FoodNEWS

ചീരയും കൂണുമൊന്നും രണ്ടാമത് ചൂടാക്കി ഉപയോഗിക്കരുത്; കാരണങ്ങൾ ഇവയാണ്

വീണ്ടും വീണ്ടും ചൂടാക്കി കഴിച്ചാൽ ടേസ്റ്റ് കൂടുമെന്നാണ് മലയാളികളുടെ പൊതുവിശ്വാസം.പ്രത്യേകിച്ച് മീനിന്റെയും ബീഫിന്റെയും കാര്യത്തിലെങ്കിലും! എന്നാൽ ചില ഭക്ഷണങ്ങളെങ്കിലും ഇങ്ങനെ ചൂടാക്കിയാൽ വിഷമയമാകുമെന്നതാണ് യാഥാർത്ഥ്യം.വീടുകളിലെ ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണവും മറ്റൊന്നല്ല.
1.മുട്ട
മുട്ടയാണ് ഇതില്‍ പ്രധാനം. ഒരുകാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്.മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്ബോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.
2.മീനും ചിക്കനും ബീഫും
മീനും ചിക്കനും ബീഫുമൊക്കെ വീണ്ടും ചൂടാക്കി ക!ഴിച്ചാല്‍ രുചി കൂടും.പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും മീനുമൊക്കെ രണ്ടാമത് വേവിച്ചു സ്ഥിരമായി കഴിക്കുന്നത് അപകടമാണ്.ഇത് പെട്ടന്ന് രോഗമുണ്ടാക്കില്ലെങ്കിലും നിങ്ങളെ ദീര്‍ഘകാലത്തേക്ക് മാറാ രോഗിയാക്കാന്‍ ഇത് മതിയാകും.
3. ചീര
വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും.

4. കൂൺ
ഒരുദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കി കഴിക്കരുത്.വീണ്ടും ചൂടാക്കുമ്ബോള്‍ കുമിള്‍ വിഷമായി മാറും.

5.എണ്ണ
എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല.ഇത് ക്യാന്‍സറിന് കാരണമാകും.
6. ബീറ്റ് റൂട്ട്
ചീരയുടേത് പോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. ചൂടാക്കുമ്ബോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.
7. ഉരുളക്കിഴങ്ങ്
വളരെ പോഷകഗുണമുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്.എന്നാല്‍ ഉരുളക്കിഴങ്ങ് സാധാരണ ഊഷ്മാവില്‍ ഏറെനേരം വെക്കുന്നതും രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമാകും. പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ ചെയ്യരുത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: