പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ അനുവദിക്കാത്തത് മാനസിക ക്രൂരതയ്ക്ക് തുല്യമാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചനം നടത്താമെന്നും അലഹബാദ് ഹൈക്കോടതി.
പലതവണ ശ്രമിച്ചെങ്കിലും ഭാര്യ ശാരീരിക ബന്ധത്തിന് തയാറായിട്ടില്ല, അതിനാൽ
വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഭര്‍ത്താവിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സുനീത് കുമാറിന്റെയും രാജേന്ദ്ര കുമാറിന്റെയും വിധി.
ഭാര്യയും ഭര്‍ത്താവും ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭര്‍ത്താവ് പറഞ്ഞതനുസരിച്ച് ജീവിക്കാൻ ഭാര്യ തയ്യാറല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബപരവും ദാമ്ബത്യപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ ഭാര്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഇവരുടെ വിവാഹം റദ്ദാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവിട്ടു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan