Month: May 2023

  • Health

    ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കാം, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

    നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയിൽ കൃത്യമായ മാറ്റം കൊണ്ടുവന്നാൽതന്നെ പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർധിക്കാൻ കാരണം. ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടുകയും ഹാർട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുകയും ചെയ്യാം. അതിനാൽ ജീവിതശൈലിയിൽ മാറ്റം വരുത്തി, കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ചീരയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളിൽ മുന്നിലാണ് ചീര. വിറ്റാമിൻ ബി, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാൽ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്. ഡാർക്ക് ചോക്ലേറ്റാണ്…

    Read More »
  • Local

    റാന്നിയിൽ വീണ്ടും കടുവ; കടുവയുടെ ആക്രമണത്തില്‍ നിന്ന് ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

    റാന്നി: വടശേരിക്കര ഓലിക്കല്ലില്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് ടാപ്പിംഗ് തൊഴിലാളി മണിമലേത്ത് റെജി രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെ ടാപ്പിംഗിനായി തോട്ടത്തിലേക്ക് ഇറങ്ങിയതായിരുന്നു റെജി.തോട്ടത്തിന് സമീപം തന്നെയാണ് വീടും.കുരങ്ങ് ശബ്ദം ഉണ്ടാക്കുന്നത് കേട്ട് ‍ തിരിഞ്ഞു നോക്കിയപ്പോൾ കടുവ. ഭയന്നുവിറച്ച റെജി പൊടുന്നനെ റബ്ബര്‍ മരത്തിലേക്ക് ചാടിക്കയറാൻ ശ്രമിച്ചെങ്കിലും മരത്തില്‍ നിന്ന് താഴെവീണു.തൊട്ടടുത്തുള്ള വീടിന്റെ ടോയ്ലറ്റിലേക്ക് ഓടിക്കയറിയാണ് റജി രക്ഷപ്പെട്ടത്.ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭാര്യയോട് വീട്ടിലേക്ക് കയറാൻ വിളിച്ചു പറയുകയും ചെയ്തു. അല്‍പം കഴിഞ്ഞ് ഇറങ്ങി നോക്കുമ്ബോള്‍ കടുവയെ കാണാനില്ലായിരുന്നു. വെച്ചൂച്ചിറ സ്വദേശിയായ റെജിയും ഭാര്യയും എട്ട് വര്‍ഷത്തോളമായി ഇവിടെ താമസിച്ചു ടാപ്പിംഗ് ജോലികള്‍ ചെയ്തുവരികയാണ്.ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തുന്ന റെജിക്ക്‌ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് വെച്ചൂച്ചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തിങ്കളാഴ്ച വടശേരിക്കര ബൗണ്ടറി വാലുമണ്ണില്‍ സദാനന്ദന്റെ ആടിനെ കടുവ കൊന്നിരുന്നു.ഇവിടെ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ കടുവ എത്തിയത്.ആനയും, കാട്ടുപോത്തും…

    Read More »
  • Kerala

    എഐ ക്യാമറയുടെ വില വെളിപ്പെടുത്താനാവില്ലെന്നുള്ള കെൽട്രോണിൻറെ മറുപടി അഴിമതി മൂടിവയ്ക്കാനെന്ന് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള കെൽട്രോണിൻറെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെൽട്രോൺ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അസംബന്ധമായ മറുപടിയാണ് നൽകിയത്. കെൽട്രോണിൻ്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടി. കെൽട്രോൺ ആർക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്? കുത്തക കമ്പനിയുടെ കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്ന കെൽട്രോൺ സാധാരണക്കാരൻറെ വീഴ്ചകൾ വിറ്റ് കാശാക്കാൻ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാൽ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്ന കെൽട്രോണിന്റെയും സർക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒൻപത് ലക്ഷമാണെന്നാണ്. ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകർക്കെല്ലാം മനസ്റ്റിലായിട്ടും കെൽട്രോൺ ഇപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരു തവണ തൻ ഉന്നയിച്ച ആരോപണം ചോദ്യം ചെയ്ത നാരായണമൂർത്തി രേഖകൾ സഹിതം മുപടി നൽകിയിട്ട് പിന്നീട് ഇത്…

    Read More »
  • Kerala

    30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെ! അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു

    ആലപ്പുഴ: അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. കസ്റ്റഡിയിലെടുത്തത് എബനസര്‍ എന്നബോട്ടാണ്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്‍റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • Kerala

    യുയുസി ആൾമാറാട്ടം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പൊലീസ് പരിശോധന

    തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പൊലീസ് പരിശോധന. ഓഫീസിൽ നിന്ന് കൊളജ് തെരെഞ്ഞെടുപ്പ് രേഖകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച മുതലാണ് പരിശോധന ആരംഭിച്ചത്. ഈ കോളേജിൽ നടത്തിയ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിന്റെ ( യുയുസി) ആൾമാറാട്ടവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം പരാതിക്കാരായ സ‍ർവ്വകലാശാല റെജിസ്റ്റാറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സർവ്വകലാശാല അധികൃതർ കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത്, ആൾമാറാട്ടം നടത്തിയ വൈശാഖ് ഈ സ്ഥാപനത്തിൽ പഠിക്കുകയാണോ, ഇതിന്റെ അറ്റന്റൻസ് രേഖകൾ എന്നിവയാണ് പൊലീസ് പരിശോധിച്ചത്. അറ്റന്റൻസ് രേഖകൾ നാളെ ഹാജരാക്കാമെന്ന് കോളേജ് അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മറ്റ് രേഖകളെല്ലാം കോളേജ് അധികൃതർ കാട്ടാക്കട പൊലീസിന് കൈമാറി.

    Read More »
  • LIFE

    ‘വൈകാരികമായ’ ചിത്രം; 2018നെ പുകഴ്ത്തി തെലുങ്ക് താരം നാഗ ചൈതന്യ

    ഹൈദരാബാദ്: മലയാളത്തിൽ ഇൻട്രസ്ട്രീ ഹിറ്റിലേക്ക് കുതിക്കുകയാണ് ‘2018’. ചിത്രം ഇതിനകം 100 കോടി കഴിഞ്ഞു കളക്ഷൻ. അതിനിടെ ചിത്രത്തിൻറെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകൾ മെയ് 26 ന് റിലീസ് ചെയ്യുകയാണ്. ഹൈദരാബാദിൽ 2018 ലെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത തെലുങ്ക് താരങ്ങൾ ഈ മലയാള പടത്തെ പ്രശംസയാൽ മൂടുകയാണ്. . തെലുങ്ക് യുവതാരം നാഗ ചൈതന്യ, 2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് വിശേഷിപ്പിച്ചത്. നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. “2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കിൽ റിലീസാകുന്നു കാണാൻ മറക്കരുത്. ജൂഡ് ആന്റണി ജോസഫ്, ടൊവിനോ തോമസ്, ലാൽ സാർ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈയരശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. നാഗ ചൈതന്യയുടെ ട്വീറ്റിന് അടിയിൽ ടൊവിനോ ഉടൻ തന്നെ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. മറ്റു താരങ്ങളും…

    Read More »
  • Kerala

    തൊഴിൽ വാർത്ത:പാരാമെഡിക്കൽ ഇൻസ്റ്റിട്യൂട്ടിലേക്കു  അധ്യാപകരെ ആവശ്യമുണ്ട്  

    പാരാമെഡിക്കൽ ഇൻസ്റ്റിട്യൂട്ടിലേക്കു  അധ്യാപകരെ ആവശ്യമുണ്ട് ഒഴിവുകൾ കോഴിക്കോട് :-  ഫാർമസി , നഴ്സിംഗ് , കമ്പ്യൂട്ടർ ടീച്ചർ , ഡെന്റൽ ടെക്‌നിഷ്യൻ വടകര :-  ഫാർമസി , നഴ്സിംഗ് അരീക്കോട് :-  ഫാർമസി , നഴ്സിംഗ് മുക്കം :-  ഡെന്റൽ ടെക്‌നിഷ്യൻ താല്പര്യമുള്ളവർ താഴെ കാണുന്ന  ഇ മെയിലിലോ വാട്സാപ്പ് നമ്പറിലോ ബയോഡാറ്റ അയക്കുക [email protected] , +91 9447 334 950 Nb :- വിഡിയോ എഡിറ്റിംഗ് / ഗ്രാഫി oഗ് , കമ്പ്യൂട്ടർ, DTP മലയാളം / ഇംഗ്ലിഷ് എന്നിവയിൽ പരിചയ സമ്പത്തുള്ള ലേഡിസ് സ്റ്റാഫിനെ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആവിശ്യമുണ്ട് 7559058000 (പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്)

    Read More »
  • Crime

    പാലക്കാട്ടെ കൈക്കൂലിക്കേസിൽ പ്രതി സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ കോടതി നാളെ പരിഗണിക്കും

    തൃശൂർ: പാലക്കാട്ടെ കൈക്കൂലിക്കേസിൽ പ്രതി സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ കോടതി നാളെ പരിഗണിക്കും. സുരേഷ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. തൃശൂർ വിജിലൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. അപേക്ഷ കോടതി നാളെ പരിഗണിക്കും. 3 വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസിൽ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എത്തുന്നത് കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാർ പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും. സർവ്വെ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാൽ സുരേഷ് കുമാർ കൈക്കൂലിക്കാരൻ ആണെന്ന് എന്നറിയില്ലായിരുന്നുവെന്ന് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്. മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ പാലക്കയം വിലേജ് ഓഫീസിലും പരിശോധന നടത്തിയിരുന്നു. മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ പണത്തിനു പുറമെ…

    Read More »
  • LIFE

    വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം; കെഎസ്ആർടിസി സർവീസ് തുടരും

    തൃശൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ജൂൺ രണ്ടുവരെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ലെന്ന് കലക്ടർ അറിയിച്ചു. വാഴച്ചാൽ ചെക്കുപോസ്റ്റ് മുതൽ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികളെ ജൂൺ രണ്ടു വരെ ഈ റൂട്ടിലൂടെ കടത്തിവിടില്ല. അതേസമയം, രാവിലെയും വൈകീട്ടും കെഎസ്ആർടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് കലക്ടർ അറിയിച്ചു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് പോലെയുള്ള വാഹനങ്ങൾക്കും കടന്നുപോകാമെന്ന് അധികൃതർ അറിയിച്ചു.

    Read More »
  • India

    ഇന്ത്യൻ രൂപയിലുള്ള വിശ്വാസം ഇന്ത്യക്കാർക്കില്ല;പിന്നല്ലേ ആഗോള കറൻസി: പരിഹാസവുമായി ഭൂട്ടാൻ പത്രത്തിന്റെ എഡിറ്റർ

    ഇന്ത്യൻ രൂപയിലുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടെന്ന് ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ഭൂട്ടാനും നേപ്പാളും.ഇന്ത്യൻ രൂപയിലുള്ള വിശ്വാസം ഇന്ത്യക്കാർക്കില്ല,പിന്നല്ലേ രൂപ ആഗോള കറൻസിയാകുന്നത്-ദീ ഭൂട്ടാനീസ് പത്രത്തിന്റെ എഡിറ്റർ ടെന്‍സിംഗ് ലാംസാങ് പരിഹസിച്ചു. ആഗോള കറന്‍സിയായി ഇന്ത്യന്‍ രൂപയെ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും. എന്നാല്‍, അയല്‍ രാജ്യങ്ങള്‍ക്ക് പോലും വിശ്വാസമില്ലാതെ വന്നാല്‍ ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്ക് എങ്ങനെ സാധിക്കുമെന്നും ടെന്‍സിംഗ് ലാംസാങ് ചോദിക്കുന്നു ‘ദക്ഷിണേഷ്യയിലെ ഡോളര്‍’ എന്നാണ് ഇന്ത്യന്‍ റുപ്പി ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്.നേപ്പാളിലും ഭൂട്ടാനിലുമൊക്കെ അവിടുത്തെ കറന്‍സി പോലെതന്നെ ഇന്ത്യന്‍ രൂപയും അവര്‍ ഉപയോഗിക്കുന്നുണ്ട്.നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.മാത്രമല്ല, നിരവധി ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നുമുണ്ട്. ഇവരെല്ലാം ഇന്ത്യന്‍ രൂപയാണ് ചെലവാക്കുന്നത്. ഈ രാജ്യങ്ങളിലെ ചെറിയ കടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെ ഇന്ത്യന്‍ രൂപ സ്വീകരിക്കുകയും ചെയ്യുന്നു. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 500,…

    Read More »
Back to top button
error: