Month: May 2023
-
Local
ഊത്തപിടുത്തം നിയവിരുദ്ധം; ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശം ഫലം, അനധികൃത മത്സ്യബന്ധനം; ആറുമാസം തടവും പിഴയും ശിക്ഷ
കോട്ടയം: നിയമവിരുദ്ധ മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം പറഞ്ഞു. കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളാണുള്ളത്. തെക്കു-പടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറി വരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരേ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഊത്തയേറ്റത്തിന്റെ സമയത്ത് മീൻ പിടിക്കൽ എളുപ്പമാണ്. ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടുത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും. പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടുത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. അനധികൃത മത്സ്യബന്ധനം;…
Read More » -
Local
പിന്നോക്ക വിഭാഗ വികസന കോർപറേഷനിൽനിന്ന് വായ്പ
കോട്ടയം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽനിന്നും, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന മറ്റു പിന്നോക്ക വിഭാഗത്തിലും(ഒ.ബി.സി), മതന്യൂനപക്ഷത്തിലും ഉൾപ്പെടുന്ന ജനങ്ങൾക്കു സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും, ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും, വ്യക്തിഗത ആവശ്യങ്ങൾക്കും, കുറഞ്ഞ പലിശ നിരക്കിൽ വായ്യ അനുവദിക്കുന്നു. അപേക്ഷാഫോം കോർപറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ നിന്നും 10 മണിമുതൽ മൂന്നുമണിവരെ 30 രൂപ അടച്ച് വാങ്ങാവുന്നതാണ്. ഫോൺ നമ്പർ: 04828-203330,293900
Read More » -
Careers
പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിൽ, പ്രൊമോട്ടർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. പ്രായപരിധി 18-30 വയസ് സേവന കാലയളവ് ഒരു വർഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 5. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ, ജില്ലാപട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം.
Read More » -
Local
ചങ്ങനാശേരി കൃഷി ഭവന്റെ നേതൃത്വത്തിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് സമീപം വഴിയോരചന്ത ഉദ്ഘാടനം ചെയ്തു
കോട്ടയം: ചങ്ങനാശേരി കൃഷി ഭവന്റെ നേതൃത്വത്തിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് മുന്നിലായി ബൈപാസിൽ ആരംഭിച്ച നഗര വഴിയോരചന്തയുടെ ഉദ്ഘാടനം എം.എൽ.എ ജോബ് മൈക്കിൾ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.വി. അനിത, കൃഷി ഫീൽഡ് ഓഫീസർ ബിജു, മാടപ്പള്ളി അഗ്രോ സർവീസ് സെന്റർ സെക്രട്ടറി അഭിലാഷ് എന്നിവർ പങ്കെടുത്തു. മാടപ്പള്ളി ബ്ലോക്കിൽ ഫാം പ്ലാൻ പദ്ധതി പ്രകാരം കൃഷി ചെയ്യുന്ന കർഷകരുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വഴിയോര വിൽപ്പന നടത്തുന്നത്. ഫാം പ്ലാൻ പദ്ധതി പ്രകാരം ചങ്ങനാശേരി കൃഷിഭവനിൽ ആരംഭിച്ച ഹരിത കൃഷി കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ വഴിയോര വിപണി നടത്തുന്നത്.
Read More » -
Local
സ്‌കൂൾ വിദ്യാർഥികൾ അധമ സംസ്‌കാരത്തിലേക്ക് വീഴാതിരിക്കാൻ പി.ടി.എകളുടെ നിരീക്ഷണമുണ്ടാവണം: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: സ്‌കൂൾ തുറക്കലിനു മുന്നോടിയായി ക്രമീകരണങ്ങൾ വിലയിരുത്താനും സ്‌കൂൾ പി.ടി.എകൾക്കു ബോധവൽക്കരണവും നിർദേശങ്ങളും നൽകാനും കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പി.ടി.എ. ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ചു ചേർത്തു. കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന യോഗം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ സാമൂഹികവിരുദ്ധരുടെ കൈകളിൽ അകപ്പെടാതിരിക്കാൻ രക്ഷകർത്താക്കളുടെയും പി.ടി.എ. സമിതികളുടെയും കർശനമായ നിരീക്ഷണം വേണമെന്നു മന്ത്രി വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി. കുട്ടികളെ അധമസംസ്‌കാരത്തിലേക്കു നയിക്കുന്ന ശക്തികൾക്കെതിരേ വലിയ രീതിയിലുള്ള പ്രതിരോധം പി.ടി.എ. സമിതികളിൽ നിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. അധമസംസ്‌കാരത്തിൽ വീഴുന്ന അധ്യാപകരെയും പി.ടി.എകൾ നിരീക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന നാലു വിദ്യാഭ്യാസ ഉപജില്ല ഓഫീസർമാർക്കു കീഴിൽ വരുന്ന 298 സ്‌കൂളുകളിലെ പി.ടി.എ. പ്രതിനിധികളുടെ യോഗമാണു വിളിച്ചു ചേർത്തത്. യോഗത്തിൽ ചങ്ങനാശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമോൾ സാബു അധ്യക്ഷയായിരുന്നു. പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം…
Read More » -
Careers
ചിൽഡ്രൻസ് ഹോമിൽ ട്യൂഷൻ ടീച്ചർ ഒഴിവ്
കോട്ടയം: തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന കോട്ടയം സർക്കാർ ചിൽഡ്രൻസ് ഹോമിലേക്ക് കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ബി.എഡ് യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂറാണ് ക്ലാസ്സ്. രണ്ട് ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം മേയ് 31ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. പുരുഷൻമാർക്ക് മുൻഗണന. വിശദവിവരത്തിന് ഫോൺ: 9947562643, 8078244070.
Read More » -
Careers
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നാട്ടകം കുടുംബാരോഗ്യകേന്ദ്രത്തിൽ മേയ് 31 നകം നൽകണം.
Read More » -
Local
യുവജനങ്ങൾക്കായി തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് മെഗാ തൊഴിൽ മേള
കോട്ടയം: യുവജനങ്ങൾക്കായി തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് മെഗാ തൊഴിൽ മേള. കൊതവറ സെന്റ് സേവ്യഴ്‌സ് കോളേജിൽ ഉണർവ് 2023′ എന്ന പേരിൽ സംഘടിപ്പിച്ച തൊഴിൽ മേള തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത്, കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ്, തലയോലപ്പറമ്പ് ഐ.സി.എം കമ്പ്യൂട്ടേഴ്‌സ്, വൈക്കം മാനേജ്‌മെന്റ് അസോസിയേഷൻ, കുടുംബശ്രീ മിഷൻ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷനായി. 1200 തൊഴിലവസരങ്ങളുമായി 25 തൊഴിൽ ദാതാക്കളാണ് മേളയിൽ പങ്കെടുത്തത്. രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികളാണ് പേര് രജിസ്റ്റർ ചെയ്തത്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും അനുസരിച്ച് അനുയോജ്യമായ കമ്പനിയുടെ അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അവസരം മേളയിൽ ഒരുക്കിയിരുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളാണ് മേളയിൽ വിവിധ കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുത്തത്. സെയിൽസ്, മാർക്കറ്റിങ്, ഫിനാൻസ്, ഡിസൈൻ, ഐ.ടി,…
Read More » -
Local
മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0യുടെ ഭാഗമായ മേരി ലൈഫ് മേരാ സ്വച്ഛ് ഷഹർ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ നടന്നു. ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി പുനരുപയോഗ സാധനങ്ങളുടെ സംവരണ കേന്ദ്രം ആർ. ആർ. ആർ. (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) സെന്റർ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ തുടങ്ങി. പുനരുപയോഗ സാധ്യതയുള്ള ഇലക്ട്രോണിക്‌സ് – ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, സ്‌കൂൾ ബാഗുകൾ, പഠനോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നു. ഇതു വഴി മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും പുനരുപയോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും സാധിക്കും. ചടങ്ങിൽ ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനവും നടന്നു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹ്ല ഫിർദൗസ് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാംഗം അനസ് പാറയിൽ, നഗരസഭാജീവനക്കാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്‌സൺ അൻഷാദ് ഇസ്മായിൽ, കൈക്കോ കമ്പനി…
Read More » -
NEWS
ട്രെയിനിൽ ലഗേജ് മോഷണം പോയാൽ എങ്ങനെ റിപ്പോർട്ട് ചെയ്യാം ?
ഓടുന്ന ട്രെയിനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ തങ്ങളുടെ ലഗേജ് മോഷ്ടിക്കപ്പെട്ടാൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാനാകും. ഇത് ക്ലെയിം ചെയ്യാനായി യാത്രക്കാർ പാലിക്കേണ്ട പ്രത്യേക നടപടിക്രമങ്ങളുണ്ട്. നിയമം അനുസരിച്ച് കാണാതായ ലഗേജിന്റെ മൂല്യം കണക്കാക്കിയ ശേഷം നിങ്ങളുടെ മോഷണം പോയ ലഗേജിന് ഇന്ത്യൻ റെയിൽവേ പണം നൽകും. ട്രെയിനുകളിൽ ലഗേജ് മോഷണം പോയാൽ യാത്രക്കാരന് ടി ടിയെയോ കോച്ച് അറ്റൻഡന്റുമാരെയോ ഗാർഡുമാരെയോ ജി ആർ പി എസ്കോർട്ടുകളെയോ സമീപിക്കാം. പരാതി നൽകാനായി ലഭിക്കുന്ന FIR ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതായി വരും.പരാതി നൽകാൻ യാത്രക്കാരന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സ്ഥിതി ചെയ്യുന്ന ആർപിഎഫ് അസിസ്റ്റൻസ് പോസ്റ്റുകളും സന്ദർശിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്: https://wr.indianrailways.gov.in/ – സന്ദർശിക്കുക ശ്രദ്ധിക്കുക: * ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണം. * ഓടുന്ന ട്രെയിനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ തങ്ങളുടെ ലഗേജ് മോഷ്ടിക്കപ്പെട്ടാൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാനാകും. * ട്രെയിൻ യാത്രയിൽ അടിസ്ഥാന സൗകര്യം ലഭിച്ചില്ലെങ്കിലും ക്ലെയിം ചെയ്യാനാകും.
Read More »