Month: May 2023

  • Kerala

    അരിക്കൊമ്പന്‍ കുമളിക്ക് വിളിപ്പാടകലെ; നിരീക്ഷണം തുടരുന്നതായി വനംവകുപ്പ്

    ഇടുക്കി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തി. ആകാശദൂരം കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങി. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നതായി വനംവകുപ്പ് അറിയിച്ചു. ആറുദിവസം മുന്‍പാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്നാട് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള…

    Read More »
  • India

    സമാധാനം തകര്‍ത്താല്‍ ‘ഇടംവലം’ േനാക്കാതെ നിരോധിക്കും; ബജ്‌റംഗ്ദളില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

    ബംഗളൂരു: കര്‍ണാടകയില്‍ ബജ്‌റംഗ്ദള്‍ നിരോധനം വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമമുണ്ടായാല്‍ ബജ്‌റംഗദളിനെയും ആര്‍എസ്എസിനെയും നിരോധിക്കുമെന്നും ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്കു പോകണമെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ വ്യക്തമാക്കി. പോലീസുകാര്‍ കാവി ഷാളോ ചരടുകളോ കെട്ടി ഡ്യൂട്ടിക്ക് എത്തരുതെന്ന് ഉപമുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയതിനുപുറകെയാണു നിരോധന വിഷയം വീണ്ടും ഉയര്‍ന്നുവന്നത്. കര്‍ണാടകയെ സ്വര്‍ഗമാക്കുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സമാധാനം തടസ്സപ്പെട്ടാല്‍, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ബജ്‌റംഗ്ദള്‍ അടക്കമുള്ള ഏതു സംഘടനയെയും ഉരുക്കുമുഷ്ടിയോടെ നേരിടും. നിയമം കയ്യിലെടുത്താല്‍ നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചത് നടപ്പാക്കാനാണ്. ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്കു പോകട്ടെയെന്നും മന്ത്രി പ്രിയങ്ക് ഖര്‍ഗെ വ്യക്തമാക്കി. ഹിജാബ്, ഹലാല്‍, ഗോവധം തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”എന്തുകൊണ്ടാണ് ജനങ്ങള്‍ അവരെ പ്രതിപക്ഷത്ത് ഇരുത്തിയതെന്ന് ബിജെപി ചിന്തിക്കണം. കാവിവത്കരണം തെറ്റാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു” ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു. സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ…

    Read More »
  • Crime

    ‘കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള’ വാഹനത്തില്‍ സ്വര്‍ണം തട്ടിയെടുക്കല്‍ സംഘം; ഒപ്പം ആയങ്കിയുടെ കൂട്ടാളിയും

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളപരിസരത്ത് വാഹനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വ്യാജസ്റ്റിക്കര്‍ പതിച്ചെത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരനില്‍നിന്നു സ്വര്‍ണം തട്ടാനാണു സംഘം എത്തിയതെന്നു പോലീസ് അറിയിച്ചു. കണ്ണൂര്‍ കക്കാട് ഫാത്തിമ മന്‍സിലില്‍ കെ.പി. മജീസ് (28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്. സുഹൃത്തിനെ യാത്രയയക്കാനാണ് തങ്ങളെത്തിയതെന്ന് ഇവര്‍ പറഞ്ഞെങ്കിലും അതു തെളിയിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വ്യാജസ്റ്റിക്കര്‍ പതിച്ച വാഹനവുമായി ഇവര്‍ കരിപ്പൂരിലെത്തി സംശയാസ്പദമായ സാഹചര്യത്തില്‍ ചുറ്റിത്തിരിയുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാഹനത്തിലെത്തിയവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവള കവാടത്തിനരികെവെച്ച് പോലീസ് തടഞ്ഞു. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ മജീസ് 2021-ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ്. സ്വര്‍ണം കടത്തുന്ന സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയോടൊപ്പം അന്ന് ഇയാളുമുണ്ടായിരുന്നു. ഇവരെ തടയാനെത്തിയ ഗുണ്ടാസംഘത്തിലെ അഞ്ചുപേരാണ് രാമനാട്ടുകരയില്‍ വാഹനം മറിഞ്ഞു മരിച്ചത്. കേസിലെ അറുപത്തിയെട്ടാം പ്രതിയാണ് ഇയാള്‍.…

    Read More »
  • Crime

    ഫാന്‍ പോലുമില്ലാത്ത മുറിയില്‍ താമസം, സാനിറ്റൈസറും മാസ്‌കും വരെ അടിച്ചുമാറ്റി; ‘സൈക്കോ’ സുരേഷിന്റെ ജീവിതം കണ്ട് അമ്പരന്ന് വിജിലന്‍സ്

    പാലക്കാട്: കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ താമസിച്ചിരുന്നത് ഫാന്‍ പോലും പ്രവര്‍ത്തിക്കാത്ത ഒറ്റമുറിയില്‍. മണ്ണാര്‍ക്കാട് വില്ലേജ് ഓഫീസിന് അടുത്തുള്ള ലോഡ്ജ്മുറിയിലാണ് കഴിഞ്ഞ പത്തുവര്‍ഷമായി താമസിച്ചിരുന്നത്. സമീപത്തെ ചെറിയ ഹോട്ടലില്‍ നിന്നായിരുന്നു ഭക്ഷണം. കൃത്യസമയത്ത് ഓഫീസിലെത്തും. ജോലി കഴിഞ്ഞാല്‍ നേരെ മുറിയിലെത്തും. പുറത്ത് കാര്യമായി ഇറങ്ങാറില്ല. ആരുമായും ഇയാള്‍ ബന്ധങ്ങളുമില്ല. തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാറിന് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും അതിനു ശ്രമിച്ചിരുന്നില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. സുരേഷിന്റെ മുറിയില്‍ നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ 35 ലക്ഷം രൂപയുടെ കറന്‍സിയും 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപത്തിന്റെയും 25 ലക്ഷം രൂപയുടെ സേവിങ്സ് അക്കൗണ്ടിന്റെയും രേഖകളും കണ്ടെടുത്തു. അഞ്ചുരൂപയുടേയും പത്തുരൂപയുടേയും 17 കിലോ നാണയങ്ങളും കണ്ടെടുത്തിരുന്നു. 9000 രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു കൂടാതെ, ഉപയോഗശൂന്യമായ 10 ലിറ്റര്‍ തേന്‍, 20 കിലോ കുടംപുളി, നാലു കവറുകള്‍ നിറയെ പടക്കങ്ങള്‍, പായ്ക്കറ്റ് പൊട്ടിക്കാത്ത…

    Read More »
  • Crime

    ഒറ്റദിവസം, എണ്ണം 25; ‘കൊലക്കേസ്’ പ്രതി പിടിയില്‍

    തൃശൂര്‍: വിളവെടുപ്പിന് പാകമായ വാഴക്കുലകള്‍ തോട്ടങ്ങളില്‍നിന്ന് സ്ഥിരമായി മോഷ്ടിക്കുന്നയാളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മേച്ചിറ സ്വദേശി കദളിക്കാടന്‍ വീട്ടില്‍ സുരേഷാ(60)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോര്‍മല വടാശ്ശേരി വീട്ടില്‍ ഔസേപ്പിന്റെ മേച്ചിറയിലുള്ള വാഴത്തോട്ടത്തില്‍നിന്ന് 25 വാഴക്കുലകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്. പതിനായിരം രൂപയോളം വിലമതിക്കുന്ന വാഴക്കുലയാണ് മോഷ്ടിച്ചത്. ഔസേപ്പ് നല്‍കിയ പരാതിയെത്തുടര്‍ന്ന് എസ്.ഐ.മാരായ ഷബീബ് റഹ്‌മാന്‍, ഡേവിസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയോടെ പ്രതി പിടിയിലാകുന്നത്. മോഷ്ടിച്ച വാഴക്കുലകള്‍ നായരങ്ങാടിയിലെ വ്യാപാര സ്ഥാപനത്തിലാണ് വില്‍പ്പന നടത്തിയത്.  

    Read More »
  • India

    മണിപ്പൂരില്‍ കനത്ത ജാഗ്രത; കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

    ഇംഫാല്‍: വീണ്ടും സംഘര്‍ഷമുണ്ടായ മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ജിരിബാം ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ വീട് അക്രമികള്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസത്തെ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കൂടി പിടിയിലായി. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി ഇവര്‍ പിടിയിലാകുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസമിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ മണിപ്പൂരിലെ ബിജെപി എംഎല്‍എമാര്‍ സമയം ചോദിച്ചിട്ടുണ്ട്.    

    Read More »
  • Kerala

    കൗമാരക്കാരിയെ വനത്തിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ; പീഡിപ്പിച്ചത് ഒരാഴ്ച

    തൊടുപുഴ: കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലെത്തിച്ച്‌ ഒരാഴ്ചയിലേറെയായി പീഡിപ്പിച്ച കേസില്‍ 19 കാരൻ അറസ്റ്റില്‍. തൊമ്മൻകുത്ത് പുത്തൻപുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ സി.ഐ കെ.ജെ. ജോബിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പത്താംക്ലാസുകാരിയായ പെൺകുട്ടിയെ കാണാതായത്.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കാണാതായതോടെ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തൊമ്മൻകുത്ത് തേക്ക് പ്ലാന്റേഷനിലാണ് യദുകൃഷ്ണൻ പെണ്‍കുട്ടിയെ എത്തിച്ച്‌ പീഡനത്തിന് വിധേയമാക്കിയത്.ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തിയ ശേഷം തൊമ്മൻകുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഒരാഴ്ചയാണ് പെൺകുട്ടി യദുവിനൊപ്പം കാട്ടില്‍ കഴിഞ്ഞത്.പോലീസ് എത്തുമ്പോൾ അവശനിലയിലായിരുന്നു പെൺകുട്ടി.  യദുകൃഷ്ണനെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

    Read More »
  • Crime

    ഭാര്യയെ പരിചരിക്കാനെത്തിയ 52 വയസുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഗൃഹനാഥന്‍ അറസ്റ്റില്‍

    കോട്ടയം ∙ വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കെത്തിയ അൻപത്തിരണ്ടുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അറുപത്താറുകാരൻ അറസ്റ്റിൽ. ഇടുക്കി രാജാക്കാട് എൻആർ സിറ്റി കൊല്ലംപറമ്പിൽ പി.സുരേഷാണ് (66) അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പൊലീസാണ് പുതുപ്പള്ളി ഭാഗത്തുവച്ച് സുരേഷിനെ അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സുരേഷിന്റെ രോഗിയായ ഭാര്യയെ പരിചരിക്കുന്നതിനായി എത്തിയ സ്ത്രീയെയാണു പീഡിപ്പിച്ചത്. ഇവർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    കുട്ടികള്‍ക്ക് അമിത അളവില്‍ ഉറക്ക ഗുളിക നല്‍കി, മൂത്ത കുട്ടിയെ ജീവനോടെ കെട്ടിത്തൂക്കി; ചെറുപുഴ കൂട്ടമരണത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്

    കണ്ണൂര്‍: ചെറുപുഴയില്‍ കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്നു കുട്ടികള്‍ക്കും അമിതമായ അളവില്‍ ഉറക്കഗുളികകള്‍ നല്‍കിയിരുന്നതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. മൂത്ത കുട്ടി സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റു രണ്ടു കുട്ടികളും അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചിരുന്നു. മൂത്ത കുട്ടി മരിച്ചിരിക്കാമെന്ന വിശ്വാസത്തിലാണ് ശ്രീജയും ഷാജിയും കെട്ടിത്തൂക്കിയത്. ഇതിനുശേഷമാണ് മറ്റു കുട്ടികളെ കെട്ടിത്തൂക്കിയത്. സൂരജിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചശേഷം മാത്രമേ ഏതു ഉറക്ക ഗുളികയാണ് കഴിച്ചത്, ഇതു കൂടാതെ വിഷം കഴിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. ശ്രീജയും ആദ്യ ഭര്‍ത്താവ് സുനില്‍കുമാറുമായി വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയിരുന്നില്ല. പക്ഷെ രണ്ടാംഭര്‍ത്താവ് ഷാജിക്കൊപ്പമാണ് രണ്ടാഴ്ചയായി ശ്രീജ താമസിച്ചിരുന്നത്. ഇതേച്ചൊല്ലി ശ്രീജയും സുനിലും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ശ്രീജ താമസിച്ചിരുന്നത് സുനിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്.…

    Read More »
  • Kerala

    ട്രെയിനിൽ മിന്നൽ പരിശോധന;ടിക്കറ്റില്ലാതെ യാത്ര ചെയ്‌ത  89 പേരെ പിടികൂടി

    കോട്ടയം: തിരുവനന്തപുരം സെൻട്രൽ, കോട്ടയം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ട്രെയിനിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 89 പേരെ പിടികൂടി.ഇവരിൽ നിന്ന് 30,160 രൂപ പിഴ ഇനത്തില്‍ ഈടാക്കി. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ്‌എം ശര്‍മയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.റിസര്‍വേഷനില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്യുന്ന യുടിഎസ് മൊബൈല്‍ ആപ്പ് സംബന്ധിച്ച്‌ യാത്രക്കാര്‍ക്കുള്ള ബോധവത്കരണവും പരിശോധനകളുടെ ഭാഗമായി നടന്നു. തിരുവനന്തപുരം-കോട്ടയം റൂട്ടുകളിലോടുന്ന ആറ് ട്രെയിനുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍.

    Read More »
Back to top button
error: