CrimeNEWS

മകളെ പീഡിപ്പിക്കാന്‍ ശ്രമം, വഴങ്ങിയില്ലെങ്കില്‍ വീട്ടുചെലവ് നോക്കില്ലെന്നും ഭീഷണി; വിമുക്തഭടന്‍ അറസ്റ്റില്‍

ലഖ്‌നൗ: 19 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിമുക്തഭടന്‍ അറസ്റ്റില്‍. ലഖ്‌നൗ സുശാന്ത് ഗോള്‍ഫ് സിറ്റിയില്‍ താമസിക്കുന്ന വിമുക്തഭടനെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തില്‍നിന്ന് വിആര്‍എസ് എടുത്ത സൈനികനാണ് പ്രതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ മകളെ ഉപദ്രവിക്കുന്നതായാണ് പരാതിയെന്ന് പോലീസ് അറിയിച്ചു.

”അയാള്‍ എന്നെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ പലതവണ ശ്രമിക്കുകയും ചെയ്തു. ഇതുവരെയും ഞാന്‍ ഒരുവിധം പിടിച്ചുനിന്നു. എന്റെ അമ്മയെയും സഹോദരങ്ങളെയും അയാള്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. അയാള്‍ക്കൊപ്പം കിടക്ക പങ്കിട്ടില്ലെങ്കില്‍ ഞങ്ങളുടെ കാര്യങ്ങള്‍ നോക്കില്ലെന്നു പോലും ഭീഷണിപ്പെടുത്തി” -പെണ്‍കുട്ടി പോലീസിനോടു വെളിപ്പെടുത്തി.

Signature-ad

”ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എന്നെ ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അന്ന് ഞാന്‍ ഒരുവിധത്തിലാണ് അവിടെനിന്ന് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസമായി അയാള്‍ ഞങ്ങള്‍ക്ക് പണം പോലും നല്‍കുന്നില്ല. ഞങ്ങളുടെ ഒരു കാര്യവും നോക്കുന്നുമില്ല” -പെണ്‍കുട്ടി പറഞ്ഞു.

അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: