കോട്ടയം:ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വികസനത്തിന്റെ ചൂളംവിളി.റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ച അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷൻ വികസനത്തിനായി 8 കോടി രൂപ അനുവദിച്ചു.
രണ്ടു ഘട്ടങ്ങളായി റെയില്‍വേ സ്റ്റേഷനും പരിസരവും പൂര്‍ണമായും ആധുനികവത്ക്കരിക്കും. ഡിസംബറിൽ പദ്ധതി പൂര്‍ത്തിയാക്കും.നവീകരണം ഇങ്ങനെ:
പാര്‍ക്കിംഗ് ഏരിയ വിപുലീകരണം
സ്റ്റേഷൻ മോടിപിടിപ്പിക്കല്‍
വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുവാൻ ഷെല്‍ട്ടറുകള്‍
പുതിയ കസേരകള്‍
ഇലക്‌ട്രോണിക് ഡിസ്‌പ്ലേ
റെസ്റ്റോറന്റ്, കഫ് റ്റേരിയ
പ്ലാറ്റ്‌ഫോം ഗ്രാനൈറ്റ് പാകല്‍
ലിഫ്റ്റുകള്‍ സ്ഥാപിക്കല്‍
ടോയ്ലറ്റ്, വെയ്റ്റിംഗ് ഹാള്‍ വിപുലീകരണം
ചങ്ങനാശേരി റയിൽവെ സ്റ്റേഷനൊപ്പം കോട്ടയത്ത് ഏറ്റുമാനൂരും അമൃത് ഭാരത് പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.