കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച് വിദേശത്തേക്ക് കടന്ന യുവാവ് നാലുവര്‍ഷത്തിനുശേഷം പിടിയിലായി.
തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്.ശരണിനെ (28)യാണ് ചന്തേര എസ്.ഐ. എം.വി.ശ്രീദാസും സംഘവും മുംബൈ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ പരിധിയിലെ 14-കാരിയുടെ പരാതിയിലാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്രദേശത്ത് ജോലിക്കെത്തിയ യുവാവ് പെണ്‍കുട്ടിയുടെ ഫോട്ടോ തരപ്പെടുത്തി മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.