Month: May 2023
-
Kerala
പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കോണ്‍വെന്റിലെ അന്തേവാസിനി മരിച്ചു
പുനലൂർ:പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കോണ്‍വെന്റിലെ അന്തേവാസിനി മരിച്ചു. പുനലൂര്‍ മുസാവരികുന്ന് മദര്‍ തെരേസ അഗതിമന്ദിരത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തൊളിക്കോട് സ്വദേശിനി പി.പ്രഭ(52) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.കോണ്‍വെന്റ് വളപ്പിലെ പ്ലാവിന്‍ ചുവട്ടില്‍ വീണ ചക്ക എടുക്കാന്‍ മുറിയില്‍നിന്ന് ഇറങ്ങിയതായിരുന്നു പ്രഭ.ചക്ക വീണ് വൈദ്യുതി ലൈന്‍ പൊട്ടികിടക്കുന്ന വിവരം അറിയാതെ ലൈനില്‍ ചവിട്ടുകയായിരുന്നു. പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു .
Read More » -
LIFE
1001 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റുമായി സ്രോതസ് ജീവകാരുണ്യ സംഘടനയുടെ “സ്രോതസ് പ്രയോജനി 2023”
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്രോതസ് ജീവകാരുണ്യ സംഘടന ‘സ്രോതസ് പ്രയോജനി 2023’ എന്ന പേരിൽ കേരളത്തിലെ വിവിധ സ്കൂളുകളിലെ 1001 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്യുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്ക ആയിരുന്ന കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം സ്രോതസ് നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് സൗജന്യവിദ്യാഭ്യാസ കിറ്റ് വിതരണം. പദ്ധതിയുടെ ഉദ്ഘാടനം 26ന് രാവിലെ 11ന് പന്തളം എമിനന്സ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ആന്റോ ആൻ്റണി എം.പി. നിർവഹിക്കും. യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രീയ – സാമൂഹ്യ-സാംസ്കാരിക-സഭാ മേഖലകളിലെ…
Read More » -
Movie
‘കാർത്തി’യുടെ പിറന്നാൾ ദിനത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ട് ‘ജപ്പാൻ’ ടീസർ എത്തി
സി.കെ അജയ് കുമാർ, പി ആർ ഒ നടൻ കാർത്തിയുടെ 25-മത്തെ സിനിമ ജപ്പാൻ്റെ ടീസർ താരത്തിൻ്റെ ജൻമദിനം പ്രമാണിച്ച് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. ‘ആരാണു ജപ്പാൻ ? അവന് കുമ്പസാരത്തിൻ്റെ ആവശ്യമില്ല. ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ്.’ എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ജപ്പാൻ.’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് ‘ജപ്പാൻ’ അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ…
Read More » -
Kerala
ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ വീശി അടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ട ന്യൂനമർദപാത്തിയാണ് മഴയ്ക്ക് കാരണം.ഇന്ന് പുലർച്ചെ വിവിധ ജില്ലകളിൽ മഴ ലഭിച്ചു.മോശം കാലാവസ്ഥയ്ക്ക് സാധ്യയുള്ളതിനാൽ ഞായറാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.25-ാം തീയതി മുതല്‍ 27 വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 26 നും 27നും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ തീയതികളില്‍ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Read More » -
Kerala
സ്കൂൾ വാഹനം; മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ്
1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്. [MV ആക്ട് 1988-S 2 (11)]. 2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. 3. സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ”ON SCHOOL DUTY” എന്ന ബോർഡ് പ്രദർശിപ്പിക്കണം. 4. സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു. 5. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം. 6. സ്കൂൾ വാഹനങ്ങൾ(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും…
Read More » -
Kerala
ഒരു എസ്.പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമകള്‍; വെളിപ്പെടുത്തലുമായി കമ്മിഷണര്‍
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ പോലും ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണം. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ പറഞ്ഞു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നു പറച്ചില്‍. നമ്മുടെ സഹപ്രവര്‍ത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മള്‍ ജീവിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്സിന് അകത്ത് ഇത്തരത്തില്‍ സംഭവിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണു തുറന്ന് പരിശോധിക്കണം. എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ഉള്‍പ്പെടെ മയക്കുമരുന്നിന് അടിമയായ ആള്‍ക്കാരുണ്ട്. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയായതോടെ, അദ്ദേഹത്തിന്റെ കുടുംബവും വലിയ പ്രശ്നത്തിലായി. ഇത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇതു വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. കേരളത്തില്‍ കഞ്ചാവ്, എംഡിഎംഎ ഉപയോഗം വര്‍ധിക്കുകയാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.
Read More » -
Kerala
കള്ളക്കേസെടുത്തവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാവ്
ഇടുക്കി: കാട്ടിറച്ചിയുമായി പിടികൂടിയെന്ന കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുന്‍പിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി 2022 സെപ്റ്റംബര്‍ 20ന് ആണ് കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തില്‍ കള്ളക്കേസ് എടുത്തത്. 10 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയപ്പോഴാണ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ തന്നെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്യുകയായിരുന്നെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തില്‍ അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ മേലുദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അടക്കം 7 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തിരുന്നു. കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിട്ടും കേസ് പിന്‍വലിക്കാതിരുന്നതിനെ തുടര്‍ന്ന് സരുണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വനം വകുപ്പ് അധികൃതര്‍ നടപടികള്‍ വൈകിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ കേസിന്റെ തുടര്‍…
Read More » -
Kerala
ഗ്ലാസ്സ് ബ്രിഡ്ജ് തിരുവനന്തപുരത്തും
തിരുവനന്തപുരം:വിദേശരാജ്യങ്ങളിലേതുപോലെ കേരളത്തിലും ഗ്ലാസ്സുകൊണ്ടുള്ള പാലം വരുന്നു. തലസ്ഥാന നഗരിയില്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് പുതിയതായി പാലം എത്തുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ഗ്ളാസ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഗ്ളാസ് ബ്രിഡ്‌ജിനുപുറമേ ടോയ് ട്രെയിൻ സര്‍വ്വീസ്, വെര്‍ച്വല്‍ റിയാലിറ്റി സോണ്‍, പെറ്റ്സ് പാര്‍ക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തില്‍ വയനാടുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് ആദ്യമായി ഗ്ളാസ് ബ്രിഡ്‌ജ് നിര്‍മിച്ചത്.ഇതിനു പിന്നാലെയാണ് ഇപ്പോൾ തിരുവനന്തപുരത്ത് സർക്കാർ തന്നെ മുൻകൈയെടുത്ത് ടൂറിസം വകുപ്പിന് കീഴില്‍ ഗ്ലാസ്സ് ബ്രിഡ്ജ് നിർമ്മിക്കുന്നത്.
Read More » -
Kerala
ഓഫീസിലെ മറ്റുള്ളവര്‍ അറിയാതെ വരുമോ? അഴിമതിക്കാര്‍ വലിയ പ്രയാസം നേരിടേണ്ടിവരും; പാലക്കാട്ടെ കൈക്കൂലിയില്‍ തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍വീസില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൗരവമായ വിഷയമാണ്. അത്തരമൊരു ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞദിവസം പാലക്കാട്ട് പിടികൂടിയത്. അഴിമതി ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല. മഹാഭൂരിഭാഗവും സംശുദ്ധരായി സര്‍വീസ് ജീവിതം നയിക്കുന്നവരാണ്. പക്ഷെ ഒരു വിഭാഗം കൈക്കൂലി രുചി അറിഞ്ഞവരാണ്. ആ രുചിയില്‍ നിന്നും അവര്‍ മാറുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരാളായ വില്ലേജ് അസിസ്റ്റന്റാണ് കഴിഞ്ഞദിവസം പിടിയിലായത്. പാലക്കാട്ടെ കൈക്കൂലി വകുപ്പിനും നാടിനും നാണക്കേടുണ്ടാക്കുന്നതാണ്. വില്ലേജ് ഓഫീസ് എന്നത് വളരെ ചെറിയ ഓഫീസാണ്. വലിയ ഓഫീസാണെങ്കില്‍ ഒരാള്‍ ഒരു മൂലയില്‍ ഇരുന്ന് ചെയ്താല്‍ മറ്റുള്ളവര്‍ അറിയണമെന്നില്ല. അതേസമയം, വില്ലേജ് ഓഫീസ് പോലെ ചെറിയ ഓഫീസില്‍ ഒരാള്‍ വഴിവിട്ട് എന്തെങ്കിലും ചെയ്താല്‍ അത് അറിയാതിരിക്കില്ല. സാങ്കേതിക തനിക്ക് അറിയില്ല, താന്‍…
Read More »
