Month: May 2023

  • Kerala

    മലബാറിലെ 10 റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍സല്‍  സംവിധാനത്തിന് റെയില്‍വേയുടെ ചുവപ്പുസിഗ്നല്‍ 

    കണ്ണൂർ:മംഗളൂരുവിനും പാലക്കാടിനുമിടയിലുള്ള 10 സ്റ്റേഷനുകളിലെ പാര്‍സല്‍ സംവിധാനം ദക്ഷിണ റെയിൽവെ അവസാനിപ്പിച്ചു. ഇത് സംബന്ധിച്ച ദക്ഷിണ റെയില്‍വേ കമേഴ്സ്യല്‍ മാനേജറുടെ സര്‍ക്കുലര്‍ ചൊവ്വാഴ്ചയാണ് വിവിധ സ്റ്റേഷനുകളില്‍ ലഭിച്ചത്. മംഗളൂരു ആരക്കോണം, കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കണ്ണപുരം, മാഹി, കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി, മലപ്പുറത്ത് കുറ്റിപ്പുറം, പാലക്കാട് പട്ടാമ്ബി എന്നീ സ്റ്റേഷനുകളിലെ പാര്‍സല്‍ അയക്കുന്ന സംവിധാനമാണ് റയിൽവെ അവസാനിപ്പിക്കുന്നത്.   പാര്‍സല്‍ സംവിധാനം ജില്ലകളുടെ ആസ്ഥാന സ്റ്റേഷനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് തീരുമാനം.

    Read More »
  • Crime

    വെള്ളായണി കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ചു; ആക്രമിച്ചത് ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കുന്ന സഹപാഠി

    തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളജില്‍ പെണ്‍കുട്ടിയെ പൊള്ളലേല്‍പ്പിച്ച് സഹപാഠി. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പൊള്ളലേല്‍പ്പിച്ചത്. പ്രതിയും ആന്ധ്രാ സ്വദേശിനിയാണ്. ബി.എസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കുന്ന സഹപാഠിയാണ് പൊള്ളലേല്‍പ്പിച്ചത്. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 18നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പരാതി നല്‍കാന്‍ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളല്‍ കണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോളജില്‍ എത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് കോളജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • India

    മുസ്ലിം പെണ്‍കുട്ടികളെ സ്നേഹം നടിച്ച് മതം മാറ്റുന്നുവെന്ന് നോട്ടീസ്;10 പേർക്കെതിരെ കേസെടുത്ത് പോലീസ്

    ഇൻഡോര്‍: ആര്‍എസ്‌എസ്, ബജ്റംഗ്ദള്‍ സംഘടനകള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ പത്തോളം പേര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.മുസ്ലിം പെണ്‍കുട്ടികളെ സ്നേഹം നടിച്ച് മതം മാറ്റുന്നുവെന്ന് നോട്ടീസിൽ ഉള്ളത്. സോഷ്യല്‍മീഡിയകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ സ്കൂളിലും കോളേജിലും പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികളെ സ്നേഹം നടിച്ച്‌ ആര്‍എസ്‌എസ്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതം മാറ്റുന്നുവെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഓരോ വര്‍ഷവും 10 ലക്ഷം മുസ്ലിം പെണ്‍കുട്ടികളാണ് മതം മാറുന്നതെന്നും നോട്ടീസില്‍ പറയുന്നു. മെയ് 20നാണ് നോട്ടീസ് പ്രചരിപ്പിച്ചത്.   പരാതി ലഭിച്ചതിനെ തുടര്‍ന്ന് പേരറിയാത്ത 10 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.മതസ്പര്‍ധ വളര്‍ത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്.പ്രതികളെ പിടികൂടാൻ സിസടിവി അടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.ആര്‍എസ്‌എസിനെതിരെയും ബജ്റംഗ്ദളിനെതിരെയും മോശമായ പ്രയോഗമാണ് നോട്ടീസിലുള്ളതെന്നും പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കോണ്‍ഗ്രസ് കൗണ്‍സിലര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

    കോട്ടയം: കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച കൗണ്‍സിലര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ചങ്ങനാശേരി നഗരസഭ കൗണ്‍സിലറും ഒന്‍പതാം വാര്‍ഡ് അംഗവുമായ ഷൈനി ഷാജിയാണ് സഹകരണ ബാങ്കില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. വാഴപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ സഹകരണ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായാണ് ഷൈനി മത്സരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റി അംഗം, മുന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്നിവരടക്കമുള്ള പാനലിലാണ് ഷൈനിയും മത്സരിക്കുന്നത്. മേയ് 28 നാണ് തെരഞ്ഞെടുപ്പ്. ജനറല്‍ വിഭാഗത്തില്‍ ഒന്നാം നമ്പറായി സിപിഎം ഏരിയ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.പി. അജയകുമാറും രണ്ടാം നമ്പറായി ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡസലം പ്രസിഡന്റ് കുര്യന്‍ തൂമ്പുക്കലുമാണ് മത്സരിക്കുന്നത്. മുന്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.ടി. ജോസഫാണ് മൂന്നാം നമ്പര്‍ സ്ഥാനാര്‍ഥി. ഈ പാനലിലാണ് വനിതാ വിഭാഗത്തില്‍ 22-ാം നമ്പറായി ഷൈനി സെബാസ്റ്റ്യന്‍ എന്ന…

    Read More »
  • Crime

    വീട്ടിനുള്ളില്‍ 47 പവനും നോട്ടുകെട്ടുകളും കുഴിച്ചിട്ട നിലയില്‍; ‘കള്ളന്‍ കുമാര്‍’ പോലീസ് പിടിയില്‍

    തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ‘കള്ളന്‍ കുമാര്‍’ എന്നറിയപ്പെടുന്ന അനില്‍കുമാറി (36, ജയകുമാര്‍)ന്റെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ 47 പവന്‍ സ്വര്‍ണവും ഡോളര്‍ ശേഖരവും കണ്ടെത്തി. കവില്‍കടവില്‍ നടത്തിയ മോഷണത്തില്‍ അറസ്റ്റിലായ അനില്‍കുമാറുമായി നടത്തിയ തെളിവെടുപ്പിലാണു തൊണ്ടിമുതല്‍ പിടികൂടിയത്. കഴിഞ്ഞ 18 ാം തീയതി തിരുവനന്തപുരം കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ് അനില്‍കുമാര്‍ എന്ന ജയകുമാര്‍ പിടിയിലായത്. 22 ന് മെഡിക്കല്‍ കോളജ് സ്റ്റേഷന്‍ പരിധിയിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയുമായി തമ്പാനൂര്‍, മെഡിക്കല്‍ കോളജ് സിഐമാരുടെ നേതൃത്വത്തില്‍ വിളപ്പില്‍ശാലയില്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണ്ണവും മോഷണ മുതലുകളും പിടികൂടിയത്. ആള്‍വാസമില്ലാത്ത വീടിനുള്ളില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ വസ്തുക്കള്‍. ആരോഗ്യവകുപ്പില്‍നിന്നു വിരമിച്ച ദമ്പതിമാരുടെ പട്ടത്തെ വീട്ടില്‍നിന്ന് 45.5 പവന്‍ സ്വര്‍ണാഭരണങ്ങളും 1.80 ലക്ഷം രൂപയുമാണ് ഇയാള്‍ കവര്‍ന്നത്. വലിയശാല സ്വദേശി ബീനയുടെ വീട്ടില്‍നിന്ന് അന്‍പതിനായിരം രൂപ മൂല്യമുള്ള ഹോങ്കോങ് ഡോളറുകളും 30000 രൂപയും…

    Read More »
  • NEWS

    ലണ്ടനിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി

    ലണ്ടൻ: ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശിയായ ഹരികൃഷ്ണ (23) നാണ് മരിച്ചത്.മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എം.എസ്‍.സി സ്ട്രക്ചറല്‍ എൻജിനിയറിംങ് വിദ്യാര്‍ഥിയായിരുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഹരികൃഷ്ണൻ താമസിച്ചിരുന്നത്.കിടപ്പുമുറിയിലായിരുന്നു ഹരികൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഏതാനും മാസങ്ങള്‍ക്കു മുമ്ബാണ് ഇദ്ദേഹം ബ്രിട്ടനിലെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ‘ഹണി ട്രാപ്പില്‍’ കുടുക്കി രണ്ടു ലക്ഷം തട്ടി; 65 വയസുകാരനെ ചതിച്ചത് 43 വയസുകാരി

    മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്പിലെ 65 വയസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയതായി പരാതി. ചതിച്ചത് 43 വയസുകാരിയായ സ്ത്രീയെന്നും പരാതിക്കാരന്‍ പറയുന്നു. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോയെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണംവാങ്ങുകയായിരുന്നുവെന്നും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതിയായ സ്ത്രീ അവരുടെ ഫോണില്‍ നിന്നു കഴിഞ്ഞ മാര്‍ച്ച് 18ന് രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മുറ്റത്തെത്തിയപ്പോള്‍ അഞ്ച് പുരുഷന്‍മാര്‍ ചേര്‍ന്നു മൊബൈലില്‍ വീഡിയോ എടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഘം ആശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് 20 ന് രണ്ടു ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. നേരത്തെ സമാനമായി ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസ് ചങ്ങരംകുളം പോലീസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ തട്ടികൊണ്ട് പോയി മര്‍ദിച്ച് ആഡംബര…

    Read More »
  • NEWS

    ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം കൂടുന്നു; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്

    പരീക്ഷയിൽ തോറ്റ വിദ്യാർഥി ആത്മഹത്യ ചെയ്തു.പരീക്ഷാ ഫലം വരുന്നതോടെ  പത്രങ്ങളിൽ സ്ഥിരം വരുന്ന വാർത്തയാണിത്.എന്തുകൊണ്ടാണ് കുട്ടികൾ ഇത്രപെട്ടെന്ന് ആത്മഹത്യയിലേക്ക് എടുത്തു ചാടുന്നത് ? കാരണം പലതായിരിക്കും പലപ്പോഴും.മാതാപിതാക്കളോ ടീച്ചർമാരോ ഇത് അറിയാതെയും പോകുന്നു. പരീക്ഷയിലെ തോൽവിയോടെ ആത്മഹത്യയിൽ ആ ജീവിതം ഒടുങ്ങുകയും ചെയ്യും.ഇവിടെ ആരാണ് ഉത്തരവാദി? പക്വത ഇല്ലാത്ത ആ ജീവിതത്തെ മരണത്തിലേക്ക് തള്ളി വിട്ട നമ്മൾ തന്നെയാണ് അതിന്റെ ഉത്തരവാദി.പരീക്ഷയ്ക്കു മുൻപും പലവട്ടവും സ്കൂളിൽ കുട്ടികൾക്ക് കൗൺസിലിങ് നൽകണമെന്ന് പറയുന്നത് ഇതിനാലാണ്.ഫുൾ എ പ്ലസ് വാങ്ങണമെന്ന് തുടരെത്തുടരെ ഓതിക്കൊടുത്തു മാതാപിതാക്കളും അധ്യാപകരുമാണ് ഈ‌ കുട്ടികളുടെ മരണത്തിന്റെ ഒന്നും രണ്ടും പ്രതികൾ. പരീക്ഷയിൽ തോറ്റു, അല്ലെങ്കിൽ മാർക്ക് കുറഞ്ഞു എന്നീ കാരണത്താൽ ആത്മഹത്യ ചെയ്തു എന്ന് നാം പറയുന്ന വ്യക്തികൾ ഒരു പക്ഷെ നേരിടുന്ന പലതരം പ്രശ്നങ്ങളുടെ സമാപനം ആയിരിക്കാം ആത്മഹത്യ.അത് ശാരീരികമാകാം, മാനസികമാകാം, സാമൂഹികമാകാം, ഇവയെല്ലാം ആ വ്യക്തിയുടെ മനസ്സിനെ പലതരത്തിൽ മഥിച്ചു കൊണ്ടിരിക്കും.അതിനിടയിൽ പരീക്ഷാഫലം മറ്റൊരു വേദനയായി മാറുമ്പോൾ…

    Read More »
  • Crime

    മകളെ പീഡിപ്പിക്കാന്‍ ശ്രമം, വഴങ്ങിയില്ലെങ്കില്‍ വീട്ടുചെലവ് നോക്കില്ലെന്നും ഭീഷണി; വിമുക്തഭടന്‍ അറസ്റ്റില്‍

    ലഖ്‌നൗ: 19 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിമുക്തഭടന്‍ അറസ്റ്റില്‍. ലഖ്‌നൗ സുശാന്ത് ഗോള്‍ഫ് സിറ്റിയില്‍ താമസിക്കുന്ന വിമുക്തഭടനെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തില്‍നിന്ന് വിആര്‍എസ് എടുത്ത സൈനികനാണ് പ്രതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ മകളെ ഉപദ്രവിക്കുന്നതായാണ് പരാതിയെന്ന് പോലീസ് അറിയിച്ചു. ”അയാള്‍ എന്നെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ പലതവണ ശ്രമിക്കുകയും ചെയ്തു. ഇതുവരെയും ഞാന്‍ ഒരുവിധം പിടിച്ചുനിന്നു. എന്റെ അമ്മയെയും സഹോദരങ്ങളെയും അയാള്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. അയാള്‍ക്കൊപ്പം കിടക്ക പങ്കിട്ടില്ലെങ്കില്‍ ഞങ്ങളുടെ കാര്യങ്ങള്‍ നോക്കില്ലെന്നു പോലും ഭീഷണിപ്പെടുത്തി” -പെണ്‍കുട്ടി പോലീസിനോടു വെളിപ്പെടുത്തി. ”ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എന്നെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അന്ന് ഞാന്‍ ഒരുവിധത്തിലാണ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസമായി അയാള്‍ ഞങ്ങള്‍ക്ക് പണം പോലും നല്‍കുന്നില്ല. ഞങ്ങളുടെ ഒരു കാര്യവും നോക്കുന്നുമില്ല” -പെണ്‍കുട്ടി പറഞ്ഞു. അറസ്റ്റ് ചെയ്തു…

    Read More »
  • Kerala

    വീട്ടിലെ മാലിന്യം ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റില്‍ തള്ളുന്നു; പിടിച്ചാല്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

    തിരുവനന്തപുരം: വീടുകളിലെ മാലിന്യം ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ നിക്ഷേപിക്കുന്നതിനെതിരേ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ സര്‍ക്കുലര്‍. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്. വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാര്‍ ബക്കറ്റുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തി. അവശിഷ്ടങ്ങള്‍ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി ജീവനക്കാരില്‍നിന്നു പരാതികളും ലഭിച്ചു. എല്ലാ മൂന്നു മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിര്‍ദേശം നല്‍കാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങള്‍ ഓഫീസില്‍ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നു. സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകള്‍ക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും സിസിടിവിയില്‍ പതിഞ്ഞാല്‍ പിടിവീഴുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കുപ്പിയില്‍ അലങ്കാര ചെടികള്‍ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം നല്‍കി. പലയിടത്തും വെള്ളത്തില്‍ കൂത്താടികളുടെ…

    Read More »
Back to top button
error: