വടകര: കരള്‍മാറ്റ ശസ്ത്രക്രിയക്ക് 16കാരി സഹായം തേടുന്നു. മണിയൂര്‍ പഞ്ചായത്തിലെ മുതുവന മണങ്ങാട്ട് ചാലില്‍ സുരേഷ്-രമ ദമ്ബതികളുടെ 16 വയസ്സുള്ള മകള്‍ അഭിരാമിയാണ് ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നത്.
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 30 ലക്ഷം രൂപ ചെലവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്വന്തമായി കിടപ്പാടംപോലുമില്ലാത്ത ഈ കുടുംബത്തിന് കുട്ടിയുടെ ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യമാണ്.
ശസ്ത്രക്രിയ നടത്തി കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സൻമനസ്സുള്ളവർ സഹകരിക്കുക.
സഹായങ്ങള്‍: ആക്സിസ് ബാങ്ക് വടകര ശാഖ 923010016847380 എന്ന അക്കൗണ്ട് നമ്ബറില്‍ (IFSC CODE: UTIB 0001095) അയക്കുക.