Month: September 2023
-
Crime
പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ വൻ കുഴൽപ്പണ വേട്ട; കോയമ്പത്തൂരിൽ നിന്ന് വന്ന കാറിലെ രഹസ്യ അറയിൽ നിന്ന് പിടിച്ചെടുത്തത് 55 ലക്ഷം രൂപ
പാലക്കാട്: പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 55 ലക്ഷം രൂപയാണ് പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്. കോയമ്പത്തൂർ ഭാഗത്ത് നിന്ന് വന്ന കാറിൽ നിന്നാണ് രേഖകളില്ലാത്ത പണം പിടിച്ചതെന്ന് എക്സൈസ് സംഘം അറിയിച്ചു. കാറിന്‍റെ പിൻവശത്തെ രഹസ്യ അറയിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ചാക്കുകളിലായായിരുന്നു പണം ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ മണികണ്ഠൻ, അഭിലാഷ്, മോഹനൻ കൃഷ്ണഗുപ്ത, എന്നിവരെ വാളയാർ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് കഴിഞ്ഞ മാസം അവസാനം ഓപ്പറേഷൻ ട്രഷർ ഹണ്ട് നടത്തിയിരുന്നു. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാറശാല ചെക്പോസ്റ്റിൽ നിന്ന് 11,900 രൂപ കണ്ടെത്തി. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലി പണവും കണ്ടെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിന്ന് 3950 രൂപയുമാണ് വിജിലൻസ് കണ്ടെത്തിയത്. വേലന്താവളം ചെക്ക്പോസ്റ്റിൽ നിന്ന്…
Read More » -
NEWS
പൊതുവിദ്യാലയങ്ങളിൽ അബയ, ഖമീസ് നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രംഗത്ത്
പാരീസ്: പൊതുവിദ്യാലയങ്ങളിൽ അബയ, ഖമീസ് (മുസ്ലീം സ്ത്രീകളും പുരുഷന്മാരും ധരിക്കുന്ന നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ) – നിരോധിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തി. ഫ്രഞ്ച് സർക്കാർ ഇസ്‌ലാമോഫോബിക് നയത്തിൽ നിന്ന് പിന്മാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് പഠിപ്പും അധ്യാപനവും മുടക്കി പ്രതിഷേധം ആരംഭിച്ചത്. സ്റ്റെയിൻസിലെ മൗറീസ് ഉട്രില്ലോ ഹൈസ്‌കൂളിലാണ് പ്രതിഷേധം നടന്നത്. ഞങ്ങളുടെ വസ്ത്രം പൊലീസ് തീരുമാനിക്കേണ്ടതില്ല. അബായയോ ഖാമിയോ ധരിക്കുന്ന വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. മാസങ്ങളായി പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയുണ്ടായി. അക്കാര്യത്തിൽ നടപടിയുണ്ടായില്ല. എന്നാൽ അബായ ധരിക്കുന്നത് വിലക്കാൻ സമയം കണ്ടെത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു. രക്ഷിതാക്കളും സമരത്തിൽ പങ്കെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ന്യൂനപക്ഷമുള്ള രാജ്യമാണ് ഫ്രാൻസ്. മത ചിഹ്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പും വിവാദമുണ്ടായിരുന്നു. തിങ്കളാഴ്ച അബായ ധരിച്ചെത്തിയ നിരവധി പെൺകുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഫ്രാൻസിലെ സ്കൂളുകളിൽ മതചിഹ്നങ്ങൾ കർശനമായി നിരോധിച്ചിരുന്നു. കുരിശുകളോ ജൂതരുടെ ചിഹ്നങ്ങളോ ധരിക്കുന്നതും മുമ്പ് നിരോധിച്ചു. 2004-ൽ സ്കൂളുകളിൽ…
Read More » -
India
തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വെറുതെ വിട്ട വിജിലൻസ് കേസുകളിൽ പുനഃപരിശോധന: രണ്ട് കേസുകളിൽ കൂടി പുന:പരിശോധന പ്രഖ്യപ്പിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വെറുതെ വിട്ട വിജിലൻസ് കേസുകളിൽ പുനഃപരിശോധന ഉണ്ടാകുമെന്ന് അറിയിച്ചതിന് പിന്നാലെ രണ്ട് കേസുകളിൽ കൂടി പുന:പരിശോധന പ്രഖ്യപ്പിച്ച് മദ്രാസ് ഹൈക്കോടതി. ഡിഎംകെ മന്ത്രി ഐ പെരിയ സ്വാമിയെ വെറുതെ വിട്ട ഉത്തരവും എഐഎഡിഎംകെയുടെ മുൻ മന്ത്രി ബി വളർമതിയെ വെറുതെ വിട്ട നടപടിയും പുന:പരിശോധക്കും. ഇതോടെ സമാനമായ ആറു കേസുകളിൽ കോടതി പുന:പരിശോധനയ്ക്ക് ഉത്തരവിട്ടു. നേരത്തെ അനധികൃത സ്വത്തു സാമ്പാദന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തെ വെറുതെവിട്ട ഉത്തരവിനെതിരായ പുനഃപരിശോധന നടപടിയായിരുന്നു മദ്രാസ് ഹൈക്കോടതി ആദ്യം പ്രഖ്യാപിച്ചത്. അന്ന് രൂക്ഷവിമർശനമാണ് തമിഴ്നാട് വിജിലൻസിന് നേരെ ഹൈക്കോടതി ഉയർത്തിയത്. വിജിലൻസിന് ഓന്തിന്‍റെ സ്വഭാവമാണെന്നായിരുന്നു കോടതി വിമര്‍ശിച്ചത്. ഭരണം മാറുന്നതിനനുസരിച്ച് വിജിലൻസിന്റെ നിറം മാറുന്നെന്നും നിർഭാഗ്യവശാൽ അന്ന് രൂപീകരിച്ച പ്രത്യേക കോടതി അതിന് ഒത്താശ ചെയുന്നെന്നും നീതിന്യായവ്യവസ്ഥ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. പനീർസൽവത്തെ രക്ഷിക്കാൻ വിജിലൻസ് വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും പാർട്ടി ഏതെന്ന് ഹൈക്കോടതിക്ക്…
Read More » -
Kerala
പട്ടിക്കാട് ചെമ്പൂത്ര കുരങ്ങന്‍പാറ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 12 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ്; കൈക്കൂപ്പി കരഞ്ഞ് അമ്മമാര്‍, ഒഴിപ്പിക്കലില്‍ നാടകീയ രംഗങ്ങൾ; ഉദ്യോഗസ്ഥർ മടങ്ങി
തൃശൂര്‍: പട്ടിക്കാട് ചെമ്പൂത്ര കുരങ്ങന്‍പാറ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 12 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ തഹസില്‍ദാരുടെയും ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ഒഴിപ്പിക്കാന്‍ എത്തിയെങ്കിലും വീട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു. ഇവര്‍ക്ക് പിന്തുണയുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഒഴിപ്പിക്കല്‍ നടപടിയില്‍ സഹകരിക്കണമെന്ന് പൊലീസും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ ഒഴിഞ്ഞുപോകാന്‍ തയാറാണെന്നും 50 വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നു എന്നും ഭൂമി വാങ്ങുവാനോ വീട് വയ്ക്കുവാനോ സാമ്പത്തികശേഷിയില്ലാത്ത തങ്ങള്‍ക്ക് പുനരധിവാസം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൂട്ട ആത്മഹത്യേയേ വഴിയുള്ളൂവെന്നും വയസായ അമ്മമാര്‍ കരഞ്ഞു കൈകൂപ്പി തഹസില്‍ദാരെ അറിയിച്ചു. തുടര്‍ന്ന് ചിലര്‍ വഴിയില്‍ കുത്തിയിരുന്നു. ഉദ്യോഗസ്ഥരെ കടത്തിവിട്ടില്ല. ഇതിനിടയില്‍ 80 വയസുള്ള ശാന്ത തലകറങ്ങി വീണു. സംഭവം രൂക്ഷമാകുമെന്ന സ്ഥിതി വന്നപ്പോള്‍ ജനങ്ങളെ ആക്രമിച്ചുകൊണ്ട് നിയമം നടപ്പാക്കാന്‍ എസ് ഐ ബിബിന്‍ ബിയും തഹസില്‍ദാര്‍ ടി ജയശ്രീയും തയാറായില്ല. തുടര്‍ന്ന്…
Read More » -
Kerala
സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യ രാഷ്ട്രീയ ശത്രു കോൺഗ്രസാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യ രാഷ്ട്രീയ ശത്രു കോൺഗ്രസാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ആശയപരമായ ശത്രുവാണ് കമ്മ്യൂണിസ്റ്റ്. എന്നാൽ പൊളിറ്റിക്കൽ ശത്രു വളരെ സേഫ് സോണിലൂടെയാണ് പോവുന്നത്. കോൺഗ്രസിനെ തകർക്കാൻ ബിജെപി ശക്തമായ നിലപാട് എടുക്കണം. കോൺഗ്രസിനെ കേരളത്തിൽ നമ്പർ വൺ ശത്രുവായി പ്രഖ്യാപിക്കണം. കേരളത്തിൽ കോൺഗ്രസാണ് ബിജെപിയെ തകർക്കുന്നത്. ഇന്ത്യയിൽ തകർക്കുന്നതും കോൺഗ്രസാണ്. കാരണം സിപിഎം ഇന്ത്യയിൽ ബിജെപിക്ക് എതിരാളിയേ അല്ലെന്നും ബി ഗോപാലകൃഷ്ണൻ ന്യൂസ് അവറിൽ പറഞ്ഞു. ബിജെപിയുടെ ഒന്നാമത്തെ ശത്രു ആര് എന്നതിൽ ഒരു വിചിന്തനം ആവശ്യമാണെന്ന്. ഇത് ബിജെപി സ്വയം ചെയ്യേണ്ടതാണ്. പാർട്ടി സ്വയം ചെയ്യണ്ടേതാണ്. ബിജെപിക്ക് കിട്ടേണ്ട വോട്ടുകൾ കിട്ടുന്നില്ലെന്നത് വസ്തുതയാണെന്നും ഗോപാലകൃഷ്ണൻപറഞ്ഞു. ബിജെപിയുടെ വോട്ട് കേരളത്തിൽ 12 ശതമാനം ഉണ്ടല്ലോ. ഈ ശതമാനം ഇല്ലാതിരുന്ന യുപിയും കർണാടകയും മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് ഭരണം ബിജെപിയാണ്. ശബരിമല വിഷയത്തിലായാലും ബിജെപിക്ക് വരണ്ടേതായിട്ടുള്ള വോട്ടുകൾ ബിജെപി ജയിക്കില്ല, അതിന് പകരം ദുർഭരണം ഒഴിവാക്കണം…
Read More » -
India
ജി20ക്ക് മുന്നോടിയായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു; കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്കെതിരേ ബിജെപി
ദില്ലി: കോൺഗ്രസ് നേതാവ് പവൻ ഖേര വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതായി ബിജെപി. ദില്ലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് ആഗോള നേതാക്കളുടെയും ജനപ്രീതിയുടെ അടിസ്ഥാനത്തിൽ കട്ടൗട്ടുകൾ ദില്ലി ബിജെപി നേതാവ് വിജയ് ഗോയൽ സ്ഥാപിച്ചതായി കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചിരുന്നു. എന്നാൽ, ബാനറുകൾ പഴയതാണെന്നും കോൺഗ്രസ് നേതാവ് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നും ബിജെപി തിരിച്ചടിച്ചു. എക്സിലാണ് പവൻ ഖേര വിജയ് ഗോയലിനെതിരെ രംഗത്തെത്തിയത്. ലോകത്തെ ഏറ്റവും ജനപ്രിയമായ ആഗോള നേതാവ് എന്ന അടിക്കുറിപ്പോടെയുള്ള കട്ടൗട്ടാണ് പവൻ ഖേര ചൂണ്ടിക്കാട്ടിയത്. ഈ വർഷമാദ്യം, ‘മോർണിംഗ് കൺസൾട്ട്’ എന്ന സ്ഥാപനം ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ നടത്തിയ സർവേയിൽ 78 ശതമാനം പേരുടെ പിന്തുണയുള്ള ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി മോദി. 22 നേതാക്കളിൽ നടത്തിയ സർവേയിൽ പ്രധാനമന്ത്രി മോദിയാണ് ഒന്നാമത്. മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ രണ്ടാം സ്ഥാനത്തും സ്വിസ്…
Read More » -
Kerala
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റിയാബ് പുന:സംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ലിക്ക് സെക്ടർ ട്രാൻസ്ഫർമേഷന് രൂപം നൽകി സർക്കാർ
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന റിയാബ് പുന:സംഘടിപ്പിച്ച് ബോർഡ് ഫോർ പബ്ലിക്ക് സെക്ടർ ട്രാൻസ്ഫർമേഷന് സർക്കാർ രൂപം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ആധുനികവൽക്കരിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരമാണിത്. പുതുതായി രൂപം നൽകിയ ബിപിടിയുടെ ചെയർമാനായി ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ അജിത് കുമാറിനേയും മെമ്പർ സെക്രട്ടറിയായി പി സതീഷ് കുമാറിനേയും നിയമിച്ചു. നിലവിൽ കേരളാ സിറാമിക്സ് എംഡിയാണ് സതീഷ് കുമാർ. പൊതു മേഖലയെ കാലാനുസൃതമായി നവീകരിക്കുന്നതിൽ പ്രധാന ചുവടുവെയ്പാണ് ബിപിടിയുടെ രൂപീകരണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും സാങ്കേതിക-സാമ്പത്തിക – മാനേജ്മെന്റ് മേഖലകളിൽ പിന്തുണ നൽകുകയുമായിരുന്നു റിയാബിന്റെ പ്രധാന ചുമതല. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വത്തോട് കൂടിയ പ്രവർത്തന സ്വയം ഭരണാധികാരം നൽകുന്നതിന് പോൾ ആന്റണി കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. റിയാബ്…
Read More » -
Kerala
85 വർഷം പഴക്കമുള്ള മുന്നാധാരം കണ്ടെത്തി അവകാശ നിർണയം നടത്തണമെന്ന്; പോക്കുവരവ് സമയബന്ധിതമായി നടത്തി നൽകാത്ത വില്ലേജ് ഓഫീസർക്കെതിരെ നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: പോക്കുവരവ് സമയബന്ധിതമായി നടത്തി നൽകാത്ത വില്ലേജ് ഓഫീസർക്കെതിരെ നടപടിക്ക് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പോക്കുവരവ് വൈകിയത് വസ്തു ഉടമ പരാതി നൽകിയപ്പോൾ 85 വർഷം പഴക്കമുള്ള മുന്നാധാരം കണ്ടെത്തി അവകാശ നിർണയം നടത്തണമെന്ന സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് തൃശൂർ വില്ലേജ് ഓഫീസർ പോക്കുവരവ് മുടക്കിയെന്നാണ് ആരോപണം. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. പരാതിക്കാരിയായ തൃശൂർ പൂത്തോൾ കുറുവത്ത് വീട്ടിൽ കെ ആർ രശ്മിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ പോക്കുവരവ് എത്രയും വേഗം നടത്തണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി തൃശൂർ വില്ലേജ് ഓഫീസർക്ക് ഉത്തരവ് നൽകി. തൃശൂർ വില്ലേജ് ഓഫീസർമാരായിരുന്ന കെ ആർ രാകേഷ്, സി ദീപ, തഹസീർദാരായിരുന്ന നീലകണ്ഠൻ, 2022 സെപ്തംബർ 22- ന് കമ്മീഷനിൽ റിപ്പോർട്ട് നല്കിയ ഡപ്യൂട്ടി കളക്ടർ (എൽ. ആർ) എന്നിവരിൽ നിന്നും വിശദീകരണം വാങ്ങിയ ശേഷം ഇത്തരത്തിലുള്ള അഴിമതി പ്രവണത ഭാവിയിൽ ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ നടപടി…
Read More » -
Kerala
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അറബികടലിൽ കാലവർഷക്കാറ്റ് പതിയെ ശക്തി പ്രാപിക്കുന്നു; എല്ലാ ജില്ലകളിലും മഴ തുടരാനാണ് സാധ്യത
തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അറബികടലിൽ കാലവർഷക്കാറ്റ് പതിയെ ശക്തി പ്രാപിക്കുന്നുണ്ടെന്ന് കാലാവസ്ഥ വിഭാഗം. ചക്രവാതചുഴിയുടെ സ്വാധീനത്താല്‍ എല്ലാ ജില്ലകളിലും മഴ തുടരാനാണ് സാധ്യത. രാത്രിയോടെ അറബിക്കടലിൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റിന്‍റെ ശക്തി കൂടാനും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും നൽകിയിട്ടുണ്ട്. സെപ്റ്റംബർ 07 മുതൽ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ദിവസങ്ങളിലെ മഴ…
Read More » -
India
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസ്: ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പ്രതിയായ വധശ്രമക്കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എൻ നഗരേഷ് ആണ് പുതുതായി കേസ് പരിഗണിക്കുക. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ആണ് നടപടി. വധശ്രമ കേസിൽ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ച ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. നിലവിലുള്ള എം പി അയോഗ്യൻ ആയാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വരുമെന്നും ഖജനാവിന് നഷ്ടം ഉണ്ടാക്കും എന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചത്. എന്നാൽ കുറ്റകൃത്യത്തിന്റെ ഗൗരവവും നിയമവശങ്ങളും പരിശോധിച്ചു വേണം കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 14നാണ് കേസ് വീണ്ടും പരിഗണിക്കുക. 2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.…
Read More »