
മുംബൈ:സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ മാങ്കന്‍ താലൂക്കിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്‌കൂളില്‍ താലൂക്കുതല മത്സരത്തിനായുള്ള പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്.ഷൂ ലേസ് കെട്ടാന്‍ കുനിഞ്ഞ ഹുജേഫയുടെ തലയിലേക്ക് ജാവലിന്‍ കൊള്ളുകയായിരുന്നു.ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് തന്നെ മരണം സംഭവിച്ചെന്നും റായ്ഗഡ് അഡീഷണല്‍ എസ്പി അതുല്‍ ജെന്‍ഡെ പറഞ്ഞു.പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 147 പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തതായി എസ്പി അറിയിച്ചു.
അതേസമയം ഗ്രൗണ്ടില്‍ ജാവലിന്‍ ത്രോ പരിശീലനത്തിനു കുട്ടികള്‍ക്ക് മാനേജ്‌മെന്റ് അനുമതി നല്‍കിയിരുന്നില്ലെന്ന് പി ടി അധ്യാപകന്‍ ബന്ധുപവാര്‍ പ്രതികരിച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan