്കും: മന്ത്രി രാജേഷ്
പാലക്കാട്: പൊതുസ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ രാത്രിയും പുലർച്ചെയും പരിശോധനകൾ നടത്തണം. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മാലിന്യം തള്ളുന്നവരുടെ വാഹനങ്ങൾ കണ്ടുകെട്ടി പിഴ ഈടാക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്നും മാലിന്യം വലിച്ചെറിയൽ തടയുന്നതിനായി വ്യാപകമായി ക്യാമറകൾ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാലക്കാട് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ രണ്ടാംഘട്ട പ്രവർത്തന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാതയോരങ്ങളിൽ ബോട്ടിൽ ബൂത്തിന് പുറമെ മാലിന്യക്കൊട്ടകൾ സ്ഥാപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ”പൊതുസ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ വഴിയോ സ്‌പോൺസർഷിപ്പ് വഴിയോ മാലിന്യക്കൊട്ടകൾ സ്ഥാപിക്കണം. വ്യാപാര സ്ഥാപനങ്ങളിലും ഇവ കർശനമാക്കണം. വലിയതോതിൽ മാലിന്യം തള്ളുന്ന കല്യാണമണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, കാറ്ററിംഗ് സെന്ററുകളിൽ നിന്ന് മാലിന്യം പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പൂർണമായ മാലിന്യസംസ്‌കരണ സംവിധാനം ഇവിടങ്ങളിൽ ഉറപ്പാക്കുന്നത് പരിശോധന വിധേയമാക്കണം. ഓഡിറ്റോറിയങ്ങളുടെ സീറ്റിന്റെ എണ്ണം അടിസ്ഥാനമാക്കി മതിയായ എണ്ണം മാലിന്യക്കൊട്ടകൾ സ്ഥാപിക്കണം. കാറ്ററിങ് സ്ഥാപന…
Read More » -
Kerala
സംസ്ഥാനത്ത് മഴ ഇനിയും ശക്തമാവുമോ? മുന്നറിയിപ്പുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ലഭിച്ചു. നിലവിൽ തെക്കൻ ഛത്തീസ്‍ഗഡിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതായും മൺസൂൺ പാത്തി അടുത്ത നാല് ദിവസം സജീവമായി തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതു കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇതിന് പുറമെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച (8/9/2023) ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ശനിയാഴ്ച (9/9/2023) എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,…
Read More » -
Business
വാങ്ങാൻ ആളില്ല, യൂസ്‍ഡ് ഇലക്ട്രിക്ക് കാര്‍ വിലകൾ താഴേക്ക്; ഒറ്റവര്‍ഷത്തിനകം വില കുത്തനെ ഇടിഞ്ഞ് ഈ കാറുകള്‍!
സാങ്കേതികവിദ്യ വികസിക്കുകയും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പുതിയ മോഡലുകളുടെ വിലകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനാൽ ആഗോളതലത്തിൽ യൂസ്‍ഡ് ഇലക്ട്രിക്ക് കാർ വിലകൾ താഴേക്ക് പോകുകയാണ്. സെക്കൻഡ് ഹാൻഡ് ഇവികളുടെ പുനർവിൽപ്പന വില കഴിഞ്ഞ ഒരു വർഷമായി ഇടിയുന്നത് തുടരുന്നു. ഉപയോഗിച്ച ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകളുടെ ഡിമാൻഡ് കുറയുന്നതിനാൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹന മൂല്യങ്ങൾ കുറയുന്നത് തുടരുന്നുവെന്ന് ഒരു പുതിയ പഠനം പറയുന്നു. ഒരു വർഷത്തിനുള്ളിൽ ഇവികൾക്ക് അവയുടെ യഥാർത്ഥ മൂല്യത്തിന്റെ പകുതി വരെ നഷ്‍ടപ്പെടുന്നതായി അന്താരാഷ്‍ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസത്തെ അപേക്ഷിച്ച് 2022 ഒക്‌ടോബറിൽ ഇറങ്ങിയ 10,000 മൈൽ ഓടിയ ഒരു വർഷം പഴക്കമുള്ള മോഡലിനെ അടിസ്ഥാനമാക്കിയാണ് ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ട മികച്ച 10 കാറുകൾ ഉൾപ്പെടുന്ന ചുവടെയുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്യൂഷോ ഇ-208 കഴിഞ്ഞ വർഷത്തേക്കാൾ 37% ഇടിവാണ് പ്യൂഷോയ്ക്ക് ഉണ്ടായിരിക്കുന്നത്. 2019-ൽ ആദ്യമായി പുറത്തിറക്കിയ ഇ-208 സാമ്പത്തിക ഉപയോഗത്തിനും 224 എന്ന ഉയർന്ന റേഞ്ചിനും…
Read More »