
ഇൻഡോര്‍: ആര്‍എസ്‌എസ്, ബജ്റംഗ്ദള്‍ സംഘടനകള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ പത്തോളം പേര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.മുസ്ലിം പെണ്‍കുട്ടികളെ സ്നേഹം നടിച്ച് മതം മാറ്റുന്നുവെന്ന് നോട്ടീസിൽ ഉള്ളത്.
സോഷ്യല്‍മീഡിയകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ സ്കൂളിലും കോളേജിലും പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികളെ സ്നേഹം നടിച്ച് ആര്‍എസ്‌എസ്, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതം മാറ്റുന്നുവെന്നാണ് നോട്ടീസിലെ ഉള്ളടക്കം. ഓരോ വര്‍ഷവും 10 ലക്ഷം മുസ്ലിം പെണ്‍കുട്ടികളാണ് മതം മാറുന്നതെന്നും നോട്ടീസില്‍ പറയുന്നു. മെയ് 20നാണ് നോട്ടീസ് പ്രചരിപ്പിച്ചത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പേരറിയാത്ത 10 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.മതസ്പര്‍ധ വളര്‍ത്താൻ ശ്രമിച്ചതിനാണ് കേസെടുത്തത്.പ്രതികളെ പിടികൂടാൻ സിസടിവി അടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.ആര്‍എസ്‌എസിനെതിരെയും ബജ്റംഗ്ദളിനെതിരെയും മോശമായ പ്രയോഗമാണ് നോട്ടീസിലുള്ളതെന്നും പൊലീസ് പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan