IndiaNEWS

ക്യൂ നിൽക്കാതെ ട്രെയിൻ ടിക്കറ്റ് എടുക്കാം; എന്താണ് യുടിഎസ് മൊബൈല്‍ ആപ്പ്? 

ട്രെയിൻ യാത്രക്കിടെ ക്യൂ നിൽക്കാതെ തന്നെ അനായാസം ടിക്കറ്റ് എടുക്കുന്നതിനായി ഇന്ത്യൻ റെയിൽവെ പുറത്തിറക്കിയതാണ് യുടിഎസ് എന്ന മൊബൈൽ ആപ്പ്. റിസര്‍വേഷന്‍ ഇല്ലാത്ത സാധാരണ യാത്ര ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും സ്ഥിരം യാത്രക്കാരുടെ സീസണ്‍ ടിക്കറ്റും യുടിഎസ് ഓൺ മൊബൈൽ എന്ന ഈ ആപ്പിലൂടെ വേഗത്തിൽ എടുക്കാവുന്നതാണ്. റെയിൽ സ്റ്റേഷനിലെ വലിയ ക്യൂ കാരണം ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന അവസ്ഥ ഇല്ലാതാക്കാൻ യുടിഎസ് ആപ്പ് സഹായിക്കും.
എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം
സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യുആര്‍ കോഡ് യുടിഎസ് ആപ്പ് വഴി സ്‌കാന്‍ ചെയ്‌തുകൊണ്ട് പ്രസ്‌തുത സ്റ്റേഷനില്‍ നിന്നുള്ള ടിക്കറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവേശിയ്ക്കുന്നതിന് മുമ്പ് തന്നെ എടുക്കാന്‍ കഴിയും.യുടിഎസ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ പരിശോധന സമയത്ത് മൊബൈല്‍ ഫോണില്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.

Back to top button
error: