Month: May 2023
-
Crime
വസ്തു തര്‍ക്കം: മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു
വസ്തു തര്‍ക്കത്തെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി.വെട്ടേറ്റ പിതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗര്‍കോവില്‍ ഭൂത പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റില്‍ പവുലിന്റെ ഭാര്യ അമലോര്‍ഭവം (68 ) ആണ് മരിച്ചത്. വെട്ടേറ്റ പവുല്‍ നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മകന്‍ മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read More » -
Kerala
പള്ളിപ്പുറം സിആര്‍പിഎഫിൽ നഴ്‌സറി അധ്യാപിക, ആയ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററിലെ മോണ്ടിസോറി സ്കൂളില്‍ നഴ്‌സറി അധ്യാപിക, ആയ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പതിനൊന്ന് മാസത്തേക്ക് (01/06/2023 മുതല്‍ 30/04/2024 വരെ) താത്കാലിക കോണ്‍ട്രാക്‌ട് വ്യവസ്ഥയിലായിരിക്കും നിയമനം. 2023 മെയ് 29 ന് രാവിലെ 10 മണിക്കാണ് അഭിമുഖം. അപേക്ഷകള്‍ 2023 മെയ് 26 ന് മുമ്ബായി DIGP, GC,CRPF,Pallipuram, Thiruvananthapuram, Pin- 695316 എന്ന മേല്‍വിലാസത്തില്‍ തപാലില്‍ അയയ്ക്കണം.
Read More » -
Kerala
കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷിച്ചു
മലപ്പുറം: കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷിച്ചു. കരുവാരക്കുണ്ട് മാമ്ബുഴ കോടുവണ്ണിക്കല്‍ സ്വദേശികളായ യാസീൻ, അഞ്ജല്‍ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷിച്ചത്. കേരളാകുണ്ട് വെള്ളച്ചാട്ടത്തിന് മുകളില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചേരി കൂമ്ബൻമലയില്‍ ഇവരും സുഹൃത്ത് ഷംനാസുമാണ് ട്രക്കിങ്ങിന് പോയത്.ഷംനാസ് തിരിച്ചിറങ്ങിയെങ്കിലും യാസീൻ, അഞ്ജല്‍ എന്നിവര്‍ക്ക് ഇറങ്ങാനായില്ല. ഷംനാസ് നല്‍കിയ വിവരമനുസരിച്ച് പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്.
Read More » -
Kerala
കരള്‍മാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു
വടകര: കരള്‍മാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു. മണിയൂര്‍ പഞ്ചായത്തിലെ മുതുവന മണങ്ങാട്ട് ചാലില്‍ സുരേഷ്-രമ ദമ്ബതികളുടെ 16 വയസ്സുള്ള മകള്‍ അഭിരാമിയാണ് ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 30 ലക്ഷം രൂപ ചെലവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്വന്തമായി കിടപ്പാടംപോലുമില്ലാത്ത ഈ കുടുംബത്തിന് കുട്ടിയുടെ ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യമാണ്. ശസ്ത്രക്രിയ നടത്തി കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സൻമനസ്സുള്ളവർ സഹകരിക്കുക. സഹായങ്ങള്‍: ആക്സിസ് ബാങ്ക് വടകര ശാഖ 923010016847380 എന്ന അക്കൗണ്ട് നമ്ബറില്‍ (IFSC CODE: UTIB 0001095) അയക്കുക.
Read More » -
India
നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ
ന്യൂഡൽഹി:2024ലെ തിരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും അമിത് ഷാ വ്യക്തമാക്കി.കർണാടകയിലെ തോൽവിയേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കർണാടക കണ്ട് ആരുടെയും കണ്ണ് മഞ്ഞളിക്കണ്ടാന്നും പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം വില കുറഞ്ഞ രാഷ്ട്രീയമാണെന്നും അമിത്ഷാ പറഞ്ഞു.
Read More » -
India
ഭാര്യ ശാരീരികബന്ധത്തിന് സമ്മതിച്ചില്ല;ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി
പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ അനുവദിക്കാത്തത് മാനസിക ക്രൂരതയ്ക്ക് തുല്യമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനം നടത്താമെന്നും അലഹബാദ് ഹൈക്കോടതി. പലതവണ ശ്രമിച്ചെങ്കിലും ഭാര്യ ശാരീരിക ബന്ധത്തിന് തയാറായിട്ടില്ല, അതിനാൽ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഭര്‍ത്താവിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സുനീത് കുമാറിന്റെയും രാജേന്ദ്ര കുമാറിന്റെയും വിധി. ഭാര്യയും ഭര്‍ത്താവും ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് ജീവിക്കാൻ ഭാര്യ തയ്യാറല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബപരവും ദാമ്ബത്യപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ ഭാര്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഇവരുടെ വിവാഹം റദ്ദാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കിയ യുവാവ് നാലുവര്‍ഷത്തിനുശേഷം പിടിയിൽ
കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച് വിദേശത്തേക്ക് കടന്ന യുവാവ് നാലുവര്‍ഷത്തിനുശേഷം പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്.ശരണിനെ (28)യാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും മുംബൈ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 14-കാരിയുടെ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രദേശത്ത് ജോലിക്കെത്തിയ യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ തരപ്പെടുത്തി മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
India
60 കിലോ എട്ടു വയസ്സുകാരിക്ക് പുഷ്പം പോലെ
വെയിറ്റ് ലിഫ്റ്റിങ്ങിലെ മികവു കൊണ്ട് സോഷ്യല്‍ മീഡിയ സെൻസേഷനായി മാറുകയാണ് ഹരിയാന സ്വദേശിയായ എട്ടുവയസ്സുകാരി ആര്‍ഷിയ ഗോസ്വാമി. അറുപത് കിലോ ഉയര്‍ത്തുന്ന വീഡിയോയാണ് ആര്‍ഷിയ കഴിഞ്ഞ ദിവസം പങ്കുവച്ചത്. ഒളിമ്ബിക്ക് മെഡല്‍ ജേതാവായ മീരാഭായ് ചാനു ആണ് ആര്‍ഷിയയുടെ പ്രചോദനമെന്നാണ് പിതാവ് ഗോസ്വാമി പറയുന്നത്. “എനിക്ക് വെയ്റ്റ് ലിഫ്റ്റിങ്ങ് ഒരുപാട് ഇഷ്ടമാണ്, അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്. ഇന്ന് രാജ്യത്തെ പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്ററാണ് ഞാൻ. മീരാഭായ് ചാനു ആണ് എന്റെ പ്രചോദനം, ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നാളെ ഞാനും നേടും,” ആര്‍ഷിയ പറയുന്നു. ആറു വയസ്സില്‍ 45 കിലോ ഭാരം ഉയര്‍ത്തി പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് ഈ മിടുക്കി. ഒളിമ്ബിക്ക് മെഡലാണ് ആര്‍ഷിയയുടെ സ്വപ്നം. ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സിലിടം നേടിയ ആര്‍ഷിയയുടെ വീഡിയോ നെറ്റിസണ്‍സിന്റെ ശ്രദ്ധ നേടുകയാണ്
Read More » -
India
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കൊല്ലാൻ ആഹ്വാനം; ബിജെപി മുൻ മന്ത്രി അറസ്റ്റിൽ
ബംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവും നിലവില്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ‘തീര്‍ക്കണമെന്ന്’ പ്രസംഗിച്ച ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ സി.എന്‍ അശ്വന്ത് നാരായണനെ പോലീസ് അറസ്റ്റ് ചെയ്തു. ‘ടിപ്പു സുല്‍ത്താനെ ഉറി ഗൗഡയും നഞ്ചെ ഗൗഡയും തീര്‍ത്തപോലെ സിദ്ധരാമയ്യയെയും തീര്‍ക്കണമെന്നായിരുന്നു’ പ്രസംഗം. തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രസംഗത്തില്‍ പ്രദേശ് കോണ്‍ഗ്രസ് വക്താവ് എം ലക്ഷ്മണ, മൈസൂരു ജില്ല പ്രസിഡന്റ് ബി.ജെ വിജയകുമാര്‍ എന്നിവർ ദേവരാജ പോലീസ് സ്‌റ്റേഷനില്‍ നൽകിയ പരാതിയിലാണ് നടപടി. ഐപിസി സെക്ഷന്‍ 506, 153 എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read More » -
Kerala
കോട്ടയത്ത് ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോട്ടയത്തെ കുമാരനല്ലൂരില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ്, തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുമാരനല്ലൂര്‍ കുടയം പടി റോഡില്‍ അങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്താണ് അപകടം നടന്നത്. ടോറസ് ലോറിക്കിടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More »