KeralaNEWS

കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷിച്ചു

മലപ്പുറം: കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിന് പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷിച്ചു.

കരുവാരക്കുണ്ട് മാമ്ബുഴ കോടുവണ്ണിക്കല്‍ സ്വദേശികളായ യാസീൻ, അഞ്ജല്‍ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷിച്ചത്.

 

കേരളാകുണ്ട് വെള്ളച്ചാട്ടത്തിന് മുകളില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ചേരി കൂമ്ബൻമലയില്‍ ഇവരും സുഹൃത്ത് ഷംനാസുമാണ് ട്രക്കിങ്ങിന് പോയത്.ഷംനാസ് തിരിച്ചിറങ്ങിയെങ്കിലും യാസീൻ, അഞ്ജല്‍ എന്നിവര്‍ക്ക് ഇറങ്ങാനായില്ല. ഷംനാസ് നല്‍കിയ വിവരമനുസരിച്ച്‌ പൊലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: