Month: May 2023

  • Food

    ചീരയും കൂണുമൊന്നും രണ്ടാമത് ചൂടാക്കി ഉപയോഗിക്കരുത്; കാരണങ്ങൾ ഇവയാണ്

    വീണ്ടും വീണ്ടും ചൂടാക്കി കഴിച്ചാൽ ടേസ്റ്റ് കൂടുമെന്നാണ് മലയാളികളുടെ പൊതുവിശ്വാസം.പ്രത്യേകിച്ച് മീനിന്റെയും ബീഫിന്റെയും കാര്യത്തിലെങ്കിലും! എന്നാൽ ചില ഭക്ഷണങ്ങളെങ്കിലും ഇങ്ങനെ ചൂടാക്കിയാൽ വിഷമയമാകുമെന്നതാണ് യാഥാർത്ഥ്യം.വീടുകളിലെ ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണവും മറ്റൊന്നല്ല. 1.മുട്ട മുട്ടയാണ് ഇതില്‍ പ്രധാനം. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്.മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്ബോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. 2.മീനും ചിക്കനും ബീഫും മീനും ചിക്കനും ബീഫുമൊക്കെ വീണ്ടും ചൂടാക്കി ക!ഴിച്ചാല്‍ രുചി കൂടും.പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും മീനുമൊക്കെ രണ്ടാമത് വേവിച്ചു സ്ഥിരമായി കഴിക്കുന്നത് അപകടമാണ്.ഇത് പെട്ടന്ന് രോഗമുണ്ടാക്കില്ലെങ്കിലും നിങ്ങളെ ദീര്‍ഘകാലത്തേക്ക് മാറാ രോഗിയാക്കാന്‍ ഇത് മതിയാകും. 3. ചീര വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. 4. കൂൺ ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കി…

    Read More »
  • Health

    കരൾരോഗങ്ങളെ തടയാം; സൂചനകൾ ഇവയാണ്

    ചർമം കഴി‍ഞ്ഞാൽ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ.നിരവധി ശാരീരിക ഉപാപചയ പ്രവർത്തനങ്ങൾക്ക് മാതൃകാ പരമായ മേൽനോട്ടം വഹിക്കുന്ന കരളിനെ ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നാണ് വിളിക്കുന്നത്.ഈ കരളിനുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും.അതുകൊണ്ടുതന്നെ കരളിനെ സംരക്ഷിക്കേണ്ടതു പ്രധാനമാണ്. കാലുകള്‍ വരണ്ട് ചൊറിയുന്നതാണ് കരള്‍ രോഗത്തിന്റെ ഒരു അവസ്ഥയാണ്. ചൊറിച്ചില്‍ വന്ന് അവിടെ ചര്‍മം ഇളകിപ്പോകുന്നതാണ് മറ്റൊരു അവസ്ഥ.അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍ രോഗ ലക്ഷണമാകാം.കരളിന്‍റെ പ്രവര്‍ത്തന തകരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട്‌ മൂലമോ പിത്തരസത്തിന്‍റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത്‌ മൂലമാണ്‌ ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്‌.അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം.മൂത്രത്തിന്റെയും ചർമ്മത്തിന്റെയും നിറവിത്യാസമാണ് മറ്റൊരു ലക്ഷണം.കരൾ രോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് ക്ഷീണം.നടക്കുമ്പോൾ തലചുറ്റുന്നതുപോലെ തോന്നുക,മറവി തുടങ്ങിയവയെല്ലാം കരൾ രോഗത്തിന്റെ സൂചനകളാണ്.   കരൾരോഗങ്ങളെ എങ്ങനെ തടയാമെന്നു നോക്കാം ∙ മദ്യപാനം ഒഴിവാക്കുക ∙ ഭക്ഷണം ആരോഗ്യകരമാക്കുക, എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കണം, പഴങ്ങൾ,…

    Read More »
  • India

    ബൈക്ക് എങ്ങനെയാണ് ട്രെയിനിൽ കൊണ്ടുപോകുക ?

    ട്രെയിനിൽ രണ്ടു രീതിയിൽ ബൈക്കുകൾ കൊണ്ടുപോകാം. ഒന്ന് പാർസൽ ആയിട്ട്, മറ്റൊന്ന് ലഗേജ് ആയിട്ട്. പാർസൽ ആയിട്ടാണ് ബൈക്ക് കൊണ്ടു പോകാൻ നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസം വണ്ടി കൊണ്ടു പോയാൽ മതിയാകും. അങ്ങനെ ആണെങ്കിൽ യാത്ര ചെയ്യുന്നതിന്റെ 3 മണിക്കൂർ നേരത്തെ എങ്കിലും സ്റ്റേഷനിൽ എത്തുന്നത് നല്ലതായിരിക്കും. ഇനി ലഗേജ് ആയിട്ടാണ് കൊണ്ടു പോകുന്നതെങ്കിൽ നിങ്ങൾ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ മുൻകൂട്ടി ബുക്ക് ചെയ്യണം. കാരണം നിങ്ങൾ യാത്ര ചെയ്യുന്ന അതേ ട്രയിനിൽ തന്നെയാണ് നിങ്ങളുടെ ബൈക്കും കൊണ്ടു പോവുക. ബൈക്ക് ട്രയിനിൽ കൊണ്ടുപോകാൻ റെയിൽവേ പാർസൽ ഓഫീസിൽ നിന്ന്ആ വശ്യപ്പെടുന്ന കാര്യങ്ങൾ ഇനി പറയുന്നവയാണ്. വണ്ടിയുടെ രേഖ ആയിട്ട് RC ബുക്ക് ഒറിജിനലും അതിന്റെ ഫോട്ടോ കോപ്പിയും, വണ്ടിയുടെ ഇൻഷൂറൻസ് അടച്ച കോപ്പിയും കരുതുക. അതിന്റെ കൂടെ നിങ്ങളുടെ ലൈസൻസ്‌, ആധാർ, ഇലക്ഷൻ ഐഡി അതിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതുക.…

    Read More »
  • NEWS

    ഒരു മഴഭ്രാന്തന്റെ തോന്ന്യാക്ഷരങ്ങൾ

    പണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ജൂൺ തുടങ്ങിയാൽ പിന്നീടങ്ങോട്ട് പേമാരിയാണ്.ഇടവപ്പാതിയുടെ പേക്കൂത്തുകൾ.കറുത്ത് വരുന്ന ആകാശക്കുടയ്ക്കു കീഴിൽ നേരത്തെ മുഴങ്ങുന്ന സ്‌കൂൾ മണികൾ. രാവിലെ തുടങ്ങുന്ന മഴയിൽ സ്‌കൂൾ ജീവിതം പോലും ബുദ്ധിമുട്ടായി മാറിത്തുടങ്ങും. ഉണങ്ങാത്ത വസ്ത്രങ്ങളുടെ ഗന്ധം, അതിങ്ങനെ ദേഹത്തൊട്ടി കിടക്കുന്നതിന്റെ അസ്വസ്ഥതകൾ, ഇടയ്ക്കിടയ്ക്ക് ചില വീടുകൾ മഴയെടുത്തു പോയെന്ന ആവലാതികൾ, ഉരുൾ പൊട്ടലുകൾ… ഇടവപ്പാതിയോടുള്ള പ്രണയം ചില നേരങ്ങളിൽ ഭയത്തിന്റേതായി മാറും. വീടിനു മുന്നിലെ നീണ്ടു കുറുകിയ തോടിന്റെ ഉള്ളിലൂടെ വരമ്പില്ലാതെ ഒഴുകുന്ന കുഞ്ഞരുവിയിൽ കാലു നനച്ച് തന്നെ വേണം സ്കൂളെത്താൻ. സൈക്കിൾ മാത്രം കടന്നു പോകുന്ന കുഞ്ഞു നാട്ടുവഴികൾ ഇന്ന് കാറു പായുന്ന കോൺക്രീറ്റ് റോഡുകളാകുമ്പോൾ നഷ്ടപ്പെട്ട സ്‌കൂൾ കാലത്തിനൊപ്പം ഓർമ്മയായ തോടിന്റെ നെടുവീർപ്പുകളും നെഞ്ചിനെ കുത്തുന്നു. ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്താണ്-മഴയ്ക്ക് ക്ലാര എന്നൊരു പര്യായം കൂടി ഉണ്ടെന്ന് മനസ്സിലാക്കുന്നത്.മണ്ണാറത്തൊടി ജയകൃഷ്ണന്റെ മനസ്സിൽ ഒരു കുളിർമഴയായി പെയ്തിറങ്ങിയ അതേ ക്ലാര! അവസാനം പെയ്തൊഴിയാൻ കാത്തിരുന്ന ഒരു മഴയുടെ…

    Read More »
  • India

    ക്യൂ നിൽക്കാതെ ട്രെയിൻ ടിക്കറ്റ് എടുക്കാം; എന്താണ് യുടിഎസ് മൊബൈല്‍ ആപ്പ്? 

    ട്രെയിൻ യാത്രക്കിടെ ക്യൂ നിൽക്കാതെ തന്നെ അനായാസം ടിക്കറ്റ് എടുക്കുന്നതിനായി ഇന്ത്യൻ റെയിൽവെ പുറത്തിറക്കിയതാണ് യുടിഎസ് എന്ന മൊബൈൽ ആപ്പ്. റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രക്കാരുടെ സീസണ്‍ ടിക്കറ്റും യുടിഎസ് ഓൺ മൊബൈൽ എന്ന ഈ ആപ്പിലൂടെ വേഗത്തിൽ എടുക്കാവുന്നതാണ്. റെയിൽ സ്റ്റേഷനിലെ വലിയ ക്യൂ കാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന അവസ്ഥ ഇല്ലാതാക്കാൻ യുടിഎസ് ആപ്പ് സഹായിക്കും. എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ് യുടിഎസ് ആപ്പ് വഴി സ്‌കാന്‍ ചെയ്‌തുകൊണ്ട് പ്രസ്‌തുത സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവേശിയ്ക്കുന്നതിന് മുമ്പ് തന്നെ എടുക്കാന്‍ കഴിയും.യുടിഎസ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്ത് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.

    Read More »
  • Health

    നര മാറി മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ തുളസി ഹെയര്‍പാക്ക്

    മുടി നരയ്ക്കുന്നത് ചെറുപ്രായത്തില്‍ തന്നെ ഇപ്പോള്‍ പലരിലും കണ്ടുവരുന്നുണ്ട്.അതിനാൽ തന്നെ ഹെയര്‍പാക്ക് കമ്പനികൾക്കിത് നല്ല കാലമാണ്.എന്നാൽ മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കാൻ കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ്. മിക്ക വീട്ടുമുറ്റങ്ങളിലും കണ്ടുവരുന്ന ഔഷധ സസ്യമായ തുളസി നര മാറുന്നതിന് മികച്ച പ്രതിവിധിയാണ്. തുളസി കൊണ്ട് വീട്ടില്‍തന്നെ തയ്യാറാക്കുന്ന ഹെയര്‍പാക്ക് നര പൂര്‍ണമായി ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തുളസി ഹെയര്‍പാക്ക് തയ്യാറാക്കുന്നതിനായി ഒരുപിടി തുളസി ഇലകൾ പറിച്ചെടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കണം.ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഉലുവപ്പൊടി കൂടി ചേര്‍ക്കണം.പിന്നീട് ഇതിൽ അല്പം വെള്ളമൊഴിച്ച്‌ മിക്സ് ചെയ്ത് കുഴമ്പ് രൂപത്തില്‍ ആക്കുക.ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച്‌ പിടിപ്പിക്കുക. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്.കഴുകിക്കളയുന്നതിന് ഇളം ചൂടുവെള്ളം ഉപയോഗിക്കാം. അതല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. തുളസിയില്‍ ധാരാളം ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയില്‍ ഗുണങ്ങളുണ്ട്.ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.…

    Read More »
  • Kerala

    സെക്‌സ് എഡ്യൂക്കേഷൻ കുട്ടികള്‍ക്ക് കൊടുക്കുന്നതിന് മുൻപ് അധ്യാപകര്‍ക്കാണ് കൊടുക്കേണ്ടത്:നാദിറ മെഹ്റിൻ

    ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ട്രാൻസ്‌ വ്യക്തിയായ നാദിറ മെഹ്റിൻ.ജീവിതത്തില്‍ കയ്പ്പേറിയ ഒരുപാട് അനുഭവങ്ങള്‍ നാദിറയ്ക്ക് ഉണ്ടായിട്ടുണ്ട്.അതിലൊന്നാണ് സ്കൂൾ പഠനകാലത്തെ കൂട്ടബലാത്സംഗം. ട്രാൻസ്‌ വ്യക്തിയായതുകൊണ്ടു തന്നെ സ്‌കൂള്‍ കാലം മുതല്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ നാദിറയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.ഒരിക്കല്‍ സ്വന്തം ക്ലാസിലെ കുട്ടികളാല്‍ ക്ലാസ്മുറിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നാദിറ ഇക്കാര്യം പറയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു നാദിറയ്ക്ക് അത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്.ക്ലാസില്‍ വെച്ച്‌ ക്ലാസിലെ എട്ട് കുട്ടികള്‍ ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് നാദിറ പറയുന്നു. ‘എട്ട് പേരെ പ്രതിരോധിക്കാനുള്ള ശക്തി അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. ഞാൻ കരയുകയും നിലവിളിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ആ ദിവസം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അവരെന്റെ വസ്ത്രം അഴിക്കുന്നതൊക്കെ ഇന്നും മനസ്സിലുണ്ട്’, നാദിറ പറഞ്ഞു. രണ്ടാഴ്ചയോളം ഞാൻ അതിന്റെ ട്രോമയില്‍…

    Read More »
  • Kerala

    കൗമാരക്കാരിയെ 19 കാരൻ വനത്തിലിട്ട് പീഡിപ്പിച്ചത് ഒരാഴചയിലേറെ;അവശയായ പെൺകുട്ടിയെ രക്ഷിച്ച് പോലീസ്

    കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയി വനത്തിനുള്ളിലെത്തിച്ച് 19 കാരൻ പീഡിപ്പിച്ചത്‌ ഒരാഴ്ചയിലേറെ.ഒടുവിൽ അവശയായ പെൺകുട്ടിയെ രക്ഷിച്ചത് പോലീസ്. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയും കാണാതായതോടെ കരിമണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തിൽ തൊമ്മൻകുത്ത് പുത്തൻപുരയ്ക്കല്‍ യദുകൃഷ്ണനെ കരിമണ്ണൂര്‍ സി.ഐ കെ.ജെ. ജോബിയുടെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതു.തൊമ്മൻകുത്ത് തേക്ക് പ്ലാന്റേഷനിലാണ് യദുകൃഷ്ണൻ പെണ്‍കുട്ടിയെ എത്തിച്ച്‌ പീഡനത്തിന് വിധേയമാക്കിയത്.ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയെ കാട്ടിനുള്ളിലിരുത്തിയ ശേഷം തൊമ്മൻകുത്ത് ടൗണിലെത്തി ഭക്ഷണം വാങ്ങുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഒരാഴ്ചയിലേറെയാണ് പെണ്‍കുട്ടി യദുവിനൊപ്പം കാട്ടില്‍ കഴിഞ്ഞത്.പോലീസ് എത്തുമ്ബോള്‍ അവശനിലയിലായിരുന്നു പെണ്‍കുട്ടി.യദുകൃഷ്ണനെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • India

    കുട്ടികളുടെ മുന്നിൽ ഹെഡ്മിസ്ട്രസും അധ്യാപികമാരും തമ്മിൽ പൊരിഞ്ഞ അടി 

    അധ്യാപകർ എന്നും കുട്ടികള്‍ക്ക് മാതൃക ആകേണ്ടവരാണ്.പ്രത്യേകിച്ച് സ്കൂളിൽ വെച്ച്.എന്നാൽ ഇപ്പോൾ‍ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയിൽ കുട്ടികളുടെ മുന്നിൽ വെച്ച് സ്കൂളിൽ ഹെഡ്മിസ്ട്രസും അധ്യാപികമാരും തമ്മിലുള്ള ഒരു പൊരിഞ്ഞ അടിയുടേതാണ്. ബീഹാറിലാണ് സംഭവം.പട്‌നയിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപികയും രണ്ട് അധ്യാപകരും തമ്മിലായിരുന്നു കുട്ടികളുടെ മുന്നില്‍ വച്ചുള്ള പൊരിഞ്ഞ അടി.സ്‌കൂളിലെ ജനാലകള്‍ അടച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് വലിയ കയ്യാങ്കളിയിലേക്ക് എത്തിയത്. കൊറിയ ഗ്രാമത്തിലെ പഞ്ചായത്ത് സ്‌കൂളിലെ അധ്യാപികമാരായിരുന്നു കൂട്ടത്തല്ല് നടത്തിയത്.ക്ലാസ് മുറിയുടെ ജനാലകള്‍ അടയ്ക്കാന്‍ ഹെഡ്മിസ്ട്രസ്സ് ആവശ്യപ്പെടുകയും മറ്റേയാള്‍ നിരസിക്കുകയും ചെയ്തതാണ് വൈറലായ അടിപിടിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ ഹെഡ്മിസ്ട്രസും അധ്യാപികയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.പിന്നാലെ പുറത്തേക്കുവന്ന അധ്യാപിക ഹെഡ്മിസ്ട്രസിനെ അടിക്കുകയായിരുന്നു.തൊട്ടുപിന്നാലെ മറ്റൊരു അധ്യാപിക ചെരുപ്പുമായി ഓടിയെത്തി. ചെരുപ്പുകൊണ്ട് അവരും ഹെഡ്മിസ്ട്രസ്സിനെ അടിച്ചു.ഇരുവരും ചേര്‍ന്ന് സ്‌കൂളിനോട് ചേര്‍ന്നുള്ള വയലിലേക്ക് ഹെഡ്മിസ്ട്രസ്സിനെ വലിച്ചുകൊണ്ടുപോയി ഒരാൾ പിടിച്ചുകിടത്താൻ ശ്രമിക്കുന്നതും മറ്റയാൾ ചെരുപ്പുകൊണ്ട് വീണ്ടും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

    Read More »
  • Kerala

    കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  ഇൻജക്ഷൻ എടുത്ത യുവാവ് കുഴഞ്ഞു വീണു മരിച്ചു

    കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ യുവാവ് ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നല്‍കിയതോടെ കുഴഞ്ഞു വീണു മരിച്ചു. കുറ്റിക്കാട്ടൂര്‍ സ്വദേശി ഷമീര്‍ ആണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.   കഴിഞ്ഞ ദിവസം രാവിലെയാണ് നടുവേദനയെ തുടര്‍ന്ന് ഷമീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.എംആര്‍ഐ സ്കാൻ ചെയ്യാൻ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടർന്ന് അലര്‍ജിയ്‌ക്കുള്ള ഇൻജക്ഷൻ നല്‍കി ഏതാനും നിമിഷങ്ങൾക്കകം കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു.

    Read More »
Back to top button
error: